വ​ട​ക​ര ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന പ​ദ്ധ​തി; ന​ഗ​ര​സ​ഭ ഓ​ഫീസ് കം ​ഷോ​പ്പി​ങ് കോ​പ്ല​ക്സ് കെ​ട്ടി​ടം നവംബറിൽ നാടിന് സമർപ്പിക്കും; പ്രവർത്തികൾ അന്തിമ ഘട്ടത്തിൽ

വ​ട​ക​ര: വ​ട​ക​ര ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന പ​ദ്ധ​തിയായ ന​ഗ​ര​സ​ഭ ഓ​ഫീസ് കം ​ഷോ​പ്പി​ങ് കോ​പ്ല​ക്സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തിന് സജ്ജമാകുന്നു. ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ ഫ​യ​ർ വ​ർ​ക്കു​ക​ൾ , ഇ​ല​ക്ട്രോ​ണി​ക്സ് ഇ​ന്റീ​രി​യ​ൽ പ്ര​വർ​ത്തി​ക​ൾ എന്നിവ അന്തിമ ഘട്ടത്തിൽ. നെ​റ്റ് സീ​റോ കാ​ർ​ബ​ൺ പ​ദ്ധ​തി​ക്ക് അ​നു​സൃ​ത​മാ​യി ഗ്രീ​ന​റി സം​വി​ധാ​ന​ത്തി​ൽ യാ​ർ​ഡ് നി​ർ​മി​ക്കു​ന്ന പ്രവർത്തി ബാക്കിയുണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ലു​ൾ​പ്പെ​ടു​ത്തി ന​വം​ബ​റി​ൽ കെ​ട്ടി​ടം

കൂത്തുപറമ്പിൽ സ്വകാര്യ ബസ് അപകടത്തിപ്പെട്ടു; നിരവധി യാത്രക്കാർക്ക് പരിക്ക്

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. നിർത്തിയിട്ട ടൂറിസ്റ്റ് ബസിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പേരാവൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗത്തിരുന്നവരാണ് പരിക്കേറ്റവരിൽ കൂടുതലും.

മാച്ചിനാരി ചുവന്നു തന്നെ; മടപ്പള്ളി ​ഗവ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം

മടപ്പള്ളി: മടപ്പള്ളി ​ഗവ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം. യൂണിയൻ തെരഞ്ഞെടുപ്പിൽ ഒമ്പതിൽ ഒമ്പത് സീറ്റും എസ് എഫ് ഐ നേടി. വർഷങ്ങളായി മടപ്പള്ളി ​കോളേജിൽ എസ് എഫ് ഐയുടെ ആധിപത്യം തുടരുകയാണ്. കോളേജ് യൂണിയൻ ചെയർമാനായി അസിൻ ബാനു വിജയിച്ചു. നീനു കൃഷ്ണ വൈസ് ചെയർമാൻ, അഭിനവ് സി സെക്രട്ടറി, സൂര്യ ഗായത്രി

ഇരിങ്ങലില്‍ അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവം; ബസുകള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങലില്‍ അമിതവേഗതയിലെത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ഇതുവഴി കടന്നുപോകുന്ന ബസുകള്‍ തടയുകയും ഡ്രൈവര്‍മാറെ ഇറക്കി അപകടത്തില്‍പ്പെട്ട ബസ് കാട്ടിക്കൊടുത്തുമാണ് നാട്ടുകാര്‍ തിരിച്ചയക്കുന്നത്. ഇത് ബസ് ജീവനക്കാരും നാട്ടുകാരം തമ്മില്‍ വാക്കേറ്റത്തിന് വഴിവെക്കുന്നുണ്ട്. പയ്യോളി പൊലീസും ഹൈവേ പൊലീസും സ്ഥലത്തുണ്ടെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്.

കുഞ്ഞിപ്പള്ളി മുക്കൂടത്തിൽ ആസ്യ അന്തരിച്ചു

കുഞ്ഞിപ്പള്ളി: മുക്കൂടത്തിൽ ആസ്യ അന്തരിച്ചു. എൺപത്തി രണ്ട് വയസായിരുന്നു. ഭർത്താവ് : പരേതനായ ഇസ്മായിൽ മക്കൾ : റഹീസ്, സൈനു ഖബറടക്കം കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ നടന്നു

നാദാപുരം പുളിയാവ് ​ഗവ.എൽ.പി സ്കൂൾ – പൊമ്പ്ര റോഡ് നാടിന് സമർപ്പിച്ചു; റോഡ് നിർമ്മിച്ചത് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി

നാദാപുരം: പുളിയാവ് ​ഗവ.എൽ.പി.സ്കൂൾ – പൊമ്പ്ര റോഡ് നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്​ഘാടനം നിർവ്വഹിച്ചു. നാദാപുരം ഡിവിഷൻ മെമ്പർ സി.വി.എം നജ്മ അധ്യക്ഷത വഹിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം മുഖ്യാതിഥിയായി. സ്ഥിരം

വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന കേസ്; ഒരാൾകൂടി പിടിയിൽ

കോഴിക്കോട്: വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. എലത്തൂർ അക്കരകത്ത് മുഹമ്മദ് സൈഫാണ് പിടിയിലായത്. മൂന്ന് ദിവസം മുൻപ് വൈകീട്ട് വടകര സ്വദേശി റയീസ് കോഴിക്കോട് ബീച്ച് റോഡിൽ കാർ നിർത്തിയിട്ടപ്പോഴാണ് കളവ് നടന്നത്.കാറിൻ്റെ ഡോർ തുറന്ന് അതിൽ നിന്നും പണവും, പാൻ കാർഡ്, ആധാർ കാർഡ്

ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ ലഹരി പാർട്ടി; നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി, ലഹരി ഉപയോഗിക്കാറില്ലെന്ന് നടൻ

കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് നടൻ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. മുഖം മറച്ചാണ് ശ്രീനാഥ് ഭാസി പൊലീസിന് മുന്നിലെത്തിയത്. നടി പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘത്തിന് മുന്നിൽ

മിക്സ്ച്ചർ പ്രേമികളുടെ ശ്രദ്ധയ്ക്ക്; എന്താണ് ടാട്രസിൻ, അറിഞ്ഞിരിക്കണം ഈ വില്ലൻ കൃത്രിമ നിറത്തെ

വടകര: മണിക്കൂറുകളായി മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന പേര് ടാട്രസിൻ. എന്താണ് ടാട്രസിൻ എന്ന് ബേക്കറി പലഹാര പ്രിയർ അറിഞ്ഞിരിക്കണം. ടാട്രസിൻ എന്നത് ഒരു കൃത്രിമ നിറമാണ്. മിക്സ്ചറുകളിൽ മഞ്ഞനിറം ലഭിക്കുന്നതിന് വേണ്ടിയാണ് സാധാരണയായി ഈ കൃത്രിമ നിറം ഉപയോഗിക്കുന്നത്. ടാട്രസിൻ എന്ന കളർ അനുവദനീയമായ ഫുഡ് കളർ ആണെങ്കിലും മിക്സ്ചറിൽ ചേർക്കുന്നതിന് അനുവാദമില്ല. ഫുഡ് കളറുകൾ

പാനൂരിലെ ഭർതൃവീട്ടിൽ വച്ച് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെക്യാട് സ്വദേശിനി മരിച്ചു; മരണത്തിന് കാരണം ഭർതൃവീട്ടിലെ പീഡനമെന്ന് കുടുംബം

നാദാപുരം : ഭർതൃവീട്ടിൽ വച്ച് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെക്യാട് സ്വദേശിനി മരിച്ചു. ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിലെ കുന്നുപറമ്പത്ത് സ്നേഹ ( 19 ) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. പാനൂർ പൊയിലൂരിലെ ഭർതൃവീട്ടിൽ വച്ച് സ്നേഹ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി സ്നേഹയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

error: Content is protected !!