“കാഫിർ സ്ക്രീൻ ഷോട്ട് സൃഷ്ടിച്ചത് റിബേഷ് അല്ല”; യുഡിഎഫ് മാധ്യമ നുണ പ്രചാരണങ്ങൾക്കെതിരെ വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ

വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ യുഡിഎഫ് നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ വടകരയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നുണപ്രചാരണങ്ങള്‍ക്കെതിരെ ബഹുജന പൊതുയോഗം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. സ്ക്രീൻ ഷോട്ട് റിബേഷ് ഫോർവേഡ് ചെയ്തത് വർഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്ന് ഷൈജു പറഞ്ഞു. റിബേഷ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട സംഘടനാ

അഴിയൂർ എളമ്പാളി സുനിത നിവാസിൽ കൗസു അന്തരിച്ചു

അഴിയൂർ: അഴിയൂർ എളമ്പാളി സുനിത നിവാസിൽ (കച്ചേരി പറമ്പത്ത്) കൗസു അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. അവിവാഹിതയാണ്.സഹോദരങ്ങൾ: പരേതരായ വാസു, അനന്തൻ. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

തൂണേരി വെള്ളൂരിലെ എടവലത്ത് കൃഷ്ണക്കുറുപ്പ് അന്തരിച്ചു

തൂണേരി: വെള്ളൂർ എടവലത്ത് കൃഷ്ണക്കുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. ഭാര്യ ജാനകി അമ്മ. മകൻ പ്രകാശൻ. മരുമകൾ റീജ. സഹോദരങ്ങൾ: കുഞ്ഞിരാമകുറുപ്പ്, പരേതരായ ശങ്കരകുറുപ്പ്, ഗംഗാധര കുറുപ്പ്, കേളപ്പൻ മാസ്റ്റർ (മണിയൂർ), ലക്ഷ്മികുട്ടി. സഞ്ചയനം ബുധൻ കാലത്ത് 9 മണിക്ക്.

മൂടാടിയിൽ തെരുവുനായ ആക്രമണം; നാലുപേർക്ക് കടിയേറ്റു

മൂടാടി: മൂടാടി പഞ്ചായത്തിലെ നന്തിയിലും ചിങ്ങപുരത്തുമായി വീണ്ടും തെരുവുനായയുടെ ആക്രമണം. ആക്രമണത്തില്‍ നാല് പേര്‍ക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. നന്തിയില്‍ വീരവഞ്ചേരി പാറക്കാട് ഭാഗത്ത് ചെറിയ കുട്ടിയടക്കം രണ്ട് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ സദാനന്ദന്‍, ഇറുവച്ചേരി മൊയ്തീന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൊയ്തീന് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചിങ്ങപുരത്തും എളമ്പിലാട്, 20 മൈല്‍സ്

അപകടമേഖലയായി പുതുപ്പണം അരവിന്ദ്ഘോഷ് റോഡ്; ആറുവരിപ്പാതയിലേക്കുള്ള വഴി അടച്ചു, വഴിമുട്ടി പ്രദേശവാസികൾ

വടകര : ദേശീയപാത ആറുവരിയാക്കി വികസിപ്പിച്ചതോടെ സ്ഥിരം അപകടമേഖലയായി പുതുപ്പണം അരവിന്ദ് ഘോഷ് റോഡ്.ഇതോടെ സർവീസ് റോഡിൽ നിന്ന്‌ ദേശീയപാതയിലേക്ക് കടക്കുന്ന വഴി അടച്ചു. ഇന്നലെ അരവിന്ദ്ഘോഷ് റോഡിൽ പോലിസ് വാഹനം ഇടിച്ച് വയോധികൻ മരിച്ചിരുന്നു. ഇതേ തുടർന്നാണ് വഴി അടച്ചത്. വടകര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സർവീസ് റോഡിലേക്ക് കടക്കുന്നതും കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതുമൊക്കെ

കോഴിക്കോട് നിയന്ത്രണംവിട്ട കാർ നേരെയെത്തിയത് കിണറിനുള്ളിലേക്ക്; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോഴിക്കോട്: ചേവായൂര്‍ നെയ്ത്കുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ വീട്ടിലെ കിണറിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം. ചേവായൂര്‍ എകെവി റോഡില്‍ രാധാകൃഷ്ണന്‍ എന്നയാള്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിനുള്ളില്‍ കുടുങ്ങിപ്പോയ രാധാകൃഷ്ണനെ അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. അപകടം നടന്ന വീടിന് സമീപത്തെ കുത്തനെയുള്ള കയറ്റത്തിലൂടെയാണ് കാര്‍ കുതിച്ചെത്തിയത്. പിന്നാലെ വീടിന്റെ

ആരോഗ്യ ജാഗ്രത സമ്മേളനം; വ്യത്യസ്തമായി നാദാപുരം പ‍ഞ്ചായത്ത് ഒമ്പതാം വാർഡ് സഭ

നാദാപുരം: ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് സഭ ആരോഗ്യ ജാഗ്രത സമ്മേളനം കൊണ്ട് വ്യത്യസ്തമായി. ഈ വർഷത്തെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനു വേണ്ടി വിളിച്ചു ചേർത്ത ഗ്രാമ സഭയിൽ മെഡിക്കൽ ക്യാമ്പ്, എൻ സി ഡി ക്ലിനിക്ക്,ആരോഗ്യ ബോധവൽക്കരണം എന്നിവ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ ആരോഗ്യ ഗ്രാമമാണ്

സി പി ഐ പ്രവർത്തകൻ ചെമ്മരത്തൂരിലെ കോറോത്ത് ബാലൻ അന്തരിച്ചു

ചെമ്മരത്തൂർ: സി പി ഐ പ്രവർത്തകൻ കോറോത്ത് ബാലൻ നായർ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭാര്യ: പരേതയായ ജാനു മക്കൾ: പരേതരായ പപ്പൻ ചെമ്മരത്തൂർ, രാധാകൃഷ്ണൻ സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ

കടുത്ത പനി; നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍

കൊച്ചി: സിനിമാതാരം മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മോഹല്‍ലാലിനെ പരിശോധിക്കുന്ന ഡോക്ടറുടെ കുറിപ്പ് ആശുപത്രി അധകൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. താരത്തിന് പനിയും മസില്‍ വേദനയും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഞ്ചു ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. താരം സുഖം പ്രാപിച്ചുവരികയാണെന്നും തിരക്കുള്ള

കാഫിർ പോസ്റ്റ് നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ; ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി

വടകര: കാഫിർ പോസ്റ്റ് നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ. ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി. കാഫിർ പോസ്റ്റ് നിർമ്മിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡണ്ട് സഖാവ് ആർഎസ് റിബേഷ് മാസ്റ്റർ ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുന്നു എന്നതാണ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ഇറക്കിയ പോസ്റ്ററിൽ

error: Content is protected !!