മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ശ്രമത്തിനെതിരെ പ്രതിഷേധം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് 1001 കത്തുകളയച്ചു

അഴിയൂർ: മുക്കാളി റെയില്‍വേ സേ്‌റ്റഷന്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ കേന്ദ്രമന്ത്രിക്ക് കത്തുകളയച്ച് പ്രതിഷേധിച്ചു. ചോമ്ബാല്‍ കമ്പയിന്‍ ആര്‍ട്‌സ് ആന്റ്‌ സ്‌പോര്‍ട്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവിന്‌ 1001 കത്തുകള്‍ അയച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. കുഞ്ഞിപ്പള്ളി ടൗണില്‍ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മര്‍ ഉദ്‌ഘാടനം ചെയ്‌തു. മുക്കാളി സേ്‌റ്റഷന്‍ അടച്ചു പൂട്ടാന്‍

കോഴിക്കോട് ബസ് ബൈക്കിലിടിച്ച് അയൽവാസികളായ രണ്ട് യുവാക്കൾ മരിച്ചു

കോഴിക്കോട്: കല്ലായിയിൽ ബസ് ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. കല്ലായി വട്ടാംപൊയില്‍ ടൗണില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയായിരുന്നു അപകടം നടന്നത്. കൊണ്ടോട്ടി സ്വദേശികളായ കോടങ്ങാട് ഇളനീർക്കര നെച്ചിയില്‍ കോച്ചാമ്ബള്ളി മുഹമ്മദ് സാബിത്ത് (21), കൊട്ടൂക്കര മഞ്ഞപ്പുലത്ത് മുഹമ്മദ്‌ സിയാദ് (18) എന്നിവരാണ് മരിച്ചത്. ഫറോക്കില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്ന സിറ്റി ബസാണ് ബൈക്കിലിടിച്ചത്.

പയ്യോളി കീഴൂരില്‍ വെച്ച് കാഴ്ച പരിമിതിയുള്ളയാളെ ആക്രമിച്ച് പണംതട്ടാന്‍ ശ്രമിച്ച സംഭവം; അയനിക്കാട് സ്വദേശി പിടിയിൽ

പയ്യോളി: കീഴൂരില്‍ വെച്ച് കാഴ്ച പരിമിതനെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതിയായ അയനിക്കാട് സ്വദേശി പിടിയില്‍. അയനിക്കാട് കുന്നുംപുറത്ത് അനൂപിനെയാണ് പയ്യോളി പൊലീസ് സംഘം വടകരയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെ കീഴൂര്‍ യു.പി സ്‌കൂളിന് സമീപത്തുവെച്ചാണ് സംഭവം. കാഴ്ച പരിമിതനായ കണ്ണൂര്‍ സ്വദേശി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കളക്ഷന്‍ റിസീവറായ റഫീഖ് റോഡരികിലൂടെ

കാഫിർ പോസ്റ്റ് വിവാദം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യുഡിഎഫ്, നാളെ വടകര എസ്.പി ഓഫീസിലേക്ക് മാർച്ച്

വടകര: കാഫിർ പോസ്റ്റ് വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്. വ്യാജ കാഫിർ പ്രചാരണം നടത്തിയ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ നാളെ വടകര എസ്.പി ഓഫീസിലേക്ക് യുഡിഎഫ് – ആർ.എം.പി സംയുക്ത പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കും. കെ.മുരളീധരനാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്. വടകര തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ സി.പി.എം ആയുധമാക്കിയ കാഫിർ സ്ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ്

“കാഫിർ സ്ക്രീൻ ഷോട്ട് സൃഷ്ടിച്ചത് റിബേഷ് അല്ല”; യുഡിഎഫ് മാധ്യമ നുണ പ്രചാരണങ്ങൾക്കെതിരെ വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ

വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ യുഡിഎഫ് നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ വടകരയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നുണപ്രചാരണങ്ങള്‍ക്കെതിരെ ബഹുജന പൊതുയോഗം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. സ്ക്രീൻ ഷോട്ട് റിബേഷ് ഫോർവേഡ് ചെയ്തത് വർഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്ന് ഷൈജു പറഞ്ഞു. റിബേഷ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട സംഘടനാ

അഴിയൂർ എളമ്പാളി സുനിത നിവാസിൽ കൗസു അന്തരിച്ചു

അഴിയൂർ: അഴിയൂർ എളമ്പാളി സുനിത നിവാസിൽ (കച്ചേരി പറമ്പത്ത്) കൗസു അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. അവിവാഹിതയാണ്.സഹോദരങ്ങൾ: പരേതരായ വാസു, അനന്തൻ. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

തൂണേരി വെള്ളൂരിലെ എടവലത്ത് കൃഷ്ണക്കുറുപ്പ് അന്തരിച്ചു

തൂണേരി: വെള്ളൂർ എടവലത്ത് കൃഷ്ണക്കുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. ഭാര്യ ജാനകി അമ്മ. മകൻ പ്രകാശൻ. മരുമകൾ റീജ. സഹോദരങ്ങൾ: കുഞ്ഞിരാമകുറുപ്പ്, പരേതരായ ശങ്കരകുറുപ്പ്, ഗംഗാധര കുറുപ്പ്, കേളപ്പൻ മാസ്റ്റർ (മണിയൂർ), ലക്ഷ്മികുട്ടി. സഞ്ചയനം ബുധൻ കാലത്ത് 9 മണിക്ക്.

മൂടാടിയിൽ തെരുവുനായ ആക്രമണം; നാലുപേർക്ക് കടിയേറ്റു

മൂടാടി: മൂടാടി പഞ്ചായത്തിലെ നന്തിയിലും ചിങ്ങപുരത്തുമായി വീണ്ടും തെരുവുനായയുടെ ആക്രമണം. ആക്രമണത്തില്‍ നാല് പേര്‍ക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. നന്തിയില്‍ വീരവഞ്ചേരി പാറക്കാട് ഭാഗത്ത് ചെറിയ കുട്ടിയടക്കം രണ്ട് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ സദാനന്ദന്‍, ഇറുവച്ചേരി മൊയ്തീന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൊയ്തീന് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചിങ്ങപുരത്തും എളമ്പിലാട്, 20 മൈല്‍സ്

അപകടമേഖലയായി പുതുപ്പണം അരവിന്ദ്ഘോഷ് റോഡ്; ആറുവരിപ്പാതയിലേക്കുള്ള വഴി അടച്ചു, വഴിമുട്ടി പ്രദേശവാസികൾ

വടകര : ദേശീയപാത ആറുവരിയാക്കി വികസിപ്പിച്ചതോടെ സ്ഥിരം അപകടമേഖലയായി പുതുപ്പണം അരവിന്ദ് ഘോഷ് റോഡ്.ഇതോടെ സർവീസ് റോഡിൽ നിന്ന്‌ ദേശീയപാതയിലേക്ക് കടക്കുന്ന വഴി അടച്ചു. ഇന്നലെ അരവിന്ദ്ഘോഷ് റോഡിൽ പോലിസ് വാഹനം ഇടിച്ച് വയോധികൻ മരിച്ചിരുന്നു. ഇതേ തുടർന്നാണ് വഴി അടച്ചത്. വടകര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സർവീസ് റോഡിലേക്ക് കടക്കുന്നതും കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതുമൊക്കെ

കോഴിക്കോട് നിയന്ത്രണംവിട്ട കാർ നേരെയെത്തിയത് കിണറിനുള്ളിലേക്ക്; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോഴിക്കോട്: ചേവായൂര്‍ നെയ്ത്കുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ വീട്ടിലെ കിണറിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം. ചേവായൂര്‍ എകെവി റോഡില്‍ രാധാകൃഷ്ണന്‍ എന്നയാള്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിനുള്ളില്‍ കുടുങ്ങിപ്പോയ രാധാകൃഷ്ണനെ അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. അപകടം നടന്ന വീടിന് സമീപത്തെ കുത്തനെയുള്ള കയറ്റത്തിലൂടെയാണ് കാര്‍ കുതിച്ചെത്തിയത്. പിന്നാലെ വീടിന്റെ

error: Content is protected !!