ബംഗ്ലാദേശില്‍ കലാപം; പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവെച്ചു

ധാക്ക: സംവരണ നിയമത്തിനെതിരെ പ്രക്ഷോഭം കത്തിപ്പടരുന്ന ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക വസതി ഒഴിയുകയും സൈനിക ഹെലികോപ്ടറില്‍ രാജ്യം വിട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹോദരി ഷെയ്ക്ക് രഹാനയ്‌ക്കൊപ്പമാണ് ഇവര്‍ നാട് വിട്ടതെന്നാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം, ഹസീന സഹോദരി രഹാനക്കൊപ്പം ബംഗാളിലേക്ക്

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകര്‍ന്ന്‌ ആയുർവേദ വകുപ്പ്; ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി

വിലങ്ങാട്: ഉരുള്‍പൊട്ടിയ വിലങ്ങാട് പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആയുർവേദ വകുപ്പ് (ഭാരതീയ ചികിത്സ വകുപ്പ്) മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി. ക്യാമ്പിലുള്ളവരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം മാനസികാരോഗ്യ സംരക്ഷണത്തിനും വകുപ്പ് പ്രാധാന്യം നൽകുന്നതായി ഡി എം ഒ (ആയുർവേദം) ഡോ. ശ്രീലത എസ് പറഞ്ഞു. ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ

ഒഞ്ചിയം കൃഷിഭവനിൽ നാളെ കുരുമുളക് തൈകൾ വിതരണം ചെയ്യും

ഒഞ്ചിയം: ഒഞ്ചിയം കൃഷിഭവനിൽ നാളെ കുരുമുളക് തൈകൾ വിതരണം ചെയ്യും. കുരുമുളക് വികസനപദ്ധതിയുടെ ഭാ​ഗമായാണ് കുരുമുളക് തൈ വിതരണം ചെയ്യുന്നത്. നാളെ രാവിലെ 11 മണി മുതൽ (6/8/2024) വിതരണം നടക്കും . ചുരുങ്ങിയത് 10 സെൻ്റുള്ളവർ അപേക്ഷ(appendix), നികുതി രസീത് എന്നിവയുമായി വന്ന് കുരുമുളക് തൈ വാങ്ങാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ക്യാമ്പിൽ കഴിയുന്നവരെ വിഷമസ്ഥിതിയിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ; ജീവിച്ചിരിപ്പുണ്ടെങ്കിൽ ‘ഇഎംഐ തുക അടക്കണമെന്ന വാദം ഉന്നയിച്ച് സ്ഥാപനങ്ങൾ

കോഴിക്കോട് : ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ക്യാമ്പിൽ കഴിയുന്നവരെ വിഷമസ്ഥിതിയിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. ഫോണിൽ വിളിച്ച് താങ്കൾ ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് ചോദിക്കുന്നത്. ഉണ്ടെങ്കിൽ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെട്ടതായി മുണ്ടക്കൈ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ പറയുന്നു. എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കിൽ ചെക്ക് ബൗൺസ് ആവുമെന്നാണ് സ്ഥാപനങ്ങൾ അറിയിച്ചത്. കൂടപ്പിറപ്പുകളും ഉള്ള സമ്പാദ്യം

വടകര പുത്തൂരിലെ വെള്ളക്കെട്ട്; പ്രദേശത്തെ തോട് വീതികൂട്ടി പരിഹാരം കാണാൻ തീരുമാനം, ജനകീയ കമ്മിറ്റി രൂപീകരിച്ചു

വടകര : പുത്തൂർ പ്രദേശത്ത് മഴക്കാലത്ത് വെള്ളക്കെട്ട്ന് പരിഹാരം കാണുന്നതിനായി വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഇക്കഴിഞ്ഞ മഴയിലും നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ഇത് ജനങ്ങളിൽ കൂടുതൽ ഭീതി പടർത്തി. പ്രദേശത്തെ തോട് വീതി കൂട്ടിയാൽ വെള്ളക്കെട്ടിന് ഒരു പരിധിവരെ ശാശ്വത പരിഹാരം ആകുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. നിലവിലുള്ള തോട് വീതി

വടകര പഴയ ബസ് സ്റ്റാൻഡിലെ അടച്ചിട്ട ശുചിമുറി പുതുക്കി പണിയാനൊരുങ്ങുന്നു; നടപടികൾ തുടങ്ങി

വടകര: പഴയ ബസ് സ്റ്റാൻഡിലെ അടച്ചിട്ട ശുചിമുറി പുതുക്കി പണിയാനൊരുങ്ങുന്നു. ഇതിന്റെ നടപടികൾ തുടങ്ങിയതായി വടകര ന​ഗരസഭ ആരോ​ഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർ പേഴ്സൺ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ടെൻഡർ നടപടികൾ ഉൾപ്പടെയുള്ള നടപടികൾ ഉൾപ്പടെ പൂർത്തിയാകുന്ന മുറയ്ക്ക് ചുതിയ ശുചിമുറി കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കും . എത്രയും പെട്ടെന്ന് കെട്ടിടം നിർമ്മിക്കാനാണ് ആലോചിക്കുന്നതെന്നും

തലശ്ശേരിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; ന്യൂ മാഹി പുന്നോൽ സ്വദേശി മരിച്ചു

തലശ്ശേരി :നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ന്യൂ മാഹി പുന്നോൽ സ്വദേശി മരിച്ചു. പള്ളിക്കുന്നിലെ പറക്കാട്ട് ബഷീറിന്റെ മകൻ ബഷാഹിറാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ ചിറക്കര കീഴന്തിമുക്ക് റോഡിലാണ് അപകടം. നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ബഷാഹിറിന് ഒപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് ​ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അസൗകര്യങ്ങളാൽ വീ‍ർപ്പുമുട്ടുന്ന വടകര മത്സ്യ മാർക്കറ്റിന് പുതിയ കെട്ടിടം വരുന്നു ; ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യ മാർക്കറ്റെന്ന കച്ചവടക്കാരുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമാകും

വടകര: അസൗകര്യങ്ങളാൽ വീ‍ർപ്പുമുട്ടുന്ന മത്സ്യ മാർക്കറ്റിന് ഒടുവിൽ പുതിയ കെട്ടിടം വരുന്നു. വർഷങ്ങളായുള്ള ആധുനിക സൗകര്യങ്ങളോടെ ഉള്ള മത്സ്യ മാർക്കറ്റെന്ന ആവശ്യം ഇനി യാഥാർത്ഥ്യമാകും. കിഫ്ബി അനുവദിച്ച 13.30 കോടി രൂപ ചെലവഴിച്ച് ഷോപ്പിങ് കോംപ്ലക്സ് മാതൃകയിലാണ് ന​ഗരസഭയുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ വിശദാംശങ്ങൾ 40.29 സെന്റിൽ 34926.7 സ്ക്വയർ ഫീറ്റിൽ

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ അന്വേഷിക്കുകയാണോ? ; നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കെല്‍ട്രോണ്‍ നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്‍ യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചൈയിന്‍ മാനേജ്‌മെന്റ് എന്നീ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് എഞ്ചിനീയറിംഗ് വിത്ത് ഇ – ഗാഡ്‌ജെറ്റ് എന്ന ഡിപ്ലോമ കോഴ്‌സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍

ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറി കണ്ണൂക്കര കളത്തും താഴെ കുനിയിൽ രജീന്ദ്രൻ അന്തരിച്ചു

കണ്ണൂക്കര: കളത്തും താഴെ കുനിയൽ രജീന്ദ്രൻ അന്തരിച്ചു. അൻപത്തിരണ്ട് വയസ്സായിരുന്നു. ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയായിരുന്നു. അച്ഛൻ: പരേതനായ കുഞ്ഞിക്കണ്ണൻ അമ്മ: ജാനു ഭാര്യ: ഷൈനി മക്കൾ: അനുശ്രീ, അസിൻ സഹോദരങ്ങൾ: ജയൻ, പുഷ്പ, ഷീബ, ശ്രീബ, ബിന്ദു, ബീന സംസ്കാരം 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

error: Content is protected !!