പുറമേരി എലിക്കാട്ടുമ്മേൽ രാഘവൻ അന്തരിച്ചു
ഒഞ്ചിയം: പുറമേരി എലിക്കാട്ടുമ്മേൽ രാഘവൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. കോയമ്പത്തൂർ ബാഗ്യം ഇൻഡസ്ട്രീസ് മെക്കാനിക്കായിരുന്നു. ഇപ്പോൾ ഒഞ്ചിയത്ത് മംഗലശ്ശേരി (ശ്രീശൈലം) യിലാണ് താമസം. ഭാര്യ വിമല. മകൻ രേവിഷ്. മരുമകൾ അശ്വതി. സഹോദരങ്ങൾ: ബാലൻ (കോയമ്പത്തൂർ), പരേതനായ എലിക്കാട്ടുമ്മേൽ കരുണാകരൻ, സരോജനി (ചെന്നൈ). Elikkattummel Raghavan Passed away in Purameri
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വർണ്ണ തട്ടിപ്പുകേസ്; തെലങ്കാനയില്‍ പിടിയിലായ മുഖ്യപ്രതിയെ വടകരയിലെത്തിച്ചു
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പുകേസിലെ മുഖ്യപ്രതിയും മുൻ മാനേജറുമായ മധു ജയകുമാറിനെ പോലീസ് വടകരയിലെലെത്തിച്ചു. തെലങ്കാനയില്‍ നിന്നും പിടികൂടിയ പ്രതിയെ ഇന്ന് വൈകിട്ടോടെയാണ് വടകരയിലെത്തിച്ചത്. വടകര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിയ കേസിൽ ഒളിവിലായിരുന്ന ഇയാള്‍ അടിപിടി കേസിൽ തെലങ്കാന പോലീസിന്റെ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വടകരയിൽ തട്ടിപ്പ്
ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് മണിയൂർ സ്കൂളിൻ്റെ കരുതൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറി
മണിയൂർ: വയനാട് മുണ്ടക്കയം ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.റീന തുക ഏറ്റുവാങ്ങി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായ
ലഹരി വിമുക്ത സ്കൂളുകൾ; എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ വടകരയിൽ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു
വടകര: എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ വടകരയിൽ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. വടകര ബി.ഇ.എം സ്കൂൾ ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര നഗരസഭയിലെ വൈസ് ചെയർമാൻ സതീശൻ മാസ്റ്റർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ബി.ഇ.എം സ്കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടി വടകര താലൂക്കിലെ വിവിധ ഹൈസ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.
മലയാള സിനിമയിൽ തമ്പ്രാൻ വാഴ്ച, ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ സമ്മർദ്ദം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട്
തിരുവനന്തപുരം: മലയാള സിനിമാമേഖലയിലെ ലൈംഗിക ചൂഷണ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. 2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ ഡബ്ല്യൂസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട്
തടി കുറയ്ക്കണോ? കൊറിയക്കാരുടെ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ
ഫിറ്റ്‌നസ് നിലനിർത്താൻ ശരീരഭാരം നിയന്ത്രണത്തിലാക്കേണ്ടത് വളരെ പ്രധാനമാണ്. അത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നു. ഭാരം കൂടുകയാണെങ്കിൽ അത് കുറയ്ക്കുക എന്നതാണ് ഏറ്റവും വെല്ലുവിളി. ശരീരഭാരം കുറയ്ക്കാൻ ആളുകൾ പലതും ചെയ്യുന്നു. ചില ആളുകൾ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു. കൊറിയക്കാരുടെ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ.. പച്ചക്കറികൾ കൊറിയക്കാർ നോൺ-വെജിറ്റേറിയൻ ഭക്ഷണവും സീ ഫുഡും വളരെയധികം ആസ്വദിക്കുന്നു,
കർഷകർക്ക് സുവർണാവസരം; വ്യാഴാഴ്ച ഒഞ്ചിയം കൃഷിഭവനിൽ വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പും
ഒഞ്ചിയം: കൃഷിഭവന്റ ആഭിമുഖ്യത്തിൽ കർഷകർക്ക് 40%മുതൽ 80%വരെ സബ്‌സിഡി നിരക്കിൽ കാർഷിക ഉപകരണങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കുന്നു. വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പും വ്യാഴാഴ്ച രാവിലെ 10.30 മുതൽ 3 മണി വരെ കൃഷിഭവൻ പരിസരത്ത് നടക്കും. SMAM പദ്ധതി പ്രകാരമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനു ആവശ്യമായ രേഖകൾ ആധാർ കാർഡ് കോപ്പി
ആകാശ വിസ്മയം; ഇന്ന് ആകാശത്ത് സൂപ്പർ മൂൺ, ബ്ലൂ മൂൺ പ്രതിഭാസം കാണാം
ഇന്ന് ആകാശത്ത് സൂപ്പർമൂൺ ബ്ലൂ മൂൺ പ്രതിഭാസം കാണാം. സ്റ്റർജിയൻ മൂൺ എന്നുകൂടി അറിയപ്പെടുന്ന സൂപ്പർമൂൺ ബ്ലൂ മൂൺ ഏറ്റവും വലുതും തിളക്കമുള്ളതുമായി ദൃശ്യമാകും. ഇന്ത്യൻ സമയം 11.56-ന് ദൃശ്യമാകുന്ന സൂപ്പർമൂൺ മൂന്ന് ദിവസത്തോളം ആകാശത്ത് കാണാൻ കഴിയും. എന്താണ് സൂപ്പർമൂൺ? ചന്ദ്രൻ പൂർണമായിരിക്കുന്ന അതേസമയത്ത് ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിനെയാണ് സൂപ്പർമൂൺ
കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റ്; പോസ്റ്റ് ഉണ്ടാക്കിയവരെ കണ്ടെത്താൻ പോലിസിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം നേതാവ് എം വി ജയരാജൻ
കണ്ണൂർ: കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണം. അതിന് പൊലീസിന് കഴിയും എന്നാണ് പ്രതീക്ഷ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും എം വി ജയരാജൻ പറഞ്ഞു. അതേസമയം അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൻ്റെ അഡ്മിനായ സിപിഎം ബ്രാഞ്ച്
‘വ്യാജകാഫിർ പോസ്റ്റ് പ്രതികളെ കണ്ടെത്താൻ പോലീസ് തയ്യാറാകാണം, ഒന്നരകൊല്ലത്തിന് ശേഷം പോലിസ് മറുപടി പറയേണ്ടിവരും, പിണറായിസം അവസാനിക്കാൻ പോകുന്നുവെന്ന് കെ മുരളീധരൻ’; വടകര എസ് പി ഓഫീസിലേക്ക് യു ഡി എഫ് മാർച്ച്
വടകര: വേവുവോളം കാത്തു ഇനി ആറുവോളം കാക്കാം. പിണറായിസം ഒന്നരകൊല്ലം കൂടി സഹിച്ചാൽ മതിയെന്ന് കെ മുരളീധരൻ. വടകര എസ് പി ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്താൽ കേസെടുക്കുന്ന പോലീസ് എന്ത് കൊണ്ട് കാഫിർ പോസ്റ്റ് വന്ന വാട്സ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്യുന്നില്ലെന്ന് മുരളീധരൻ ചോദിച്ചു.