കുരിക്കിലാട് വിലങ്ങിൽ തുണ്ടിക്കണ്ടിയിൽ അഹമ്മദ് ഹാജി അന്തരിച്ചു

ചോറോട്: കുരിക്കിലാട് വിലങ്ങിൽ തുണ്ടിക്കണ്ടിയിൽ അഹമ്മദ് ഹാജി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: ആയിശ മക്കൾ: നൗഷാദ്, നൗഫൽ, റംല, റൈഹു, നജ്മ മരുമക്കൾ:ശംസുദ്ധീൻ, ഇസ്മയിൽ, അബ്ദുള്ള, ഖബറടക്കം ഇന്ന് രാത്രി കക്കാട് മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

വയനാടിനെ ചേർത്തുപിടിക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പാലിയേറ്റീവ് ഡ്രൈവേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി

വടകര: വയനാടിനെ ചേർത്തുപിടിക്കാൻ നാടൊന്നിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലിയേറ്റീവ് ഡ്രൈവേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സംഭാവന നൽകി. ഫെഡറേഷൻ ഭാരവാഹികളും അം​ഗങ്ങളും ചേർന്ന് സമാഹരിച്ച 60,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇന്നലെ മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ചെക്ക് കൈമാറി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീവ്‌

മുക്കാളി കരിപ്പാൽ രാജൻ അന്തരിച്ചു

മുക്കാളി: കരിപ്പാൽ രാജൻ അന്തരിച്ചു. ഭാര്യ:പുത്തൻപുരയിൽ ലളിത മക്കൾ: സിനിജ, സിനീഷ് (ദുബായ്) മരുമക്കൾ: സത്യനേശൻ (മസ്ക്കറ്റ് ), ഷിബിജ സംസ്ക്കാരം ഇന്ന് വൈകുന്നേരം.

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ സമരം, ഒപി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്‌കരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ സമരം. പി.ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്‌. ഒപി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക, ഉത്തരവാദികളായ അധികൃതരുടെ രാജി, കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുക എന്നിവയാണ് ആവശ്യങ്ങൾ.

ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി ലൈനിൽ തട്ടി; കാസർകോട് യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു

കാസർകോട്: ദേശീയപതാക ഉയർത്തിയ ഇരുമ്പ് കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ്‌ യുവ വൈദികൻ മരിച്ചു. കാസർകോട് മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി ഫാ.മാത്യു കുടിലിൽ (30) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ദേശീപതാക കൊടിമരത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് കൊടിമരം ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍

അഴിയൂർ ചുങ്കം ചാമുണ്ഡി താഴെ വീട്ടിൽ ഫാജിസ് അന്തരിച്ചു

അഴിയൂർ: ചുങ്കം ഷംസ് ഓഡിറ്റോറിയത്തിന് സമീപം ചാമുണ്ഡി താഴെ വീട്ടിൽ ഫാജിസ് അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അഫ്‌വാൻ, യാസീൻ. ഉമ്മ: നബീസ, ഉപ്പ: പരേതനായ ഉസ്മാൻ. സഹോദരങ്ങൾ: ഫസിലു, സുഹറ, ഫൗസി, ഫസീല.

കോഴിക്കോട് ഹൈപ്പര്‍മാര്‍ക്കറ്റിന്‍ നിന്നും വാങ്ങിയ ചിക്കന്‍ബര്‍ഗറില്‍ ജീവനുള്ള പുഴു; തിരിച്ചറിഞ്ഞത് രുചി വ്യത്യാസം അനുഭവപ്പെട്ടപ്പോള്‍, രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും

കോഴിക്കോട്: ചിക്കന്‍ ബര്‍ഗറില്‍ നിന്നും ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടു. വെള്ളിമാടുകുന്ന് മൂഴിക്കലിലെ ഹൈപ്പര്‍മാര്‍ക്കറ്റിന്‍ നിന്നും വാങ്ങിയ ചിക്കന്‍ ബര്‍ഗറില്‍ നിന്നുമാണ് പുഴുവിനെ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം. പരാതിക്കാര്‍ വാങ്ങിയ രണ്ട് ചിക്കന്‍ബര്‍ഗറില്‍ ഒന്ന് മുഴുവനായും കഴിച്ചു. തുടര്‍ന്ന് രുചിയില്‍ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാമത്തെ

പ്രമുഖ സോഷ്യലിസ്റ്റും മുൻ വിദ്യാഭ്യാസ – റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.ചന്ദ്രശേഖരന്റെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍, വടകരയില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

വടകര: പ്രമുഖ സോഷ്യലിസ്റ്റും മുൻ വിദ്യാഭ്യാസ റവന്യൂ വകുപ്പ് മന്ത്രിയും ദീർഘകാലം വടകര എംഎൽഎയും പ്രഗൽഭ നിയമജ്ഞനുമായ കെ.ചന്ദ്രശേഖരന്റെ പതിനെട്ടാം ചരമവാർഷികം ആർജെഡി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. എം.പി വീരേന്ദ്രകുമാർ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത്

മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക; ഉപവാസ സമരം സംഘടിപ്പിച്ച്‌ ആർ.ജെ.ഡി, കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുമ്പില്‍ പ്രശ്‌നം അവതരിപ്പിക്കുമെന്ന് എം.എല്‍.എയുടെ ഉറപ്പ്‌

വടകര: മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാനുളള റെയിൽവേയുടെ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും, നിർത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശൃപ്പെട്ട് രാഷ്ട്രീയ ജനതാദൾ ഉപവാസ സമരം സംഘടിപ്പിച്ചു. ജനപ്രതിനിധികളായ പ്രമോദ് മാട്ടാണ്ടി, നിഷാ പുത്തൻ പുരയിൽ, റീന രയരോത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസവും ഒപ്പ് ശേഖരണവും ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം

വടകരയിലെത്തിയ ഗാന്ധിജി എഴുതി “കൗമുദി കീ ത്യാഗ്”; ആ മഹത് ചരിതം ഇങ്ങനെ..

അനൂപ് അനന്തൻ രാജ്യമിന്ന് 78ാം സ്വാതന്ത്ര്യദിനം ആചരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാന ചരിത്രത്തിൽ കടത്തനാടിനും (വടകര) പറയാനേറെയുണ്ട്. നിരവധി മനുഷ്യർ സമരത്തിന്റെ ഭാഗമായി. ഗാന്ധിജിയുടെ വഴിയെ സഞ്ചരിച്ചവർ ഏറെ. ഈ മഹത് ചരിതങ്ങൾക്കിടയിൽ രാജ്യം വാഴ്ത്തിയ ത്യാഗമാണ് കൗമുദി ടീച്ചറുടേത്. 1934 ജനുവരി 14-നാണ് ആ സംഭവം. ഹരിജനോദ്ധാരണത്തിന് ഫണ്ട് കണ്ടത്തെുന്നതിനായാണ് ഗാന്ധിജി 1934 ജനുവരി 10-ന്

error: Content is protected !!