വടകരയില്‍ ട്രെയിനിന് നേരെ കല്ലേറ്; പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്
വടകര: വടകരയില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. ബീഹാര്‍ സ്വദേശി സദ്ദാം അലിയാണ് വടകര പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെിയിനിന് നേരെ പാലോളിപ്പാലത്ത് വച്ചാണ് പ്രതി കല്ലെറിഞ്ഞത്. കല്ലെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് തിക്കോടി സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വടകര സിഐ
78ാമത് സ്വാതന്ത്ര്യദിനം; വടകരയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍, ആഘോഷത്തില്‍ പങ്ക് ചേര്‍ന്ന് നാട്
വടകര: 78ാമത് സ്വാതന്ത്ര്യദിന ആഘോഷപരിപാടികളുടെ ഭാഗമായി വടകരയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വടകര നഗരസഭയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം സംഘടിപ്പിച്ച ‘മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം’ എന്ന സന്ദേശമുയർത്തി നടത്തിയ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൗൺസിലർമാർ, ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ഗ്രീൻ വാർഡ് ലീഡർമാർ എന്നിവർ പങ്കെടുത്ത പരിപാടി നഗരസഭാ
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് അടക്കം 12 ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെയും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആഗസ്റ്റ് 17നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ
വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് വികസനം; വടകര ഭാഗം കൂടി ഉൾപ്പെടുത്താന്‍ ധാരണ, കച്ചവടക്കാർക്ക് നോട്ടീസ് നൽകും
വടകര: ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്ന വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് വികസനത്തിൽ വടകര ഭാഗം കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കാൻ വടകര നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത വ്യാപാര വ്യവസായി ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. വടകര ഭാഗത്ത് സ്ഥലം വിട്ടു കിട്ടാത്തത് കാരണം ഈ ഭാഗം ഒഴിവാക്കി പ്രവൃത്തി ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെയർപേഴ്‌സണ്‍ കെ.പി ബിന്ദുവിൻ്റെ
വയനാടിനെ ചേര്‍ത്ത്പ്പിടിക്കാം; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി വടകര റൂറല്‍ ബാങ്ക്
വടകര: വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി വടകര കോ.ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി. ചെക്ക് ബാങ്ക് പ്രസിഡണ്ട് സി.ഭാസ്കരൻ മാസ്റ്റർ വടകര തഹസിൽദാർ സുഭാഷ് ചന്ദ്രബോസിന് കൈമാറി. പരിപാടിയിൽ ബാങ്ക് സെയിൽ ഓഫീസർ കെ.എം ബീന, ബാങ്ക് ഡയറക്ടർമാരായ എ.കെ ശ്രീധരൻ, പി.കെ സതീശൻ, ടി.ശ്രീനിവാസൻ, എം.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി വി.പി കുഞ്ഞിരാമകുറുപ്പിന്റെ ഓര്‍മകളില്‍ വടകര; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
വടകര: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മുൻ കോഴിക്കോട് ഡിസിസി പ്രസിഡണ്ടും, മുൻ ഖാദി ബോർഡ് വൈസ് ചെയർമാനുമായിരുന്ന വി.പി കുഞ്ഞിരാമകുറുപ്പിൻ്റെ 45-ാം മത് ചരമവാർഷികദിനത്തില്‍ വടകരയില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. വി.പി സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഇനി അതിവേഗം പരിഹാരം; കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്താൻ ‘അനുഭവം’ പദ്ധതി
കോഴിക്കോട്: സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നൂതന സംരംഭമാണ് അനുഭവം (ANUBHAVAM). കൃഷിഭവനുകളുടെ കാര്യക്ഷമമായ പ്രവർത്തനം കേരളത്തിലെ കർഷകർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നിലവിൽ കൃഷിഭവനുകളുടെ പ്രവർത്തനങ്ങൾ ഒരുപോലെ നിരീക്ഷിക്കുന്നതിനും വിലയിരുത്തിന്നതിനുമുള്ള ഒരു തത്സമയ, കേന്ദ്രീകൃത സംവിധാനം
കേരളത്തിൽ 5 വർഷം കൊണ്ട് കേന്ദ്രസർക്കാർ പിരിച്ചത് 1620 കോടി രൂപയുടെ ടോൾ ; പുതിയ തലശ്ശേരി–മാഹി ബൈപാസിലെ ടോൾപ്ലാസയിൽ നിന്ന് പിരിച്ചത് 1.33 കോടി രൂപ
മാഹി: കേരളത്തിൽ 5 വർഷം കൊണ്ട് കേന്ദ്രസർക്കാർ പിരിച്ചത് 1620 കോടി രൂപയുടെ ടോൾ. 2019-20 മുതൽ 2023-24 വരെയുള്ള കാലത്തെ കണക്കാണിത്. പുതിയ തലശ്ശേരി–മാഹി ബൈപാസിലെ കൊളശ്ശേരിയിലെ ടോൾപ്ലാസയിൽ നിന്ന് ജുലൈ അവസാനം വരെ പിരിച്ചത് 1.33 കോടി രൂപ. 5 വർഷംകൊണ്ടു കേരളത്തിലെ മറ്റു ടോൾപ്ലാസകളിൽനിന്ന് പിരിച്ചത്: കുമ്പളം ടോൾപ്ലാസ (79.2
പൊറോട്ടയടിച്ചും സ്‌പെഷ്യൽ ചിക്കൻ കറി തയ്യാറാക്കിയും എസ്.കെ.സജീഷ്, കട്ടയ്ക്ക് ഒപ്പം നിന്ന് മറ്റ് ഡി.വൈ.എഫ്.ഐ പ്രവർത്തകരും; വയനാടിനുവേണ്ടി പേരാമ്പ്രയിൽ അതിജീവനത്തിന്റെ ചായക്കട
പേരാമ്പ്ര: വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഫണ്ട് സമാഹരണത്തിനായി പേരാമ്പ്രയിൽ അതിജീവനത്തിന്റെ ചായക്കടയുമായി ഡി.വൈ.എഫ്.ഐ. ഇവിടെ പാചകക്കാരനായും പൊറോട്ടയടിക്കാനാരനായുമൊക്കെ മുൻനിരയിൽ നിന്നതാകട്ടെ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷും. പേരാമ്പ്രയിലെ പ്രശസ്തമായ കോരൻസ് ഹോട്ടൽ ഉടമയുടെ കൊച്ചുമകൻ കൂടിയാണ് എസ്.കെ.സജീഷ്. പാചകത്തോട് താൽപര്യമുള്ളതുകൊണ്ടുതന്നെ പൊറോട്ടയടിയും ചിക്കൻകറിയുണ്ടാക്കലുമെല്ലാം സ്വയം ഏറ്റെടുക്കുകയായിരുന്നു.സഹായത്തിനായി പേരാമ്പ്രയിലെ എല്ലാ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമുണ്ടായിരുന്നു.
നോർക്ക റൂട്ട്സിന്റെ വടകര താലൂക്ക് സാന്ത്വന അദാലത്ത്; സെപ്റ്റംബർ 3ന് വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ നടക്കും
വടകര : നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വടകര താലൂക്ക് സാന്ത്വന അദാലത്ത് 2024 സെപ്റ്റംബർ 3ന് നടക്കും. രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെ വടകര മുൻസിപ്പൽ പാർക്ക് ഹാളിലാണ് അദാലത്ത് നടക്കുക. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കുള്ളതാണ് സാന്ത്വന പദ്ധതി. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് അദാലത്തിൽ