മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്

ഒഞ്ചിയം: മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. സായാഹ്ന ഒ.പി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ആഗ്സ്ത് 29 നു ഉച്ചയ്ക്ക് 12 മണിക്ക് നിയമന അഭിമുഖം നടക്കും. Description: Doctor, Pharmacist Vacancy in Madapally Family Health Centre

മങ്കിപോക്‌സ് ; ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണം, ഇന്ത്യയിലും ജാ​ഗ്രതാ നിർദേശം, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ്

  ഡൽഹി: ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രതാ നിർദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാർഡുകൾ സജ്ജമാക്കുക, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുക തുടങ്ങിയ മുൻകരുതൽ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവർക്ക്

ഭൂഉടമകൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; വടകര – മാഹി കനാൽ പ്രവൃത്തി ചെരണ്ടത്തൂരിൽ നാട്ടുകാർ തടഞ്ഞു

ചെരണ്ടത്തൂർ: ഭൂഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിൽ പ്രതിഷേധം. വടകര-മാഹി കനാൽ പ്രവൃത്തി നാട്ടുകാർ തടഞ്ഞു. ചെരണ്ടത്തൂർ മാങ്ങാമൂഴിയില്ലാണ് പ്രവൃത്തി തടഞ്ഞത്. കനാലിനായി കൂടുതൽ സ്ഥലം ഏറ്റെടുത്തെങ്കിലും ഭൂരിഭാഗം ഉടമകൾക്കും വിട്ടുനൽകിയ സ്ഥലത്തിന് കൃത്യമായ നഷ്ടപരിഹാര തുക കിട്ടിയില്ലെന്നാണ് പരാതി. കൊയിലാണ്ടി ലാന്റ് അക്വസിഷൻ തഹസിൽദാർക്ക് രേഖകൾ നൽകിയിട്ട് ഒരുവർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്ഥലം ഉടമകൾ രംഗത്ത്

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ്ണത്തട്ടിപ്പ് കേസ്; മധ ജയകുമാറിനെ റിമാൻഡ് ചെയ്തു, പ്രതി കുടുങ്ങിയത് പുതിയ ആധാർ എടുക്കുന്നതിനിടെ, സ്വയം മുറിവേൽപ്പിച്ച് രക്ഷപ്പെടാനും ശ്രമം

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിലെ സ്വർണ്ണം തട്ടിപ്പ് കേസിൽ മുൻ ബാങ്ക് മാനേജർ മധ ജയകുമാർ റിമാൻഡിൽ . കൊയിലാണ്ടി മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. തെലങ്കാനയിൽ നിന്നും ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. വടകരയിൽ എത്തിച്ച പ്രതിയെ ഇന്ന് പുലർച്ചെയാണു മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയത്. ഒളിവിൽ പോയ തമിഴ്നാട് സ്വദേശിയായ

കുന്നുമ്മക്കര മുള്ളിലാണ്ടി വസൂട്ടി അന്തരിച്ചു

കുന്നുമ്മക്കര: മുള്ളിലാണ്ടി വസൂട്ടി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ശാന്ത മകൾ: അനിത മരുമകൻ: ജനാർദ്ദനൻ സഹോദരങ്ങൾ: ഭാസ്ക്കരൻ, അശോകൻ, ഗോപാലൻ ,രവീന്ദ്രൻ, ശേഖരൻ പരേതരായ ജനകി, സുകുമാരൻ

മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തു; പുറമേരിയിൽ ദന്താശുപത്രി ആരോഗ്യ വിഭാഗം പൂട്ടി

പുറമേരി: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയും ബയോമെഡിക്കൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് പുറമേരിയിൽ ദന്താശുപത്രി അടച്ചു പൂട്ടി. ആരോഗ്യവിഭാഗത്തിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പുറമേരി ടൗണിൽ പ്രവർത്തിക്കുന്ന ഡെന്റൽ പേൾ മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കിന്റെ പ്രവർത്തനം ആരോഗ്യ വിഭാഗം നിർത്തിവെപ്പിച്ചു . സ്ഥാപനത്തിന്റെ പ്രവർത്തനം തുടർന്നാൽ

ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പെൻഷൻ മസ്റ്ററിംഗ് സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ് തിയ്യതിനീട്ടി ഉത്തരവിറക്കി സർക്കാർ. 2023 ഡിസംബർ 31 വരെ ഉള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിങ് ചെയ്യുന്നതിനായിഉള്ള സമയപരിധിയാണ് 2024 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചത്. ഈ സമയത്തിനുള്ളിൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ്

പയ്യോളിയിലെ വർണ്ണം സ്റ്റുഡിയോ ഉടമ ചന്ദ്രൻകണ്ടിയിൽ സി.കെ.സുരേഷ് ബാബു അന്തരിച്ചു

പയ്യോളി: പയ്യോളി ബീച്ച് റോഡിലെ വർണ്ണം സ്റ്റുഡിയോ ഉടമ സി.കെ.സുരേഷ് ബാബു അന്തരിച്ചു. 63 വയസ്സായിരുന്നു. എ.കെ.പി.എ മുൻ ജില്ലാ പ്രസിഡണ്ടും ,സി.ഒ.സി.എ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു. പരേതനായ ചന്ദ്രൻകണ്ടിയിൽ കുമാരൻ്റെയും പരേതയായ ദേവിയുടെയും മകനാണ്. ഭാര്യ പ്രേമലത. മകൻ അതുൽ സുരേഷ് (ആർക്കൈവ്സ് വകുപ്പ് കോഴിക്കോട് ). സഹോദരങ്ങൾ: അജിത ഇരിങ്ങൽ (റിട്ടയേഡ് മൃഗസംരക്ഷണ

കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപണം; കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കാർ യാത്രക്കാരുടെ മർദ്ദനം

കോഴിക്കോട്: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കോഴിക്കോട് കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ പി സുബ്രഹ്‌മണ്യത്തിനാണ് കാർ യാത്രക്കാരുടെ മർദനം ഏറ്റത്. മാങ്കാവ് ഭാഗത് വെച്ച്‌ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാറിലുണ്ടായിരുന്നവർ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ബസ് പാലക്കാട് നിന്നും കോഴിക്കോടേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ

പുറമേരി എലിക്കാട്ടുമ്മേൽ രാഘവൻ അന്തരിച്ചു

ഒഞ്ചിയം: പുറമേരി എലിക്കാട്ടുമ്മേൽ രാഘവൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. കോയമ്പത്തൂർ ബാഗ്യം ഇൻഡസ്ട്രീസ് മെക്കാനിക്കായിരുന്നു. ഇപ്പോൾ ഒഞ്ചിയത്ത് മംഗലശ്ശേരി (ശ്രീശൈലം) യിലാണ് താമസം. ഭാര്യ വിമല. മകൻ രേവിഷ്. മരുമകൾ അശ്വതി. സഹോദരങ്ങൾ: ബാലൻ (കോയമ്പത്തൂർ), പരേതനായ എലിക്കാട്ടുമ്മേൽ കരുണാകരൻ, സരോജനി (ചെന്നൈ). Elikkattummel Raghavan Passed away in Purameri

error: Content is protected !!