കോട്ടക്കൽ പള്ളിത്താഴ കമല അന്തരിച്ചു
പയ്യോളി: കോട്ടക്കൽ പള്ളിത്താഴ കമല അന്തരിച്ചു. എൺപത് വയസ്സായിരുന്നു.ഭർത്താവ് പരേതനായ വേലായുധൻ. മക്കൾ: നിർമ്മല (കണ്ണൂർ), പ്രദീപൻ. മരുമക്കൾ: പരേതനായ അനിൽകുമാർ (കണ്ണൂർ), ജസിത. സഹോദരങ്ങൾ ചന്ദ്രൻ, ശാരദ, അശോകൻ, ജാനു, കുഞ്ഞിക്കണ്ണൻ, വത്സല (പുറങ്കര). സംസ്കാരം ഇന്ന് (ഞായർ) രാത്രി 8 മണിക്ക്.
വിലങ്ങാട് സമഗ്ര പുനരധിവാസ പദ്ധതി നടപ്പിലാക്കും, പുഴകളിൽ അടിഞ്ഞ കല്ലുകളും മരങ്ങളും നീക്കം ചെയ്യും; മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു
നാദാപുരം: ഉരുള്‍പൊട്ടലിൽ എല്ലാം തകർന്ന് ദുരിതമനുഭവിക്കുന്ന വിലങ്ങാടിന് സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് കോഴിക്കോട് ജില്ലയുടെ ചുമലെയുള്ള മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒരാള്‍ മരണപ്പെടുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്ത വിലങ്ങാട് ദുരന്തം സർക്കാർ ഗൗരവത്തിലാണ് കാണുന്നത്. അവിടെ സമഗ്രമായ പുനരധിവാസം നടപ്പാകും വരെ വാടക വീട് ഉള്‍പ്പെടെയുള്ള താല്‍ക്കാലിക പുനരധിവാസ
വയനാടിന് കൈത്താങ്ങാകാൻ കുരുന്നുകളും; ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് ചലഞ്ചിലേക്ക് തങ്ങളുടെ സൈക്കിൾ നൽകി നാദാപുരം റോഡ് പുന്നേരി താഴെയിലെ സഹോദരങ്ങൾ
നാദാപുരംറോഡ്: ഉരുൾപൊട്ടൽ ദുരിതത്തിൽ പ്രയാസം അനുഭവിക്കുന്ന വയനാടിന് കൈത്താങ്ങാകാൻ കുരുന്നുകളും. ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് ചലഞ്ചിലേക്ക് തങ്ങളുടെ സൈക്കിൾ നൽകി നാദാപുരം റോഡ് പുന്നേരി താഴെയിലെ സഹോദരങ്ങൾ . അൻമയ്, അമൃത് ദേവ് എന്നിവരാണ് തങ്ങളുടെ സൈക്കിൾ നൽകി മാതൃകയായത്. ഡി വൈ എഫ് ഐ വയനാടിലെ ദുരിത ബാധിതർക്ക് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ നിർമ്മാണ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെമ്മരത്തൂർ മീങ്കണ്ടി കോംവെള്ളി മീത്തൽ സുരേന്ദ്രൻ അന്തരിച്ചു
ചെമ്മരത്തൂർ: മീങ്കണ്ടി കോംവെള്ളി മീത്തൽ സുരേന്ദ്രൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. മീങ്കണ്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഭാര്യ: അനിത മക്കൾ: അഭിനവ് സുരേന്ദ്രൻ, നന്ദന സുരേന്ദ്രൻ
രാമായണ മാസാചരണം; അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം
അഴിയൂർ: അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. ഗോപാലകൃഷ്ണ ശാന്തി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് ടി.കെ പ്രകാശൻ ഭദ്ര ദീപം കൊളുത്തി. മേൽശാന്തി അനി അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് നേതൃത്വം നൽകി. നൂറ് കണക്കിന് ഭക്തജനങ്ങൾ ഹോമത്തിൽ പങ്കെടുത്തു.
മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്
തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് നൽകും. 5.87 ലക്ഷം പേർക്കാണ് കിറ്റ് ലഭിക്കുക. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ 4 പേർക്ക് ഒന്ന് എന്ന കണക്കിൽ കഴിഞ്ഞ വർഷത്തേതു പോലെ കിറ്റുകൾ നൽകും. കിറ്റ് നൽകുന്നതിന് 35 കോടി രൂപയാണ് സർക്കാരിന് ചെലവു വരുന്നത്. സഹകരണ സംഘം
റിട്ട. അധ്യാപകൻ പുതിയാപ്പ് മലയിൽ കുമാരൻ അന്തരിച്ചു
വടകര: പുതിയാപ്പ് മലയിൽ കുമാരൻ അന്തരിച്ചു. എഴുപ്ത്തിരണ്ട് വയസായിരുന്നു. കുറുന്തോടി യുപി സ്കൂളിലെ റിട്ടയേഡ് അധ്യാപകനാണ്. ഭാര്യ: അനിത മക്കൾ: നിതിൻ കുമാർ, ജിഷിൻ കുമാർ മരുമക്കൾ: സന്യ, പാർവതി സംസ്കാരം രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ.
പേരാമ്പ്ര സി.കെ.ജി കോളേജിലെ റാഗിംങ്; അഞ്ച് പേർക്ക് സസ്‌പെൻഷൻ
പേരാമ്പ്ര: സികെജി ഗവ. കോളേജിലെ റാഗിംങ് സംഭവത്തിൽ അഞ്ച് പേർക്ക് സസ്‌പെൻഷൻ. പി.ടി ഗോകുൽദേവ്, ആരോമൽ, എംഎസ്എഫ് ഭാരവാഹിയും കോളേജ് യൂണിയൻ അംഗവുമായ ഇ.പി അഹമ്മദ് നിഹാൽ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ എം കെ മുഹമ്മദ് ജാസിർ, മുഹമ്മദ് ഷാനിഫ് എന്നീ വിദ്യാർഥികളെയാണ് അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തത്. എസ്എഫ്‌ഐ നേതൃത്വത്തിലുള്ള വിദ്യാർഥി യൂണിയൻ റാഗിങ്ങിന് എതിരായ
വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ടിനും കുടുംബത്തിനുമെതിരെ സ്വകാര്യ ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന് പരാതി; രണ്ട് പേർക്കെതിരെ അത്തോളി പോലിസ് കേസെടുത്തു
ഉള്ള്യേരി: വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ടിനും കുടുംബത്തിനുമെതിരെ സ്വകാര്യ ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന് പരാതി. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ഉള്ള്യേരി അങ്ങാടിയിൽ ഉണ്ടായ ഗതാഗത കുരുക്കിൽ കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് മറ്റുവാഹനങ്ങളെ മറികടന്ന് തെറ്റായ ദിശയിൽ വന്നതിനെ ചോദ്യം ചെയ്തതിന് ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് പ്രസിഡന്റും കുടുംബവും നൽകിയ പരാതി.
വടകര താലൂക്കിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത; ഒമ്പത് വില്ലേജുകളിലെ 29 പ്രദേശങ്ങൾ ദുരന്ത സാധ്യതാ പട്ടികയിൽ, പഠനം നടത്തിയത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ 21 വില്ലേജുകളിലുള്ള 71 പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ അപകടസാദ്ധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) നടത്തിയ പഠനം വെളിപ്പെടുത്തുന്നു. മലയോര മേഖലകളിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളാണ് ഇതിൽ കൂടുതലും. NCESS-ന്റെ പഠന പ്രകാരം, വടകര താലൂക്കിലെ ഒമ്പത് വില്ലേജുകളിലെ 29 പ്രദേശങ്ങൾ, കൊയിലാണ്ടി താലൂക്കിൽ മൂന്നു വില്ലേജുകളിലായി