വ്യാജ കാഫിർ സ്ക്രീൻഷോട്ട്; തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ
വടകര: കാഫിർ പ്രയോഗം തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി. വൈ. എഫ്. ഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഇക്കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ കാലയളവിൽ വടകര പാർലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിവിധങ്ങളായ പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യു.ഡി.എഫ് നടത്തിയത്. കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ വ്യാജ ലെറ്റർപാഡ് നിർമ്മിച്ച് തെറ്റായ പ്രചരണം
ബെവ്‌കോ മദ്യവിൽപ്പനശാലകൾ നാളെ പ്രവർത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകൾ നാളെ പ്രവർത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി. കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലകളും ബാറുകളും തുറന്ന് പ്രവർത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്‌കോയ്ക്ക് അവധിയാണ്.
വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസ്; അന്വേഷണം ശരിയായ ദിശയില്ലെന്ന് കെ കെ ശൈലജ എം എൽ എ, കെ കെ ലതിക പോസ്റ്റ് പങ്കുവെക്കേണ്ടിയിരുന്നില്ല
വടകര: വ്യാജ കാഫിർ സ്‌ക്രീൻഷോട്ടിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് കെ കെ ശൈലജ എം എൽ എ. പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് കണ്ടിട്ടില്ല. ഇടതെന്ന് തോന്നിപ്പിക്കുന്ന കേന്ദ്രങ്ങളിൽ നിന്നും ഇടതുപക്ഷത്തിന് എതിരായ പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് നടന്നിരുന്നു. അക്കൂട്ടത്തിൽപ്പെട്ടതാണോ ഇതെന്ന് അറിയില്ല. കുടുംബസദസ്സിലാണ് വ്യാജപ്രചാരണങ്ങൾ നടത്തിയത്. കെ എകെ ലതിക പോസ്റ്റ് പങ്കുവെക്കേണ്ടിയിരുന്നില്ല. താൻ
വിലങ്ങാട്ടെ ഉരുൾപൊട്ടൽ; കെ എസ് ഇ ബിക്ക് നഷ്ടം 7.87 കോടി രൂപ
വിലങ്ങാട്: വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ കെ എസ് ഇ ബിക്ക് 7.87 കോടി രൂപയുടെ നഷ്ടം. വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയടക്കം 6 വൈദ്യുത പദ്ധതികൾക്കും നാശ നഷ്ടങ്ങളുണ്ടായി. വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയുടെ തടയണ കല്ലും മണ്ണും നിറഞ്ഞ് നികന്നു. സംരക്ഷണ ഭിത്തി തകർന്നു. പെൻസ്റ്റോക്ക് പൈപ്പിലേക്ക് വെള്ളമെത്തിക്കുന്ന കനാൽ മണ്ണും കല്ലും
ഓൺലൈൻ ഇൻഷുറൻസ് വിപണന രംഗത്ത് നിയന്ത്രണങ്ങൾ വേണമെന്നാവശ്യവുമായി ഓൾ ഇന്ത്യ എൽഐസി ഫെഡറേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി രംഗത്ത്
വടകര: ഇൻഷുറൻസ് ഏജന്റുമാരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഓൺലൈൻ ഇൻഷുറൻസ് വിപണന രംഗത്ത് കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അതിന് കേന്ദ്രസർക്കാർ ഇടപെടൽ നടത്തണമെന്ന് ഓൾ ഇന്ത്യ എൽഐസി ഫെഡറേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ആൾ ഇന്ത്യ എൽ ഐ സി ഏജന്റ്സ് ഫെഡറേഷന്റെ മുപ്പത്തിയെട്ടാം ജന്മദിനത്തിന്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വില്യാപ്പള്ളി – ആയഞ്ചേരി റോഡിന് 25 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചു; തുക അനുവദിച്ചത് സംരക്ഷണഭിത്തി നിർമ്മിക്കാൻ
വില്യാപ്പള്ളി: വില്യാപ്പള്ളി-ആയഞ്ചേരി റോഡിൽ അരയാക്കൂൽ താഴെ മുതൽ വള്ള്യാട് വരെ വരുന്ന ഭാഗത്ത് റോഡിൻറെ വശം കെട്ടി സംരക്ഷിക്കുന്നതിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. വില്യാപ്പള്ളി ആയഞ്ചേരി റോഡിൻറെ രണ്ടാംഘട്ട പ്രവൃത്തി നടക്കുന്ന ഭാഗത്ത് വയലുകൾ ഉള്ളതിനാൽ റോഡ് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വയൽ റോഡുമായി ബന്ധപ്പെടുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പിൽ നിന്നും
‘ജനങ്ങളെ സഹായിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു ജോലി വേറെയില്ല’; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തിളക്കത്തില്‍ ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശി ദിനേശ്
കണ്ണൂര്‍: ആഗ്രഹിച്ച് സ്വന്തമാക്കിയ ജോലിക്ക് അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശിയായ ദിനേഷ്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലാണ് ദിനേഷിനെ തേടിയെത്തിരിക്കുന്നത്. പഠനകാലത്ത് തന്നെ പോലീസുകാരനാവണം എന്നതായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ സ്വപ്‌നം നേടിയെടുക്കാനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീടുള്ള നാളുകളെല്ലാം. ഏറ്റവുമൊടുവില്‍ 2008ല്‍ എസ്.ഐയായി കണ്ണൂര്‍ പെരിങ്ങോം സ്‌റ്റേഷനില്‍ ജോയിന്‍ ചെയ്തു. ഇന്ന് തിരിഞ്ഞ്‌നോക്കുമ്പോള്‍ സംഭവബഹുലമായിരുന്നു
ഉള്ള്യേരിയില്‍ വയോധിക കിണറ്റില്‍ വീണ് മരണപ്പെട്ടു
ഉള്ള്യേരി: ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉള്ള്യേരി പറമ്പിന്‍ മുകളില്‍ കോളോറത്ത് വത്സല (65) ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണാണ് മരണപ്പെട്ടത്. വിവരം ലഭിച്ചതിനെ് തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും കിണറ്റില്‍ നിന്നും വയോധികയെ പുറത്തെടുക്കുയും ചെയ്തു. പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗ്രേഡ് എ.എസ്.ടി.ഓ പി.കെ ബാബുവിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഓ
മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക; പ്രതിഷേധം ശക്തമാകുന്നു, ഉപവാസ സമരവുമായി ആർ.ജെ.ഡി
വടകര: വരുമാനമില്ലാത്ത സ്റ്റേഷനുകൾ നിർത്തലാക്കുന്നതിൻ്റെ പേരിൽ മുക്കാളി റെയിൽവേ ഹാൾട്ട് സ്റ്റേഷൻ ഒഴിവാക്കാനുള്ള അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് നാളെ ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കും. ജനപ്രതിനിധികളായ പ്രമോദ് മാട്ടാണ്ടി, നിഷ പുത്തൻ പുരയിൽ, റീന രയരോത്ത് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തകര്‍ രാവിലെ 9.30.മുതൽ വൈകിട്ട് 4
‘മെഡല്‍ നേട്ടത്തില്‍ സന്തോഷം’; വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ച സന്തോഷത്തില്‍ തളിപ്പറമ്പ് സ്വദേശി
വടകര: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ സന്തോഷത്തിലാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സുമേഷ് ടിപി. അവാര്‍ഡ് നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം വടകര ഡോട് ന്യൂസിനോട് പറഞ്ഞു. അഞ്ച് മാസക്കാലം വടകര പോലീസ് സ്‌റ്റേഷനില്‍ സേവനമനുഷ്ടിച്ച സുമേഷിന്റെ അവാര്‍ഡ് നേട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ക്കും സന്തോഷം ഏറെയാണ്. ലഹരിക്കടത്ത്, പോക്‌സോ, മോഷണം, കൊലപാതം തുടങ്ങിയവയുമായി