ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിച്ച് പുറമേരി പഞ്ചായത്തും; ദുരന്ത മേഖലകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നൽകി
പുറമേരി: വയനാട്ടിലും വിലങ്ങാടുമുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായവുമായി പുറമേരി പഞ്ചായത്തും. പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവർ നൽകിയ അവശ്യ സാധനങ്ങൾ കൽപ്പറ്റയിലെ സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിലെ കലക്ഷൻ ക്യാമ്പിലേക്ക് എത്തിച്ചു നൽകി. ആവശ്യ സാധനങ്ങളുമായി പോയ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ്
കരളലിയിക്കുന്ന ദുരന്തത്തെ മറികടക്കാൻ ചെരണ്ടത്തുരിലെ കൊച്ചു മിടുക്കിയുടെ കൈസഹായം; സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി മൂന്നു വയസ്സുകാരി
മണിയൂർ: സൈക്കിൾ വാങ്ങാനായി കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ചെരണ്ടത്തൂരിലെ കൊച്ചു മിടുക്കി ഐസ എമിൻ. കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഷെസയിൽ നിന്നും തുക സ്വീകരിച്ചു. ചെരണ്ടത്തൂർ ഇടച്ചേരി മണ്ണിൽ ഫൈസലിൻ്റെയും ജസ്മിനയുടെയും മകളാണ് ഷെസ എമിൻ. ഏറെനാളത്തെ ആഗ്രഹമായി കൊണ്ടുനടന്ന സൈക്കിൾ വാങ്ങാനായി ചേർത്തുവച്ച തുകയാണ് വയനാട്ടിലെ
മുക്കാളിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ തീപടർന്നത് പരിഭ്രാന്തി പടർത്തി; രക്ഷകരായി വടകര അഗ്നിരക്ഷാ സേന
വടകര: മുക്കാളിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് ആശങ്ക പരത്തി. അഴിയൂർ പഞ്ചായത്തിൽ മുക്കാളി പതിമൂന്നാം വാർഡിലെ ജുബിത്തിൻ്റെ വീട്ടിലെ ഗാസ് സിലിണ്ടറിനാണ് തീ പടർന്നത്. വീടിൻ്റെ അടുക്കളയിൽ സ്ഥാപിച്ച ഗ്യാസ് സിലിണ്ടറിൽ തീപടരുകയായിരുന്നു. ഉടൻതന്നെ വടകര ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡി.സി.ബി എസ്റ്റിഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കുകയും ഗ്യാസ് സിലിണ്ടർ
ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് കല്ലേരി കുടിച്ചാത്തൻ ക്ഷേത്രത്തിൻ്റെ കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി
വടകര: വയനാട്ടിലെ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ കല്ലേരി കുടിച്ചാത്തൻ ക്ഷേത്ര ഭരണസമിതിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ ഇന്ന് കൈമാറി. കല്ലേരി ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങിൽ കുറ്റ്യാടി എ.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റ്ർ ക്ഷേത്രം പ്രസിഡൻറ് കെ.എം.അശോകനിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ക്ഷേത്രം സെക്രട്ടറി എം.രാജൻ ഖജാൻജി
ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് കല്ലേരി കുടിച്ചാത്തൻ ക്ഷേത്രത്തിൻ്റെ കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി
വടകര: വയനാട്ടിലെ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ കല്ലേരി കുടിച്ചാത്തൻ ക്ഷേത്ര ഭരണസമിതിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ ഇന്ന് കൈമാറി. കല്ലേരി ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങിൽ കുറ്റ്യാടി എ.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റ്ർ ക്ഷേത്രം പ്രസിഡൻറ് കെ.എം.അശോകനിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ക്ഷേത്രം സെക്രട്ടറി എം.രാജൻ ഖജാൻജി
കര്‍ക്കടക വാവുബലി; മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, പുലർച്ചെ മൂന്ന് മണി മുതല്‍ കര്‍മങ്ങള്
കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുർഗാ ക്ഷേത്രത്തിൽ കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കടല്‍ക്കരയിലെ ക്ഷേത്ര ബലിത്തറയില്‍ ബലികര്‍മ്മങ്ങള്‍ നടക്കും. ദേശീയപാതയിലെ ക്ഷേത്ര കവാടം മുതല്‍ രണ്ട് വരിയായിട്ടായിരിക്കും ക്ഷേത്ര ബലിതര്‍പ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിടുക. കൗണ്ടറില്‍ നിന്നുതന്നെ ബലിസാധനങ്ങള്‍ വാങ്ങി ബലിത്തറയിലേക്ക് കടക്കാം. ബലി കഴിഞ്ഞതിന് ശേഷം ക്ഷേത്രകുളത്തില്‍
‘കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രകൃതിയൊരുക്കുന്ന സമ്പൂർണ്ണ ആഹാരമാണ് മുലപ്പാൽ’; വടകര ജില്ലാ ആശുപത്രിയിൽ മുലയൂട്ടൽ വാരത്തിന് തുടക്കം
വടകര: വടകര ജില്ലാ ആശുപത്രിയിൽ മുലയൂട്ടൽ വാരത്തിന് തുടക്കം. ഓഗസ്റ്റ് 1 മുതൽ 7 വരെ നീഡു നിൽക്കുന്ന മുലയൂട്ടൽ ബോധവൽകരണ പരിപാടിക്കാണ് ഇന്ന് തുടക്കം കുറിച്ചത്. വടകര ജില്ലാ ആശുപത്രി മെഡിക്കൽ സുപ്രണ്ടിന്റ് ഡോ: സരള നായർ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര ഐ.എ.പി പ്രസിഡന്റ് ഡോ: നൗഷീദ് അനി അധ്യക്ഷത വഹിച്ചു. കുഞ്ഞുങ്ങള്‍ക്ക്
‘ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവരെ പുരധിവസിപ്പിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാവണം’; വടകര എം.എൽ.എ കെ.കെ.രമ വയനാട്ടിലെ ദുരന്തമേഖല സന്ദർശിച്ചു
വടകര: കെ.കെ.രമ എം.എൽ.എ യുടെ നേതൃത്വത്തിൽ ആർ.എം.പി.ഐ നേതാക്കൾ വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖല സന്ദർശിച്ചു. ഉരുൾപൊട്ടലിൽ പെട്ട് വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തിര പ്രാധാന്യത്തോടെ സർക്കാർ ഇടപെടണമെന്ന് ആർ.എം.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ ബഹുഭൂരിപക്ഷത്തിൻ്റെയും വീടുകൾ മലവെള്ളപ്പാച്ചിലിൽ നഷ്ടമായിട്ടുണ്ട്. കടകളുൾപ്പെടെ ജീവനോപാധികൾ നഷ്ടപ്പെട്ടവരും നിരവധിയാണ്. തൊഴിൽ ചെയ്യാനാകാത്ത വിധം പരിക്കേറ്റവരുമുണ്ട്. ഇവരെയെല്ലാം
വിലങ്ങാട് ഉരുൾപൊട്ടൽ; ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു
വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ സന്ദർശിച്ചു. ക്യാമ്പിലുള്ളവരുമായി വിവരങ്ങൾ തിരക്കി. ക്യാമ്പിൽ വേണ്ട ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി വികെ സനോജ് , സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് എന്നിവർക്കൊപ്പം കേന്ദ്ര കമ്മറ്റിയംഗം എം ഷാജർ, നാദാപുരം ബ്ലോക്ക്
കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പേരാമ്പ്ര ഉണ്ണികുന്നും ചാലിൽ യു.സി.ബാലകൃഷ്ണൻ അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഉണ്ണികുന്നും ചാലിൽ യു.സി.ബാലകൃഷ്ണൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ സ്‌പോർട്‌സ് ലേഖകനുമായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.