കൊയിലാണ്ടിയില്‍ യുവമോർച്ചയുടെ തിരംഗ യാത്രയിലേക്ക്‌ ബസ്സ് ഇടിച്ചു കയറി അപകടം; യുവമോർച്ച പ്രവർത്തകന് പരിക്ക്‌

കൊയിലാണ്ടി: യുവമോർച്ചയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച തിരംഗ യാത്രയിലേക്ക്‌ ബസ്സ് ഇടിച്ചു കയറി അപകടം. ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. കോമത്തുകര ദീപേഷിനാണ് (33) പരിക്കേറ്റത്. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്‌ വൈകീട്ടാണ് സംഭവം. കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന സിയ ബസ് ആണ് അപകടം വരുത്തിയത്‌. സംഭവത്തില്‍ യുവമോർച്ച കൊയിലാണ്ടി പോലീസ്

സ്വാതന്ത്ര്യ ദിന പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ; കേരളത്തില്‍ രണ്ട് ട്രെയിനുകൾ, അറിയാം വിശദമായി

പാലക്കാട്: യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന് സ്വാതന്ത്ര്യ ദിന അവധിക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച്‌ റെയില്‍വേ. മംഗ്‌ളുറു ജംഗ്ഷനില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ഈ ട്രെയിനുകള്‍ ഓഗസ്റ്റ് 17, 18 തീയതികളിലാണ് സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്ബര്‍ 06041 മംഗ്‌ളുറു ജംഗ്ഷന്‍ – കൊച്ചുവേളി സ്‌പെഷല്‍ ഓഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് 7.30ന് മംഗ്‌ളുറു

ഓണം കളറാക്കാൻ മദ്യം ഒഴുക്കേണ്ട; രാത്രിക്കാല പെട്രോളിംഗ് കാര്യക്ഷമമാക്കി എക്സൈസ്, മദ്യക്കടത്തിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും

കോഴിക്കോട്: ആഗസ്റ്റ് 14 മുതൽ സെപ്തംബർ 20 വരെ ഓണം സ്പെഷൽ ഡ്രൈവ് പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ്. ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനായാണ് സ്പെഷൽ ഡ്രൈവ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുകയും

തിരുവനന്തപുരം മര്യനാട് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

തിരുവനന്തപുരം: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30-ന് ആയിരുന്നു സംഭവം. മര്യനാട് സ്വദേശിയായ അരുള്‍ദാസൻ്റെ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം. 12 പേരുണ്ടായിരുന്ന വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അത്തനാസ്, അരുള്‍ദാസൻ, ബാബു എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തനാസിൻ്റെ

വടകര പഴയ ബസ്റ്റാൻ്റിലെ പൊതു ശുചിമുറി ഒരു മാസത്തോളമായി അടച്ചിട്ട നിലയിൽ; വലഞ്ഞ് സ്ത്രീകളുൾപ്പടെയുള്ള യാത്രക്കാർ

വടകര: ഒരു മാസത്തിലേറെയായി വടകര പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയനിലയിൽ. ശുചിമുറിയുടെ സ്ത്രീകൾ ഉപയോ ഗിക്കുന്ന ഭാഗവും പുരുഷന്മാർ ഉപയോഗി ക്കുന്ന എട്ട് ശുചിമുറികളുമാണ് അടച്ചുപൂട്ടിയത്. പുരുഷൻമാർക്ക് ഉപയോഗിക്കാൻ ഒരു ശുചിമുറി മാത്രം തുറന്നിട്ടുണ്ട്. ശുചിമുറി അടച്ചു പൂട്ടിയതിനാൽ പ്രധാനമായും ദുരിതത്തിലായത് സ്ത്രീകളാണ്. സ്റ്റാൻഡിൽ എത്തിപ്പെടുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർ മീപത്തെ കെട്ടിടങ്ങളെയാണ് ഇപ്പോൾ

അവശകതകളെ മറന്ന് വയനാടിനെ ചേര്‍ത്ത്പ്പിടിച്ച് ചെമ്മരത്തൂര്‍ സ്വദേശി ആര്യ; സംഭാവനയായി നല്‍കിയത് മരുന്ന് വാങ്ങാനായി സ്വരൂപിച്ച കുടുക്കയിലെ സമ്പാദ്യം

ചെമ്മരത്തൂർ: തന്റെ അവശതകൾ മറന്ന് ചെമ്മരത്തൂരിലെ ആര്യയും ചേർത്ത് പിടിക്കുന്നു വയനാടിനെ. രക്ഷിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കിട്ടുന്ന നോട്ടുകളും നാണയതുട്ടുകളും നിക്ഷേപിച്ച തന്റെ കുടുക്ക സമ്പാദ്യമാണ് ആര്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് ആര്യ നൽകിയ ഈ ചെറുസമ്പാദ്യത്തിന് ഇരട്ടി മധുരമുണ്ട്. സ്വന്തം മരുന്നിനായി സ്വരൂപിച്ച് വെച്ച സമ്പാദ്യ കുടുക്കയായിരുന്നു ഇത്.

തടി കുറയ്ക്കാനാണോ ലക്ഷ്യം? എങ്കില്‍ ഓട്‌സ് കഴിക്കേണ്ടത് ഇങ്ങനെയാണ്

ഭാരം കുറയ്ക്കാന്‍ ആഹാര കാര്യങ്ങളിൽ മാറ്റം വരുത്തുന്നവര്‍ ഏറെ ആശ്രയിക്കുന്ന ഒന്നാണ് ഓട്‌സ്. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളാലും നാരുകളാലും സമ്പന്നമായ ഓട്സ്. നാരുകള്‍ അടങ്ങിയ ഓട്‌സ് സുഗമമായ ദഹനത്തിനും സഹായിക്കുന്നു. കലോറി കുറഞ്ഞ ഓട്സ് ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതാണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു. വണ്ണം കുറയ്ക്കാനായി ഓട്‌സ് കഴിക്കേണ്ടത് കുതിര്‍ത്തുവെച്ചശേഷമാണ്. രാത്രിയില്‍

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പെരുവണ്ണാമൂഴി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി

കൊയിലാണ്ടി: പതിനഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും. പെരുവണ്ണാമൂഴി, പൂഴിത്തോട്, പൊറ്റക്കാട് വീട്ടില്‍ അശ്വന്ത് (28)നു ആണ് ശിക്ഷിച്ചത്. പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷനിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി.കെ ആണ് വിധി പുറപ്പെടുവിച്ചത്. 2020ല്‍ ആണ്

ഉരുൾപൊട്ടൽ; വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടു, ക്യാമ്പിലുള്ളവർ ബന്ധു വീടുകളിലേക്കും വാടക വീടുകളിലേക്കും മാറി

വിലങ്ങാട് : വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്ബുകൾ പിരിച്ചുവിട്ടു. ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വീടുകൾ നഷ്‌ടപ്പെടുകയും സുരക്ഷ ഉറപ്പാക്കാനുംവേണ്ടി മാറ്റിപ്പാർപ്പിച്ച മൂന്നു ക്യാമ്ബുകളാണ് പിരിച്ചുവിട്ടത്. മന്ത്രി മുഹമ്മദ് റിയാസ്, റവന്യൂ മന്ത്രി കെ. രാജൻ, ജില്ല കലക്ടർ എന്നിവർ ഓൺലൈനിൽ നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു ക്യാമ്പ് പിരിച്ചുവിടാനുള്ള തീരുമാനം

ചിക്കൻ പ്രേമികൾക്ക് ആശ്വസിക്കാം; സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക്100 രൂപ മുതൽ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. മാസങ്ങൾക്ക് മുൻപ് 180 രൂപ മുതൽ 240 വരെയായിരുന്നു കോഴിയുടെ വില. സംസ്ഥാനത്ത് ആവശ്യത്തിനനുസരിച്ച് ഉത്‌പാദനം ഉയർന്നതും ഒപ്പം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂടിയതുമാണ് വില കുത്തനെ കുറയാൻ കാരണമായത്. കോഴിയെ വളർത്തുന്ന ചെലവ് കൂടുകയും

error: Content is protected !!