ഏതാനും വർഷം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കം മാറുന്നതിന് മുൻപ് വീണ്ടും ഉരുൾപൊട്ടൽ; കഴിഞ്ഞ ദിവസം വിലങ്ങാട് മഞ്ഞക്കുന്നിൽ പൂർണമായും ഉരുളെടുത്തത് 13 വീടുകൾ, ഒരു മനുഷ്യായുസ്സിന്റെ അധ്വാനവും സ്വപ്നവും തകർന്ന ഞെട്ടലിൽ മഞ്ഞക്കുന്നുകാർ
വിലങ്ങാട്: വിലങ്ങാടുകാർക്ക് ഇത് വേദനാജനകം ഏതാനും വർഷം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കം മാറുന്നതിന് മുൻപാണ് രണ്ട് ദിവസം മുൻപ് വീണ്ടും വിലങ്ങാട് ഉരുൾപൊട്ടിയത്. 2018 ലും 19 ലും അടുപ്പിൽ കോളനി, ആലിമൂല എന്നിവിടങ്ങളിലായിരുന്നു ഉരുൾപൊട്ടിയത്. ഈ ദുരന്തത്തിൽ നാല് പേരാണ് മരണമടഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റു. ഒരുപാട് വീടുകളും തകർന്നു. ഇക്കഴിഞ്ഞ ദിവസം ഉണ്ടായ
ഉരുൾപൊട്ടൽ സാധ്യത; ജിയോളജി വകുപ്പിന്റെ പരിശോധനകൾ കർശനമാക്കി, കുറ്റ്യാടി മധുകുന്ന് മലയിലും വിദഗ്ധ സംഘമെത്തി
കുറ്റ്യാടി : വയനാട് ഉരുൾപൊട്ടൽ നടന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ ജിയോളജി വകുപ്പിന്റെ പരിശോധനകൾ കർശനമാക്കി. സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടോ എന്നത് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന തിനും, മുൻകരുതൽ എടുക്കുന്നതിന്റേയും ഭാഗമായിട്ടാണ് ജിയോളജി വകുപ്പ് പരിശോധനകൾ കർശനമാക്കുന്നത്. ഇതിന്റെ ഭാഗമായി പുറമേരി, കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളിലായി പത്ത് ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മധുകുന്ന്
തോടന്നൂരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സബ്സിഡി സാധനങ്ങൾ ഇല്ലെന്ന് ആരോപിച്ച്, ജീവനക്കാരൻ വടകര പോലീസിൽ പരാതി നൽകി
തോടന്നൂർ: സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം. തോടന്നൂർ മാവേലി സ്റ്റോർ ചാർജിലുള്ള സൂരജിനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ജീവനക്കാരൻ വടകര പോലീസിൽ പരാതി നൽകി. സൂരജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വടകര താലൂക്കിലെ സപ്ലൈകോ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. തുടർന്ന് നടന്ന പ്രതിഷേധ
ശുഭവാർത്ത; ഉരുളെടുത്ത ഗ്രാമത്തിൽ നിന്ന് നാലാം നാൾ അതിജീവനം, ഉരുൾപൊട്ടലിനെ തുടർന്ന് പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ 4 പേരെ സൈന്യം രക്ഷപ്പെടുത്തി
വയനാട് : ഉരുളെടുത്ത ഗ്രാമത്തിൽ നിന്ന് നാലാം നാൾ അതിജീവനം. ഉരുൾപൊട്ടലിനെ തുടർന്ന് പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ 4 പേരെ സൈന്യം രക്ഷപ്പെടുത്തി .ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സർക്കാരും പറഞ്ഞ ദുരന്തമേഖലയിൽ നിന്ന് ഇന്ന് നാലുപേരെയാണ് ജീവനോടെ കണ്ടെത്തിയത്. കഞ്ഞിരിക്കത്തോട്ട് തൊട്ടിയിൽ ജോൺ, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷിച്ചത്. ഈ
പയ്യോളി കൊളാവിപ്പാലത്ത് മത്സ്യബന്ധനത്തിനിടെ കടലിൽ ഫൈബർ വള്ളം തകർന്നു; രണ്ട് പേർക്ക് പരിക്ക്
പയ്യോളി: മത്സ്യബന്ധനത്തിനിടെ കടലിൽ ഫൈബർ വള്ളം തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോട്ടക്കലിലെ കരീം, നാസർ എന്നിവർക്കാണ് പരിക്കേറ്റത്. കൊളാവിപ്പാലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ശക്തമായ തിരമാലയിൽ വള്ളം കടൽ ഭിത്തിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റ രണ്ട് പേരും വടകര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. വള്ളത്തിലെ രണ്ട്
ഷൊർണൂർ – കണ്ണൂർ സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ വൻ സ്വീകരണം
പയ്യോളി : പയ്യോളിയിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച ഷൊർണൂർ – കണ്ണൂർ സ്പെഷൽ ട്രെയിനിന് പയ്യോളിയിൽ സ്വീകരണം നൽകി. റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റിയുടെ (പി ആർ ഡി എ സി) യുടെ ആഭിമുഖ്യത്തിലാണ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയത്. പയ്യോളി നഗരസഭാ അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ, വൈസ് ചെയർമാൻ പത്മശ്രീ പള്ളി
ദുരിതപ്പെയ്ത്ത്; ജില്ലയിൽ കാർഷിക മേഖലയിൽ വൻ നാശനഷ്ടം, കുന്നുമ്മൽ ബ്ലോക്കിൽ മാത്രം 48 ലക്ഷത്തിലധികം രൂപയുടെ നഷ്ടം
കോഴിക്കോട് : കാലവർഷം കനത്തതോടെ ജില്ലയിലെ കാർഷികമേഖലയിൽ വൻ നാശനഷ്ടം. കുന്നുമ്മൽ ബ്ലോക്കിൽ മാത്രം 48 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്. ജൂലായിൽ മാത്രം 1701.52 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായെന്നാണ് ജില്ലയിലെ വിവിധ കൃഷി അസി. ഡയറക്ടർമാരുടെ ഓഫീസ് കൈമാറിയ പ്രാഥമികകണക്ക്. 8462-ഓളം കൃഷിക്കാർക്ക് നഷ്ടമുണ്ടായി. പ്രാഥമിക കണക്കാണ് ഇപ്പോൾ ലഭിച്ചത്. കൃഷി ഓഫീസർമാർ സ്ഥലം സന്ദർശിച്ച് കൃഷിനാശത്തിന്റെ
കോഴിക്കോട് ഐ.എച്ച്.ആർ.ഡി യിൽ സ്പോർട്‌സ് ക്വാട്ടയിൽ സീറ്റ് ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജിൽ 2024-25 അധ്യയനവർഷത്തിൽ അനുവദിച്ച സ്പോർട്‌സ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കോളേജ് ഓഫീസിൽ എത്തണം. ഫോൺ 0495-2765154 .
അഴിയൂർ പിഎച്ച്സിയിൽ ഡോക്ടറുടെ ഒഴിവ്
അഴിയൂർ: അഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്. സായാഹ്ന ഒപിയിലേക്കാണ് താൽക്കാലിക ഡോക്ടറെ നിയമിക്കുന്നത്. നിയമനത്തിന് മുന്നോടിയായുള്ള കൂടിക്കാഴ്ച ആഗസ്ത് 7 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
പഴയകാല സോഷ്യലിസ്റ്റ് ഏറാമല കാനോത്ത് ഗോപാലക്കുറുപ്പ് അന്തരിച്ചു
ഏറാമല: പഴയകാല സോഷ്യലിസ്റ്റ് കനോത്ത് ഗോപാലകുറുപ്പ് അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.ഭാര്യ കോമളവല്ലി. മക്കൾ: ദിവ്യ (ഗവ. എച്ച്.എസ്.എസ് ബേപ്പൂർ), ദീപക് (ബാംഗ്ലൂർ), ദിനൂപ് (ബഹ്റൈൻ). മരുമക്കൾ: വിനീഷ് (മടപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ), റിജി, ഭൂവന. സഹോദങ്ങൾ: ശങ്കരകുറുപ്പ്, ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ നാരായണി അമ്മ, ജാനകി അമ്മ, നാരായണ കുറുപ്പ് (മുൻ സെക്രട്ടറി,