വടകര സാന്റ്ബാങ്ക്സ് അടക്കം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ മുതൽ നിയന്ത്രിത പ്രവേശനം
കോഴിക്കോട്: ജില്ലയിൽ ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ (ആഗസ്റ്റ് 6) മുതൽ നിയന്ത്രണത്തോടെയുള്ള പ്രവേശനം അനുവദിക്കും. കാപ്പാട്, തുഷാരഗിരി, വടകര സാന്റ്ബാങ്ക്സ്, അരീപ്പാറ എന്നിവിടങ്ങളിൽ ഇത് ബാധകമാണ്. എന്നാൽ കക്കയത്ത് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അതേസമയം നിയന്ത്രണത്തോടെയുള്ള പ്രവേശനം ഉള്ളയിടങ്ങളിലും ജലാശയത്തിൽ ഇറങ്ങാൻ അനുമതിയുണ്ടാകില്ല.
ഉഗ്രശബ്ദം, പിന്നാലെ വീട് ഭൂമിക്കടിയില്‍; കോഴിക്കോട് ഒളവണ്ണയില്‍ വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നു
കോഴിക്കോട്: ഒളവണ്ണയില്‍ വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വീട്ടുകാര്‍ പുറത്തേക്ക് ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. വലിയ ശബ്ദത്തോടെ വീടിന്റെ താഴത്തെ നില പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയില്‍ ഈ വീട്ടില്‍ വെള്ളം കയറിയിരുന്നു. വീട് നില്‍ക്കുന്ന പ്രദേശം
അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കുക; കേരള തീരത്ത് നാളെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
കോഴിക്കോട്: കേരള തീരത്ത് നാളെ (06/08/2024) ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ്. രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ 2.1 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും
ചോറോട് ഈസ്റ്റ് പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ദുരിതത്തിന് ഒടുവില്‍ പരിഹാരമാവുന്നു; തോട് നിര്‍മ്മാണത്തിന് 36 ലക്ഷം അനുവദിച്ച് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി
വടകര: പതിനഞ്ച് വര്‍ഷത്തിലധികമായി ചോറോട് ഈസ്റ്റ് നിവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് ഒടുവില്‍ പരിഹാരമാവുന്നു. പ്രദേശത്ത് തോട് നിര്‍മ്മാണത്തിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി 36ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഴക്കാലമായാല്‍ ചോറോട് ഈസ്റ്റിലെ പ്രദേശവാസികള്‍ ഭയത്തോടെയായിരുന്നു ജിവിച്ചിരുന്നത്. കൃത്യമായ തോട് ഇല്ലാത്തതിനാല്‍ പലപ്പോഴും പ്രദേശങ്ങളില്‍ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തിരുന്നു. വിലങ്ങിൽ താഴ, പുതിയോട്ടിൽ
വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത്പ്പിടിച്ച് കുറ്റ്യാടി; മുഹമ്മദ് മാഷ് സംഭാവനയായി നല്‍കിയത് ഒരു ലക്ഷം രൂപ
കുറ്റ്യാടി: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത്പ്പിടിച്ച് നാട്. കുറ്റ്യാടി സ്വദേശി വി.വി മുഹമ്മദ് ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. കുറ്റ്യാടി എം ഐ യുപി സ്‌ക്കൂളിലെ അധ്യാപകനായിരുന്ന മുഹമ്മദ് തൻറെ വ്യക്തിപരമായ കാര്യങ്ങൾക്കായി നീക്കിവെച്ച പെൻഷൻ തുകയിൽ നിന്നുമാണ് ഒരു ലക്ഷം രൂപ വയനാടിനായി നല്‍കിയത്. ഒരുലക്ഷം രൂപയുടെ ചെക്ക് മുഹമ്മദിന്റെ കൈയ്യില്‍
വടകര നടക്കുതാഴ മരണവീട്ടില്‍ തെങ്ങ് കടപുഴകി വീണു; നാല് പേര്‍ക്ക് പരിക്ക്
വടകര: മരണവീട്ടില്‍ തെങ്ങ് കടപുഴകി വീണ് നാല് പേര്‍ക്ക് പരിക്ക്. നടക്കുതാഴ ചാക്യപുറത്ത് വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസമാണ് ചാക്യപുറത്ത് വാസു മരണപ്പെട്ടത്. ഇതെ തുടര്‍ന്ന് വീട്ടിലേക്ക് ആളുകള്‍ വരുന്നതിനിടെയായിരുന്നു അപകടം. വീട്ടുവളപ്പിലെ തെങ്ങ് കടപുഴകി മുറ്റത്തേക്ക് വീഴുകയായിരുന്നു. മുറ്റത്ത് കസേരയില്‍ ഇരിക്കുകയായിരുന്ന വാസുവിന്റെ മരുമക്കളായ പ്രദീപന്‍, ബൈജു, പുത്തൂര്‍ ട്രെയിനിംഗ്
ബംഗ്ലാദേശില്‍ കലാപം; പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവെച്ചു
ധാക്ക: സംവരണ നിയമത്തിനെതിരെ പ്രക്ഷോഭം കത്തിപ്പടരുന്ന ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക വസതി ഒഴിയുകയും സൈനിക ഹെലികോപ്ടറില്‍ രാജ്യം വിട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹോദരി ഷെയ്ക്ക് രഹാനയ്‌ക്കൊപ്പമാണ് ഇവര്‍ നാട് വിട്ടതെന്നാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം, ഹസീന സഹോദരി രഹാനക്കൊപ്പം ബംഗാളിലേക്ക്
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകര്‍ന്ന് ആയുർവേദ വകുപ്പ്; ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി
വിലങ്ങാട്: ഉരുള്‍പൊട്ടിയ വിലങ്ങാട് പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആയുർവേദ വകുപ്പ് (ഭാരതീയ ചികിത്സ വകുപ്പ്) മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി. ക്യാമ്പിലുള്ളവരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം മാനസികാരോഗ്യ സംരക്ഷണത്തിനും വകുപ്പ് പ്രാധാന്യം നൽകുന്നതായി ഡി എം ഒ (ആയുർവേദം) ഡോ. ശ്രീലത എസ് പറഞ്ഞു. ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ
ഒഞ്ചിയം കൃഷിഭവനിൽ നാളെ കുരുമുളക് തൈകൾ വിതരണം ചെയ്യും
ഒഞ്ചിയം: ഒഞ്ചിയം കൃഷിഭവനിൽ നാളെ കുരുമുളക് തൈകൾ വിതരണം ചെയ്യും. കുരുമുളക് വികസനപദ്ധതിയുടെ ഭാഗമായാണ് കുരുമുളക് തൈ വിതരണം ചെയ്യുന്നത്. നാളെ രാവിലെ 11 മണി മുതൽ (6/8/2024) വിതരണം നടക്കും . ചുരുങ്ങിയത് 10 സെൻ്റുള്ളവർ അപേക്ഷ(appendix), നികുതി രസീത് എന്നിവയുമായി വന്ന് കുരുമുളക് തൈ വാങ്ങാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ക്യാമ്പിൽ കഴിയുന്നവരെ വിഷമസ്ഥിതിയിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ; ജീവിച്ചിരിപ്പുണ്ടെങ്കിൽ ‘ഇഎംഐ തുക അടക്കണമെന്ന വാദം ഉന്നയിച്ച് സ്ഥാപനങ്ങൾ
കോഴിക്കോട് : ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ക്യാമ്പിൽ കഴിയുന്നവരെ വിഷമസ്ഥിതിയിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. ഫോണിൽ വിളിച്ച് താങ്കൾ ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് ചോദിക്കുന്നത്. ഉണ്ടെങ്കിൽ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെട്ടതായി മുണ്ടക്കൈ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ പറയുന്നു. എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കിൽ ചെക്ക് ബൗൺസ് ആവുമെന്നാണ് സ്ഥാപനങ്ങൾ അറിയിച്ചത്. കൂടപ്പിറപ്പുകളും ഉള്ള സമ്പാദ്യം