ഹൃദയാഘാതം; അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

അഴിയൂർ: ഹൃദയാഘാതത്തെ തുടർന്ന് അഴിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ഹാരിസ് പള്ളിപ്പറമ്പത്ത് ആണ് അന്തറച്ചത്. നാൽപ്പത്തെട്ട് വയസ്സായിരുന്നു. മനാമ സൂഖിലെ റീഗൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു.മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യത്തു പരിപാലന വിങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

യുകെയിൽ നിന്നുള്ള ഡോക്ടർ എന്ന വ്യാജേന തട്ടിപ്പ്; വാട്സ് ആപ്പ് ചാറ്റിലൂടെ നാദാപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ

നാദാപുരം: നാദാപുരം സ്വദേശിയായ യുവതിയിൽ നിന്നും വാട്സ്ആപ്പ് ചാറ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. യുകെ ഡോക്ടറെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ലണ്ടനിലെ പ്രശസ്തനായ ഡോക്ടര്‍ മാര്‍ക്ക് വില്യംസ് എന്ന പേരില്‍ യുവതിയുമായി വാട്‌സ്‌ആപ്പില്‍ ചാറ്റ് ചെയ്തായിരുന്നു തട്ടിപ്പ്. വാട്‌സ് അപ്പ് സന്ദേശത്തില്‍ വിശ്വസിച്ച യുവതി പല തവണയായി 1,35,000 രൂപ അയച്ചു കൊടുത്തു. വിലപിടിപ്പുളള ഗിഫ്റ്റുകള്‍

വിലങ്ങാട് ഉരുൾപൊട്ടൽ; നശിച്ചത് ഹെക്ടർ കണക്കിന് ഭൂമിയിലെ കാർഷിക വിളകൾ

നാദാപുരം: കുടിയേറ്റ കർഷകരും മറ്റും പതിറ്റാണ്ടുകളായി മണ്ണിനോട് മല്ലിട്ടുണ്ടാക്കിയ കൃഷികളാണ് ഒരു രാത്രി കൊണ്ട് ഇല്ലാതായത്. വിലങ്ങാട് കഴിഞ്ഞ ചൊവ്വാഴ്ച്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ഹെക്ടർ കണക്കിന് കൃഷി ഭൂമിയിലെ കാർഷിക വിളകൾ നശിച്ചു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഴയോരത്തെ കൃഷി ഭൂമി തന്നെ ഇല്ലാതായവരും ഉണ്ട്. ചൊവ്വഴ്ച്ച പുലർച്ചെ ഒരു മണി മുതൽ മൂന്നര

വയോജന സൗഹൃദം; ചോറോട് പഞ്ചായത്തിൽ വയോജന ശില്പശാല സംഘടിപ്പിച്ചു

ചോറോട്: ചോറോട് ഗ്രാമപഞ്ചായത്തിൽ വയോജന ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. വള്ളിക്കാട് വരിശക്കുനി യുപി സ്കൂളിൽ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ശ്യാമള പൂവ്വെരി അധ്യക്ഷത വഹിച്ചു. കില ഫാക്കൽട്ടി മനോജ് കൊയപ്ര പദ്ധതി വിശദീകരണം നടത്തി. പ്രസാദ് വിലങ്ങിൽ, പി

പേരാമ്പ്ര എരവട്ടൂർ പാറപ്പുറം ചേണികണ്ടി മീത്തൽ കെ.എം രാഘവൻ മാസ്റ്റർ അന്തരിച്ചു

പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം ചേണികണ്ടി മീത്തൽ കെ.എം രാഘവൻ മാസ്റ്റർ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. മുതുവണ്ണാച്ച ജി.യുപി സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു. അദ്ധ്യാപക സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.നിലവിൽ സിപിഐഎം പാറപ്പുറം ബ്രാഞ്ച് മെമ്പറായിരുന്നു. ഭാര്യ പരേതയായ ദേവകി. മക്കൾ: ഉല്ലാസ്കുമാർ (9കെഎസ്ആർടിസി, തൊട്ടിൽപാലം ഡിപ്പോ), ഉഷ കുമാരി (മൂടാടി). മരുമകൻ: വാസു സി.കെ

തിരച്ചിലിന് വേണ്ട സഹായം ചെയ്യുമെന്ന് വാഗ്ദാനം”; ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കണ്ണാടിക്കലിലെ വീട്ടിലെത്തി മുഖ്യമന്ത്രി

കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുനെന്ന് ഉറപ്പ് നല്‍കി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് മുഖ്യമന്ത്രി കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടിലെത്തിയത്. പതിനഞ്ച് മിനിറ്റോളം അവിടെ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. മുഖ്യമന്ത്രി വന്നത് ആശ്വാസമായെന്ന് അര്‍ജുന്റെ കുടുംബം പ്രതികരിച്ചു. തിരച്ചിലിന്

ആയഞ്ചേരി പുതിയോട്ടിൽ കുമാരൻ അന്തരിച്ചു

ആയഞ്ചേരി: പുതിയോട്ടിൽ കുമാരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: മാലതി മക്കൾ: പ്രകാശ്, പരേതയായ പ്രജിത മരുമകൾ: റീന സഹോദരങ്ങൾ:നാരായണി,കല്ല്യാണി,കുഞ്ഞിരാമൻ (സിപിഐഎം ആയഞ്ചേരി ടൗൺ ഈസ്റ്റ് ബ്രാഞ്ച് അംഗം) കമല, ഗീത (സിപിഐഎം വില്ല്യാപ്പള്ളി കൊളത്തൂർ ബ്രാഞ്ച് അംഗം)

വിലങ്ങാട് ഉണ്ടായത് വലിയ തകർച്ച, ക്യാമ്പുകളിൽ ഉള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; വിലങ്ങാട് ദുരന്തബാധിതാ പ്രദേശം മന്ത്രി സന്ദർശിച്ചു

വിലങ്ങാട്: നിരവധി ഉരുൾപൊട്ടൽ ഉണ്ടായ വിലങ്ങാട് കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടില്ല എന്നതൊഴിച്ചാൽ തകർച്ച വലിയ രീതിയിലുള്ളതാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിലങ്ങാട് ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ഭീകരമായ ദുരന്തത്തിന് ഇടയിൽ വിലങ്ങാട് സംഭവിച്ച ആഘാതത്തിന്റെ വ്യാപ്തി വേണ്ടരീതിയിൽ പുറത്തുവന്നിട്ടില്ല. മാത്യു മാസ്റ്ററുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി കെട്ടിടങ്ങളും

വയനാടിനായി കൈകോർക്കാൻ അതിഥിതി തൊഴിലാളിയും; വടകരയിലെ ഹോട്ടൽ ജീവനക്കാരനായ വെസ്റ്റ് ബം​ഗാൾ സ്വദേശി തന്റെ ചെറിയ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വടകര: വയനാടിന് വേണ്ടി കൈകോർക്കാൻ ഇതരസംസ്ഥാന തൊഴിലാളികളും മുന്നോട്ട് വരുന്നു. വടകരയിലെ ഹോട്ടൽ ജീവനക്കാരനായ വെസ്റ്റ് ബം​ഗാൾ സ്വദേശി സുബദീപ് മണ്ഡൽ തന്റെ ചെറിയ സമ്പാദ്യം വയനാടിനായി കൈമാറി. സുബദീപിന് തുക ആരെ ഏൽപ്പിക്കണം എന്നറിയില്ലായിരുന്നു. അതിനാൽ ഇന്നലെ രാത്രി ഈ യുവാവ് വടകരയിലെ കേളുഏട്ടൻ മന്ദിരത്തിൽ എത്തി. ഈ സമയം അവിടെ യോ​ഗം

വയനാടിനെ ചേർത്തുപിക്കാൻ കുഞ്ഞുകൈകളും നീളുന്നു; പേരാമ്പ്ര കോടേരിച്ചാലിലെ പതിനൊന്നുവയസുകാരി വയനാടിനായി നൽകുന്നത് സ്കൂൾ സമ്പാദ്യപദ്ധതിയിലെ 15000 ൽ അധികം തുക

പേരാമ്പ്ര: വയനാടിനെ ചേർത്തുപിക്കാൻ കുഞ്ഞുകൈകളും നീളുന്നു. ഇത് നമുക്കോരോരുത്തർക്കും അഭിമാനമാണ് . പേരാമ്പ്ര കോടേരിച്ചാലിലെ പതിനൊന്നുവയസുകാരി നൈപുണ്യ വയനാടിനായി നൽകുന്നത് തന്റെ സ്കൂൾ സമ്പാദ്യപദ്ധതിയിലെ 15000 ൽ അധികം തുക. നൈപുണ്യ സ്വന്തമായെടുത്ത തീരുമാനമാണ് തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നത്.തങ്ങളോട് ഇത് മകൾ പറഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. വെങ്ങപ്പറ്റ ജി.എച്ച് എസിൽ

error: Content is protected !!