‘കുരിയാടിയില്‍ ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കണം’; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ.എം ചോറോട് ലോക്കല്‍ സമ്മേളനം

ചോറോട്: മത്സ്യബന്ധനം ഉപജീവനമാക്കിയ നൂറ്കണക്കിന് തൊഴിലാളികളുള്ള കുരിയാടിയില്‍ ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ചോറോട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. അറക്കല്‍ നടയില്‍ ഇ.എം ദയാനന്ദന്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു. വി.ദിനേശന്‍, വിജില അമ്പലത്തില്‍, പി.കെ ദിവാകരന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ശേഷം സമ്മേളനം ചോറോട്, കൈനാട്ടി

ഇതാ കേരളം കാത്തിരുന്ന കോടിപതി; 25 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചത് കർണാടക സ്വദേശിക്ക്

തിരുവനന്തപുരം: തിരുവേണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഭാഗ്യവാന്‍. മെക്കാനിക്കായ അല്‍ത്താഫ് കഴിഞ്ഞ 15 വര്‍ഷമായി ലോട്ടറിയെടുക്കുന്നയാളാണ്. കഴിഞ്ഞ മാസം വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അല്‍ത്താഫ് ലോട്ടറിയെടുത്തത്. തിരുവോണം ബംപര്‍ അടിച്ച വിവരം ഇന്നലെ ബന്ധുക്കളോട് പറഞ്ഞിരുന്നവെങ്കിലും ആരും വിശ്വസിച്ചില്ല. ടിവിയില്‍

തൂണേരി ഷിബിൻ വധക്കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

നാദാപുരം: ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സി.കെ ഷിബിൻ വധക്കേസിലെ പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 7 പ്രതികള്‍ക്ക് വേണ്ടിയാണ് നാദാപുരം പോലീസ് ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികളില്‍ ആറുപേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലും ആണെന്നാണ് വിവരം. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി വിധി വെള്ളിയാഴ്ചയായിരുന്നു വന്നത്‌.

പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

പയ്യോളി: പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ആലുവയില്‍ നിന്നും പോലീസ് ഇന്ന് രാവിലെ വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയായിരുന്നു ഇന്നലെ വൈകീട്ടോടെയാണ് ചെരിച്ചില്‍ പള്ളിയില്‍ താമസിച്ച് ഖുറാന്‍ പഠനവും സ്‌കൂള്‍ പഠനവും നടത്തിവരുന്ന നാല് വിദ്യാര്‍ത്ഥികളെ കാണാതായത്. ആലുവയിലെ ഒരു കടവരാന്തയില്‍ കിടക്കുകയായിരുന്നു നാല് വിദ്യാര്‍ത്ഥികളും. ഉസ്താദിന്റെ പരാതിയെ തുടര്‍ന്ന് പയ്യോളി പോലീസ്

സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം; തൂണേരി സ്വദേശി അറസ്റ്റില്‍

നാദാപുരം: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. തൂണേരി മുടവന്തേരി കുന്നുംപുറത്ത് കെ.പി മഹമൂദിനെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ വടകരയില്‍ നിന്നും നാദാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. മൂന്ന് കോളേജ് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെടുകയും പ്രതിയെ എടച്ചേരി

വില്യാപ്പള്ളി പഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ നിയമനം; വിശദമായി നോക്കാം

വില്യാപ്പള്ളി: വില്യാപ്പള്ളി പഞ്ചായത്തിൽ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യു വിഭാഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ തസ്തികയിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് എൻജിനിയർ അഭിമുഖം ഒക്ടോബര്‍ 16ന് രാവിലെ 11 മണിക്കും, ഓവർസിയർ അഭിമുഖം ഉച്ചയ്ക്ക് രണ്ട് മണിക്കും നടക്കുന്നതായിരിക്കും. Description: Recruitment of Assistant Engineer and Overseer in Villyapally Panchayat

പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയിലെ നാല് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി; നാല് പേരും പോയത് ബാഗുകളുമായി

പയ്യോളി: പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയിലെ വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി. പള്ളിയില്‍ താമസിച്ച് പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. പള്ളിക്കര വെളുത്താഴ മുഹമ്മദ് താഹ(15) പയ്യോളി അങ്ങാടി കാരായില്‍ പുത്തന്‍ കിണറ്റില്‍ റാസിഖ്(17), പയ്യോളി അങ്ങാടി പട്ടോണ ഫിനാന്‍(15), വടകര ചോറോട് ഗേറ്റ് സിനാന്‍(15) എന്നിവരെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായത്. പള്ളിയില്‍ താമസിച്ച് ഖുറാന്‍ പഠനവും

ആശങ്കയുടെ മണിക്കൂറുകള്‍, ജീവനും കൈയില്‍പിടിച്ച് അഞ്ച് പേര്‍; പയ്യോളിയില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി മറൈൻ എൻഫോഴ്സ്മെന്റ്‌

പയ്യോളി: വള്ളം തകര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി മറൈൻ എൻഫോഴ്സ്മെന്റ്‌. ഇന്നലെ (ബുധന്‍) ഉച്ചയോടെ പയ്യോളി ഭാഗത്ത് നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ഷാലോം എന്ന കാരിയര്‍വള്ളമാണ് തകര്‍ന്നത്. അഞ്ച് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മുറിയുകയായിരുന്നു. ഉടനെ മത്സ്യത്തൊഴിലാളികള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ വിവരമറിയിക്കുകയായിരുന്നു.   തുടര്‍ന്ന് പുതിയാപ്പ

നവരാത്രിയാഘോഷം: വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങൾ, വടകരയില്‍ വിപുലമായ സൗകര്യങ്ങൾ

വടകര: നവരാത്രിയാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഭത്തിന് ഒരുങ്ങി വടകരയിലെ ക്ഷേത്രങ്ങള്‍. ഇന്നും നാളെയുമായുള്ള പൂജവെപ്പിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്‌. ഞായറാഴ്ചയാണ് വിവിധ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്ത്‌. ലോകനാർകാവ് ഭഗവതിക്ഷേത്രത്തില്‍ തയ്യില്ലത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും എഴുത്തിനിരുത്ത്. മുന്‍കൂട്ടി ബുക്ക് ചെയ്യാനായി 0496 -2527444 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പുലര്‍ച്ചെ 6.20 മുതല്‍ ചടങ്ങ് ആരംഭിക്കും. കളരിയുള്ളതിൽ ക്ഷേത്രത്തില്‍ 7.30ഓടെ

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ: പ്രമുഖ വ്യവസായിയയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു. രത്തൻ ടാറ്റയുടെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച കാറുകൾ ടാറ്റ പുറത്തിറക്കിയത്. വിദേശകമ്പനികൾ

error: Content is protected !!