ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും; വയനാട്ടിലും കോഴിക്കോടും ഉണ്ടായത് ഭൂചലനമോ, ആശങ്കയില്‍ ജനങ്ങള്‍

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിന്റെ ഭീതി അകലുന്നതിനിടയില്‍ വീണ്ടും ജനങ്ങളെ ആശങ്കയിലാക്കി ഭൂമിക്കടിയില്‍ നിന്നും പ്രകമ്പനം. ഇന്ന് രാവിലെ 10മണിയോടെയാണ് വയനാട്ടില അഞ്ച് പഞ്ചായത്തുകളില്‍ പ്രകമ്പനം അനുഭവപ്പെട്ടത്. പിന്നാലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെയും മാറ്റി തുടങ്ങിയിരുന്നു. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ

നാദാപുരം നരിക്കാട്ടേരി നല്ലൂരില്ലത്ത് ശശിധരന്‍ അന്തരിച്ചു

നാദാപുരം: നരിക്കാട്ടേരി നല്ലൂരില്ലത്ത് ശശിധരന്‍ അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ നാരായണക്കുറുപ്പ്. അമ്മ: നാരായണി. ഭാര്യ: സിന്ധു കൂത്തുപറമ്പ്. മക്കള്‍: അനന്തുകൃഷ്ണ, അമയ് കൃഷ്ണ. സഹോദങ്ങള്‍: പത്മനാഭന്‍, കോമള കടമേരി, പ്രീത. സഞ്ചയനം: ശനിയാഴ്ച രാവിലെ.

ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ; വയനാട് അമ്പലവയലിന് പിന്നാലെ കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനം

കോഴിക്കോട്: വയനാട് അമ്പലവയലിന് പിന്നാലെ കൂടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായതായി വിവരം. പ്രദേശത്ത് ഭൂമിക്ക് അടിയില്‍ നിന്നും അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ 10നും 10 .15നും ഇടയിലാണ് പ്രകമ്പനം ഉണ്ടായത്. കാവിലുംപാറ കലങ്ങോട് പ്രദേശത്തും ഭൂമിക്കടിയില്‍ നിന്നും ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഭൂചലനമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. വയനാട്

മേപ്പയ്യൂര്‍ കൊഴുക്കല്ലൂരില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി

മേപ്പയ്യൂര്‍: കാണാതായ മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കണ്ടെത്തി. എറണാകുളത്ത് വെച്ച് പോലീസാണ് കുട്ടിയെ ഇന്ന് കണ്ടെത്തിയത്. ആഗസ്റ്റ് 5 ന് ആയിരുന്നു വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാതായത്.

വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ നിന്നും വന്‍ സ്‌ഫോടന ശബ്ദം; റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുന്നു

വയനാട്: വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്ത് നിന്നുമാണ് ശബ്ദം കേട്ടത്. ഇടിമുഴക്കം പോലൊരു ശബ്ദം കേട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന തുടങ്ങിയിട്ടുണ്ട്‌. പ്രദേശത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ

തൊട്ടാൽ കൈപൊള്ളും; സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,400രൂപയാണ്. ഒറ്റദിവസം കൊണ്ട് 600 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. പവന്റെ വില ഉയര്‍ന്നതോടെ പണിക്കൂലി, ഹാള്‍മാര്‍ക്കിംങ് നിരക്ക്, നികുതി ഇതെല്ലമടക്കം ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍

വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ കൈത്താങ്ങായി ഒഞ്ചിയം ഗ്രാമപഞ്ചായത്തും; രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കും

ഒഞ്ചിയം: വിലങ്ങാട്, വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും വീടും നഷ്ടമായവര്‍ക്ക് സഹായവുമായി ഒഞ്ചിയം ഗ്രാമപഞ്ചായത്തും. വയനാടും, വിലങ്ങാടും ഓരോ കുടുംബത്തിന്‌ വീടും അടിസ്ഥാന സൗകര്യവും ഒരുക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അവതരിച്ച പ്രമേയം ഐകകണേ്ഠന പാസാക്കി. സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചാല്‍ മാത്രമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. തുടര്‍ന്ന് സമയബന്ധിതമായി വീട്

കൊയിലാണ്ടിയിലെ മൈ ജി ഷോറൂമിന്റെ ഗ്ലാസ് പൊളിച്ച് അകത്ത് കടന്ന് മോഷണം; പ്രതി പോലീസ് പിടിയിൽ

കൊയിലാണ്ടി: മൈജി ഷോറൂം കളവ് കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പോലീസ്. വെങ്ങളം കാട്ടില്‍പീടിക തൊട്ടോളി താഴെ സ്വദേശിയായ മനാസ് (28) നെയാണ് കൊയിലാണ്ടി എസ്.എച്ച്.ഓ ജിതേഷ്‌കെ.എസിന്റെ നേതൃത്വത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്. 2024 മെയ് മാസം 29-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയിലെ MY G ഷോറൂമിന്റെ ഗ്ലാസ്സ് പൊളിച്ച് അകത്ത് കടന്ന

വിദ്യാര്‍ത്ഥികളുടെ കണ്‍സഷനെ ചൊല്ലി തര്‍ക്കം; തൊട്ടില്‍പ്പാലം-വടകര-തലശ്ശേരി റൂട്ടുകളില്‍ ഇന്ന്‌ സ്വകാര്യ ബസുകളുടെ പണിമുടക്ക്

വടകര: തൊട്ടില്‍പ്പാലം-വടകര, തൊട്ടില്‍പ്പാലം -തലശ്ശേരി റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെ പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് പണിമുടക്കിന് കാരണം. വ്യാഴാഴ്ച രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സക്ഷന്‍ നിഷേധിച്ചു എന്നാരോപിച്ച് രക്ഷിതാക്കള്‍ ബസുകള്‍ തടഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് നാദാപുരം പോലീസ് സ്‌റ്റേഷന് മുന്നില്‍ ബസുകള്‍ നിര്‍ത്തിയിട്ട് ജീവനക്കാര്‍ സമരപ്രഖ്യാപനം നടത്തി പണിമുടക്കുകയും ചെയ്തു.

വടകര ഗവ.ജില്ലാ ആശുപത്രിയില്‍ നഴ്‌സിങ് ഓഫീസര്‍ നിയമനം; നോക്കാം വിശദമായി

വടകര: വടകര ഗവ.ജില്ലാ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിങ് ഓഫീസറെ നിയമിക്കുന്നു. ഫോട്ടോ പതിച്ച അപേക്ഷ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അഗസ്ത് 14ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ എത്തേണ്ടതാണ്.  

error: Content is protected !!