പെര്‍മിറ്റ് ഇല്ലാതെ സര്‍വ്വീസ്; നാദാപുരത്ത് സ്വകാര്യ ബസ് പോലീസ് പിടികൂടി

നാദാപുരം: പെര്‍മിറ്റ് ഇല്ലാതെ അനധികൃത സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി. വടകര -തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വ്വീസ് നടക്കുന്ന കെഎല്‍ 32 എന്‍ 5717 എന്ന നമ്പറിലുള്ള ഹരേ റാം എന്ന സ്വകാര്യ ബസാണ് നാദാപുരം പോലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാദാപുരം ട്രാഫിക് എസ്ഐ കെ.കെ സന്തോഷ് ബാബുവാണ് ബസ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് കൊടിയത്തൂരില്‍ അക്ഷയ സെന്റര്‍ നടത്തിപ്പുകാരനെ സ്ഥാപനത്തില്‍ നിന്ന് പിടിച്ചിറക്കി, ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: അക്ഷയ സെന്റര്‍ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് അക്ഷയ സെന്റര്‍ നടത്തിപ്പുകാരനായ ആബിദിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കാറിലെത്തിയ ഒരു സംഘം ആളുകള്‍ സ്ഥാപനത്തില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മലപ്പുറം അരീക്കോട് വെച്ചാണ് ആബിദ് അക്രമി സംഘത്തില്‍ നിന്നും രക്ഷപ്പെട്ടത്. സാരമായി

നാദാപുരത്ത് വയോധികന്‍ ജോലിക്കിടെ മരത്തില്‍ നിന്ന് വീണ് മരിച്ചു

നാദാപുരം: ജോലിക്കിടെ കര്‍ഷക തൊഴിലാളി മരത്തില്‍ നിന്ന് വീണ് മരിച്ചു. നാദാപുരം അരയാക്കൂല്‍ താഴക്കുനി ബാലന്‍ (70) ആണ് മരിച്ചത്. ഞായറാഴ്ച പകല്‍ 1.30ഓടെയായിരുന്നു അപകടം. വീടിന് സമീപത്തെ മരം മുറിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം

വിലങ്ങാട് ഉരുള്‍പൊട്ടല്‍: തുടർതാമസം സാധ്യമാകുമോ, വിദഗ്ധ സംഘം പരിശോധന തുടങ്ങി

വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിലങ്ങാടും സമീപപ്രദേശങ്ങളിലും ശാസ്ത്രീയ പഠനം നടത്താനും തുടർതാമസം സാധ്യമാകുമോ എന്ന് കാര്യം പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാനുമായി ചുമതലപ്പെടുത്തിയ വിദഗ്ധ സംഘം തിങ്കളാഴ്ച പരിശോധന തുടങ്ങി. കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ ഹൈഡ്രോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അസിസ്റ്റൻറ് എഞ്ചിനീയർ,

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (13/08/2024)

ഇന്നത്തെ ഒ.പി (13/08/2024) 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 6) എല്ലുരോഗ വിഭാഗം – ഉണ്ട് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8)

കൊയിലാണ്ടിയില്‍ യുവമോർച്ചയുടെ തിരംഗ യാത്രയിലേക്ക്‌ ബസ്സ് ഇടിച്ചു കയറി അപകടം; യുവമോർച്ച പ്രവർത്തകന് പരിക്ക്‌

കൊയിലാണ്ടി: യുവമോർച്ചയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച തിരംഗ യാത്രയിലേക്ക്‌ ബസ്സ് ഇടിച്ചു കയറി അപകടം. ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. കോമത്തുകര ദീപേഷിനാണ് (33) പരിക്കേറ്റത്. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്‌ വൈകീട്ടാണ് സംഭവം. കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന സിയ ബസ് ആണ് അപകടം വരുത്തിയത്‌. സംഭവത്തില്‍ യുവമോർച്ച കൊയിലാണ്ടി പോലീസ്

സ്വാതന്ത്ര്യ ദിന പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ; കേരളത്തില്‍ രണ്ട് ട്രെയിനുകൾ, അറിയാം വിശദമായി

പാലക്കാട്: യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന് സ്വാതന്ത്ര്യ ദിന അവധിക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച്‌ റെയില്‍വേ. മംഗ്‌ളുറു ജംഗ്ഷനില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ഈ ട്രെയിനുകള്‍ ഓഗസ്റ്റ് 17, 18 തീയതികളിലാണ് സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്ബര്‍ 06041 മംഗ്‌ളുറു ജംഗ്ഷന്‍ – കൊച്ചുവേളി സ്‌പെഷല്‍ ഓഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് 7.30ന് മംഗ്‌ളുറു

ഓണം കളറാക്കാൻ മദ്യം ഒഴുക്കേണ്ട; രാത്രിക്കാല പെട്രോളിംഗ് കാര്യക്ഷമമാക്കി എക്സൈസ്, മദ്യക്കടത്തിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും

കോഴിക്കോട്: ആഗസ്റ്റ് 14 മുതൽ സെപ്തംബർ 20 വരെ ഓണം സ്പെഷൽ ഡ്രൈവ് പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ്. ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനായാണ് സ്പെഷൽ ഡ്രൈവ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുകയും

തിരുവനന്തപുരം മര്യനാട് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

തിരുവനന്തപുരം: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30-ന് ആയിരുന്നു സംഭവം. മര്യനാട് സ്വദേശിയായ അരുള്‍ദാസൻ്റെ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം. 12 പേരുണ്ടായിരുന്ന വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അത്തനാസ്, അരുള്‍ദാസൻ, ബാബു എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തനാസിൻ്റെ

വടകര പഴയ ബസ്റ്റാൻ്റിലെ പൊതു ശുചിമുറി ഒരു മാസത്തോളമായി അടച്ചിട്ട നിലയിൽ; വലഞ്ഞ് സ്ത്രീകളുൾപ്പടെയുള്ള യാത്രക്കാർ

വടകര: ഒരു മാസത്തിലേറെയായി വടകര പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയനിലയിൽ. ശുചിമുറിയുടെ സ്ത്രീകൾ ഉപയോ ഗിക്കുന്ന ഭാഗവും പുരുഷന്മാർ ഉപയോഗി ക്കുന്ന എട്ട് ശുചിമുറികളുമാണ് അടച്ചുപൂട്ടിയത്. പുരുഷൻമാർക്ക് ഉപയോഗിക്കാൻ ഒരു ശുചിമുറി മാത്രം തുറന്നിട്ടുണ്ട്. ശുചിമുറി അടച്ചു പൂട്ടിയതിനാൽ പ്രധാനമായും ദുരിതത്തിലായത് സ്ത്രീകളാണ്. സ്റ്റാൻഡിൽ എത്തിപ്പെടുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർ മീപത്തെ കെട്ടിടങ്ങളെയാണ് ഇപ്പോൾ

error: Content is protected !!