അഴിയൂർ കോറോത്ത് റോഡ് പുളിയുള്ളതിൽ കരിപ്പാല വാസു അന്തരിച്ചു
അഴിയൂർ: കോറോത്ത് റോഡ് പുളിയുള്ളതിൽ കരിപ്പാല വാസു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: പത്മിനി. മകൾ: നീതു മരുമകൻ: മോനിഷ് സംസ്ക്കാരം വീട്ടു വളപ്പിൽ നടന്നു. Description: Karipala Vasu passed away
കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം ആചരിച്ചു
കുറ്റ്യാടി: മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് പ്രസിഡണ്ടുമായ രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് സദ്ഭാവന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ
മേപ്പയൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം; യുഡിഎഫ് അംഗങ്ങൾ പിടിഎ സ്ഥാനവും അംഗത്വവും രാജിവെച്ചു
മേപ്പയൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തര്‍ക്കവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പിടിഎയിലെ സ്ഥാനങ്ങള്‍ യുഡിഎഫ് അംഗങ്ങള്‍ രാജിവെച്ചു. ഇടതുപക്ഷ സംഘടനയില്‍പെട്ട അധ്യാപകര്‍ സ്‌കൂള്‍ അധികൃതരെ സ്വാധീനിച്ച് വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ജയം അട്ടിമറിച്ചു എന്നരോപിച്ചാണ് രാജി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.സക്കീറിനാണ് രാജി കത്ത് നല്‍കിയത്. പുതുക്കുളങ്ങര സുധാകരന്‍ എസ്എംസി ചെയര്‍മാന്‍ സ്ഥാനവും
സി പി ഐ നേതാവായിരുന്ന വികെ ഭാസ്ക്കരൻ പതിമൂന്നാം ചരമവാർഷികം ആചരിച്ചു
വെള്ളികുളങ്ങര: സി പി ഐ ഒഞ്ചിയം ലോക്കൽ സെക്രട്ടറിയും ബീഡി സിഗാർ വർക്കേഴ്സ് യൂണിയൻ എഐടിയുസി നേതാവുമായിരുന്ന വി കെ ഭാസ്കരന്റെ പതിമൂന്നാമത് ചരമ വാർഷികം ആചരിച്ചു. പുന്നേരി താഴയിലെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു
വിവരാവകാശ അപേക്ഷയിന്മേൽ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം, കൃത്യമായ മറുടി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി; കോഴിക്കോട് വിവരാകാശ കമ്മീഷൻ അദാലത്ത് നടന്നു
കോഴിക്കോട്: 30 ദിവസത്തിനുള്ളിൽ വിവരാവകാശ അപേക്ഷയിന്മേൽ മറുപടി നൽകാത്ത വിവരാവകാശ ഓഫീസർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനംഗം ടി കെ രാമകൃഷ്ണൻ. ഒരു ഓഫീസിൽ ലഭിക്കുന്ന വിവരാവകാശ അപേക്ഷയിൽ ചോദിച്ച വിവരങ്ങൾ മറ്റൊരു ഓഫീസിൽ നിന്നാണ് ലഭ്യമാക്കേണ്ടതെങ്കിൽ പോലും അത് ആ ഓഫീസിലേക്ക് കൈമാറേണ്ട ചുമതല വിവരാവകാശ ഓഫീസർക്കുണ്ട്. വിവരങ്ങൾ ഈ
മൊകേരി ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദ വിഷയങ്ങളിൽ സംവരണ സീറ്റ് ഒഴിവ്
കുറ്റ്യാടി: മൊകേരി ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദ വിഷയങ്ങളിൽ സംവരണ വിഭാഗത്തിൽ സീറ്റൊഴിവ്. ബിഎ ഫങ്ഷനൽ ഇംഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമെട്രിക്സ് ആൻഡ് ഡേറ്റ മാനേജ്മെന്റ്, ബിബിഎ, ബിഎസ്‌സി കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് സീറ്റൊഴിവുള്ളത്. എസ്‌സി, എസ്ടി, ഒബിഎക്സ്, എൽസി, പിഡബ്ല്യുഡി, സ്പോർട്സ് വിഭാഗങ്ങളിലാണ് നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ നാളെ കോളജിൽ സമർപ്പിക്കണം.
മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്
ഒഞ്ചിയം: മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. സായാഹ്ന ഒ.പി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ആഗ്സ്ത് 29 നു ഉച്ചയ്ക്ക് 12 മണിക്ക് നിയമന അഭിമുഖം നടക്കും. Description: Doctor, Pharmacist Vacancy in Madapally Family Health Centre
മങ്കിപോക്‌സ് ; ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണം, ഇന്ത്യയിലും ജാഗ്രതാ നിർദേശം, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ്
ഡൽഹി: ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രതാ നിർദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാർഡുകൾ സജ്ജമാക്കുക, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുക തുടങ്ങിയ മുൻകരുതൽ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവർക്ക്
ഭൂഉടമകൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; വടകര – മാഹി കനാൽ പ്രവൃത്തി ചെരണ്ടത്തൂരിൽ നാട്ടുകാർ തടഞ്ഞു
ചെരണ്ടത്തൂർ: ഭൂഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിൽ പ്രതിഷേധം. വടകര-മാഹി കനാൽ പ്രവൃത്തി നാട്ടുകാർ തടഞ്ഞു. ചെരണ്ടത്തൂർ മാങ്ങാമൂഴിയില്ലാണ് പ്രവൃത്തി തടഞ്ഞത്. കനാലിനായി കൂടുതൽ സ്ഥലം ഏറ്റെടുത്തെങ്കിലും ഭൂരിഭാഗം ഉടമകൾക്കും വിട്ടുനൽകിയ സ്ഥലത്തിന് കൃത്യമായ നഷ്ടപരിഹാര തുക കിട്ടിയില്ലെന്നാണ് പരാതി. കൊയിലാണ്ടി ലാന്റ് അക്വസിഷൻ തഹസിൽദാർക്ക് രേഖകൾ നൽകിയിട്ട് ഒരുവർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്ഥലം ഉടമകൾ രംഗത്ത്