വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണതട്ടിപ്പ് കേസ്; 8 കിലോ 800 ഗ്രാം സ്വര്‍ണം കൂടി കണ്ടെടുത്തു

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വര്‍ണതട്ടപ്പില്‍ എട്ട് കിലോ 800 ഗ്രാം സ്വര്‍ണം കൂടി അന്വേഷണസംഘം കണ്ടെടുത്തു. തമിഴ്‌നാട്ടിലെ ബാങ്കുകളില്‍ പണയപ്പെടുത്തിയ സ്വര്‍ണം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. തിരുപ്പൂരിലെ ഡി.ബി.എസ്, സി.എസ്.ബി ബാങ്കുകളിലെ അഞ്ച് ശാഖകളിലായി പണയം വെച്ചതായിരുന്നു സ്വര്‍ണം. കേസിലെ പ്രതിയായ ബാങ്കിലെ മുന്‍ മാനേജര്‍

ജനത്തിരക്കില്‍ മാഹി പെരുന്നാൾ; രണ്ട് ദിവസം ഗതാഗത നിയന്ത്രണം, 14ന് മദ്യശാലകൾക്ക് അവധി

മാഹി: മാഹി തിരുനാളിന്റെ ഭാഗമായി രണ്ട് ദിവസങ്ങളില്‍ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ അറിയിച്ചു. പ്രധാന ദിവസങ്ങളായ 14,15 ദിവസങ്ങളിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് ദിവസങ്ങളില്‍ തലശ്ശേരി ഭാഗത്തുനിന്ന്‌ വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുകൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് പോകണം.

മൂന്ന് ദിവസം, നാലായിരത്തോളം മത്സരാർത്ഥികള്‍; മേലടി ഉപജില്ലാ കായിക മേളയിൽ മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂള്‍ ചാമ്പ്യന്മാർ

മേപ്പയ്യൂർ: മേലടി ഉപജില്ലാ കായിക മേളയിൽ 432 പോയിന്റുകള്‍ നേടി മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂള്‍ ഓവറോൾ ചാമ്പ്യൻമാരായി ആധിപത്യം നിലനിർത്തി. മൂന്നു ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടന്ന മേളയില്‍ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്. 224 പോയിന്റ്‌ നേടി പയ്യോളി ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ രണ്ടാം സ്ഥാനവും,

മയ്യന്നൂര്‍ കസ്തൂരിമുക്ക് തടത്തില്‍ അനീഷ് കുമാര്‍ അന്തരിച്ചു

വില്യാപ്പള്ളി: മയ്യന്നൂര്‍ കസ്തൂരിമുക്ക് തടത്തില്‍ അനീഷ് കുമാര്‍ (കേളു ബസാർ, കക്കാട്ട് കുന്നുമ്മൽ) അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. അച്ഛന്‍: പരേതനായ കൃഷ്ണന്‍, അമ്മ: ജാനു. ഭാര്യ: സുജിന (മയ്യന്നൂര്‍). മക്കള്‍: ഹീര അനീഷ്, ഹരിത അനീഷ്. സഹോദരന്‍: ശ്രീജ. Description: Mayannur Kasthurimuk thadathil Anish Kumar passed away

കുട്ടോത്ത്- അട്ടക്കുണ്ട് കടവ് റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണം; ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.ഐ.എം പാലയാട് ലോക്കല്‍ സമ്മേളനം

വടകര: കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സി.പി.ഐ.എം പാലയാട് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, കരുവഞ്ചേരി വെസ്റ്റ് സീതാറം യെച്ചൂരി നഗറില്‍ ജില്ലാ കമ്മിറ്റി അംഗം ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു. സി.വി രവി, എന്‍.പി അനീഷ്, കെ.പി അഖില എന്നിവര്‍ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.വി സത്യന്‍ സെക്രട്ടറിയായ

വടകര താലൂക്കിൽ ഉൾപ്പെടെയുള്ള ഭൂമി തരംമാറ്റ അപേക്ഷകളിൽ എപ്പോള്‍ പരിഹാരമാകും, വിഷയം നിയമസഭയില്‍ അവതരിപ്പിച്ച്‌ എംഎൽഎ; അപേക്ഷകള്‍ സമയബന്ധിതമായി തീർപ്പ്‌ കൽപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി

വടകര: ഭൂമി തരംമാറ്റ അപേക്ഷകളിൽമേൽ സമയബന്ധിതമായി തീര്‍പ്പ്‌ കൽപ്പിക്കുമെന്ന്‌ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. വടകര താലൂക്കിൽ ഉൾപ്പെടെയുള്ള ഭൂമിതരം മാറ്റ അപേക്ഷകളിൻ മേൽ തീർപ്പ് കൽപ്പിക്കുന്നത് സംബന്ധിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് വടകര താലൂക്കിൽ ഓൺലൈൻ ആയി

തിരുവോണം….വെള്ളിയാഴ്ച, റംസാന്‍…..തിങ്കളാഴ്ച; 24 പൊതു അവധികളുമായി 2025, സന്തോഷമായെന്ന് മലയാളികള്‍!!

തിരുവനന്തപുരം: കുടുംബത്തിനൊപ്പം യാത്രകള്‍ പ്ലാന്‍ ചെയ്യാനുള്ള തിരക്കിലാണാ, എങ്കിലിതാ അവര്‍ക്കായി സന്തോഷ വാര്‍ത്ത. 2025ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു. ആകെ 24 പൊതു അവധി ദിനങ്ങളാണ് 2025-ൽ ഉള്ളത്. ഇതിൽ 18 എണ്ണവും വരുന്നത് പ്രവൃത്തി ദിനങ്ങളിലാണ് എന്നതാണ് 2025ലെ പൊതു അവധികളുടെ പ്രധാന സവിശേഷത. ഈ ദിനങ്ങളിലെല്ലാം സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി

രണ്ട് മാസത്തെ കാത്തിരിപ്പ്; സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ചക്കിട്ടപ്പാറയിലെ ജോയലിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും; തിരിച്ചറിഞ്ഞത് ഡി.എന്‍.എ പരിശോധനയിലൂടെ

ചക്കിട്ടപാറ: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയല്‍ തോമസിന്റെ (28) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ആഗസ്റ്റ് അല്‍ ബഹ പ്രവിശ്യയില്‍ അല്‍ ഗറായിലെ അപകടത്തിലാണ് ജോയല്‍ മരിച്ചത്. ചക്കിട്ടപ്പാറ പുരയിടത്തില്‍ വീട്ടില്‍ തോമസിന്റെയും മോളിയുടെയും മകനാണ്. ശനിയാഴ്ച ഉച്ചക്ക് ജിദ്ദയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം രാത്രി

ചെമ്മരത്തൂർ കുമുള്ളം കണ്ടിയിൽ കല്യാണി അന്തരിച്ചു

ചെമ്മരത്തൂർ: കുമുള്ളം കണ്ടിയിൽ കല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാഘവൻ, രാജൻ, രാധാകൃഷ്ണൻ, രാധ, രാജി, രമണി. മരുമക്കൾ: പരേതയായ കമല, ബിന്ദു, സിനി, രാജൻ, സത്യൻ, പ്രദീപൻ. Descriptio: chemmarathur koomullam kandiyil Kalyani passed away

റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. കല്ലമ്പലത്ത് ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ്

error: Content is protected !!