കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ കുറുവങ്ങാട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവങ്ങാട് വരകുന്നുമ്മല്‍ റഷീദ് ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് രാത്രി എട്ടരയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റഷീദിനെ താലൂക്ക് ആശുപത്രിയില്‍

വിലങ്ങാട് ഉരുൾപൊട്ടൽ; പി സന്തോഷ് കുമാർ എം പി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു, മുച്ചങ്കയം പാലം പുനർനിർമ്മിക്കാൻ എം പി ഫണ്ടിൽ നിന്നും തുക അനുവദിക്കും

വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പ്രദേശം പി സന്തോഷ് കുമാർ എം പി സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും മലവെള്ളപാച്ചലിൽ മരണമടഞ്ഞ മാത്യു മാസ്റ്ററുടെ വീട്ടിലും എം പി സന്ദർശനം നടത്തി. ക്യാമ്പുകളിലുള്ളവരുമായി സംസാരിച്ചു. കോളനികളിലെ ജനങ്ങളെ പ്രധാന പാതയിലൂടെ പുറം ലോകത്തെത്തിക്കാനുള്ള മുച്ചങ്കയം പാലം ഉരുൾപൊട്ടലിനെ തുടർന്ന് തകർന്നു കിടക്കുകയാണ്. പാലം പുനർനിർമ്മിക്കാൻ എം പി ഫണ്ടിൽ

കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌ക്കന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ബസ്സ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുഴകളിലെ ജലനിരപ്പ് താഴ്ന്നു; കക്കയം ഡാം അടച്ചു

കക്കയം: കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഡാമിന്റെ രണ്ട് ഷട്ടറുകളും താൽക്കാലികമായി അടച്ചു. ഡാമിലെ ജലനിരപ്പ് ഇപ്പോഴും റെഡ് അലേർട്ട് നിരപ്പിൽ തന്നെ തുടരുകയാണ്. നീരൊഴുക്ക് കൂടുന്ന പക്ഷം വീണ്ടും ഷട്ടറുകൾ ഉയർത്തേണ്ടിവരും. അതിനാൽ തീരവാസികൾ ജാഗ്രത പുലർത്തണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജില്ലയിലെ പൂനൂർ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാർ പുഴ, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ

വെള്ളമിറങ്ങി, വീടുകളിലേയ്ക്ക് മടങ്ങി കുടുംബങ്ങൾ; ജില്ലയിൽ 18 ക്യാംപുകൾ കൂടി ഒഴിവാക്കി, വടകര താലൂക്കിൽ വീട്ടിലേക്ക് മടങ്ങാനാകാതെ ക്യാമ്പുകളിലുള്ളത് 268 കുടുംബങ്ങൾ

കോഴിക്കോട്: ജില്ലയിൽ മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതിനെ തുടർന്ന് 18 ദുരിതാശ്വാസ ക്യാംപുകൾ കൂടി ഒഴിവാക്കി. ക്യാംപുകളിലുള്ളവർ സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മടങ്ങി. നിലവിൽ 26 ക്യാംപുകളിലായി 1642 പേരാണ് ജില്ലയിലുള്ളത്. വടകര താലൂക്കിൽ രണ്ട് ക്യാംപുകളാണ് ഇന്നലെ ഒഴിവാക്കിയത്. നിലവിൽ 268 കുടുംബങ്ങളിൽ നിന്നുള്ള 778 പേർ എട്ട് ക്യാംപുകളിലുണ്ട്. ഇവരിൽ 562

ഉരുളെടുത്ത വിലങ്ങാടിനേയും ചേർത്ത് പിടിക്കണം; ഉരുൾപൊട്ടലിൽ പൂർണമായും വീട് തകർന്ന വിലങ്ങാട് മേഖലയിലെ 20 കുടുംബങ്ങൾക്ക് ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ വീടൊരുക്കുന്നു

വിലങ്ങാട്: ഉരുൾപൊട്ടലിൽ പൂർണമായും വീട് തകർന്ന വിലങ്ങാട് മേഖലയിലെ കുടുംബങ്ങൾക്ക് വീടൊരുക്കുന്നു. 20 കുടുംബങ്ങൾക്കാണ് വീട് നിർമിച്ച് നൽകുന്നത്. ഷാഫി പറമ്പിൽ എം പി തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു മനുഷ്യായുസ് മുഴുവൻ അധ്വാനിച്ചതൊക്കെയും നിമിഷനേരം കൊണ്ട് നഷ്ടപ്പെട്ടവരാണ് വിലങ്ങാടുകാർ. പലരും ക്യാമ്പിലും ബന്ധുവീടുകളിലുമാണ്. ഇവരെ പുനരധിവസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കെഎംസിസി, ഇഖാസ്,തണൽ

വയനാടിന്റെ കണ്ണീരൊപ്പാൻ പാനൂരിലെ സ്വകാര്യ ബസ് കൂട്ടായ്മയും ; തിങ്കളാഴ്ചത്തെ സർവ്വീസ് ബസ് തൊഴിലാളികൾ ദുരിതാശ്വാസ നിധി സമാഹരണത്തിനായി മാറ്റി വയ്ക്കുന്നു

പാനൂർ: വയനാടിന്റെ കണ്ണീരൊപ്പാൻ പാനൂരിലെ ബസ് തൊഴിലാളികളും. ബസ് മുതലാളിമാരും, ജീവനക്കാരുമടങ്ങുന്ന ബസ് കൂട്ടായ്മയാണ് ദുരിതാശ്വാസ നിധി സമാഹരണത്തിനൊരുങ്ങുന്നത്. തിങ്കളാഴ്ച പാനൂരിൽ നിന്നും സർവീസ് നടത്തുന്ന ബസ്സുകൾ അന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പാനൂർ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന 40 ൽ അധികം ബസുകളാണ് സമാഹരണത്തിൽ

അഞ്ച് ടയറുകളും കുത്തിക്കീറി ആണിയടിച്ച് പഞ്ചറാക്കി; ആയഞ്ചേരി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ നശിപ്പിച്ചു

വടകര: ആയഞ്ചേരി തീക്കുനി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ സാമൂഹ്യ വിരുദ്ധർ കുത്തി കീറി നശിപ്പിച്ചു. കെ.എൽ 49, 2277 നമ്പർ മഹാലക്ഷ്മി എന്ന ബസിൻ്റെ ടയറുകളാണ് നശിപ്പിക്കപ്പെട്ടത്. ബസ് ഓട്ടം കഴിഞ്ഞ് രാത്രി നിർത്തിയിട്ടതിന് ശേഷമാണ് സംഭവം നടത്തിയത്. ബസിൻ്റ അഞ്ച് ടയറുകൾ കുത്തിക്കീറുകയും ആണികൾ തറച്ച് പഞ്ചറാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ

പത്ത് കന്നുകാലികളെ വരെ ഇനി കർഷകർക്ക് ലൈസൻസില്ലാതെ വളർത്താം; ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങളിൽ ഇളവ്, കൂടുതൽ അറിയാം

തിരുവനന്തപുരം: ഇനി പത്ത് കന്നുകാലികളെ വരെ കർഷകർക്ക് ലൈസൻസ് എടുക്കാതെ വളർത്താം. കർഷകർക്ക് കൂടുതല്‍ ഇളവുനല്‍കി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങള്‍ സർക്കാർ ഭേദഗതി ചെയ്തു.അഞ്ചിലധികം മൃഗമുള്ള കന്നുകാലി ഫാം നടത്താൻ തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസ് ആവശ്യമാണെന്നതായിരുന്നു നിലവിലെ വ്യവസ്ഥ. ഈ വ്യവസ്ഥ പത്തിലധികം മൃഗമുള്ള കന്നുകാലി ഫാമിന് ലൈസൻസ് ആവശ്യമാണ് എന്നാക്കി മാറ്റി. ആട്

ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ ബലി തർപ്പണത്തിനെത്തിയത് നിരവധിപേർ; വിപുലമായ സൗകര്യങ്ങളൊരുക്കി ക്ഷേത്ര കമ്മറ്റി

മണിയൂർ: ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് നിരവധി പേർ എത്തി. ബലി തർപ്പണത്തിന് എത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങളാണ് ഈ വർഷവും ഒരുക്കിയത്. ക്ഷേത്രത്തിനു സമീപത്തെ കുറ്റ്യാടി പുഴയും മാഹിക്കനാലും സംഗമിക്കുന്ന സ്ഥലത്താണ് ബലിതർപ്പണം നടന്നത്.കോഴിക്കോട് ശ്രേഷ്ഠാചാര സഭയുടെ കാർമികത്വത്തിൽ നടന്ന ബലിതർപ്പണത്തിൽ 1000 ത്തിലാധികം അളുകൾ പകെടുത്തതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

error: Content is protected !!