പഴങ്കാവ് തുണ്ടിപറമ്പത്ത് ടി.പി വാസു അന്തരിച്ചു
വടകര: പഴങ്കാവ് തുണ്ടിപ്പറമ്പത്ത് ടി.പി വാസു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: പരേതയായ വനജ. മക്കൾ: പരേതനായ റിജീഷ്, റീജ (നടക്കുതാഴ ബാങ്ക്), റിഷ (ചെന്നൈ). മരുമക്കൾ: വത്സലൻ.പി (റിട്ട:മിലിറ്ററി), നിർമ്മൽ (ഷിൻഹാൻ ബാങ്ക്, ചെന്നൈ). സഹോദരങ്ങൾ: ടി.പി രാജൻ (റിട്ട: എഇഒ), പരേതരായ ഗോപാലൻ, കുമാരൻ, ചീരു, മാതു. സംസ്‌കാരം: ഇന്ന് രാത്രി 10മണിക്ക്
ഇന്റർനെറ്റ് വേഗത പറക്കും; മൂന്ന് പ്രധാന സമുദ്രാന്തർ കേബിൾ പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു
ഡൽഹി: രാജ്യത്തെ ഇൻറർനെറ്റ് കണക്റ്റിവിറ്റിയുടെ വേഗത ഉടനുയരും. മൂന്ന് പ്രധാന സമുദ്രാന്തർ കേബിൾ പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇതോടെ നാലുമടങ്ങ് ഇൻറർനെറ്റ് കപ്പാസിറ്റി ഉയരും എന്നാണ് പ്രതീക്ഷ. ഇൻറർനെറ്റ് വേഗവും വർധിക്കും. മൂന്ന് പുതിയ സമുദ്രാന്തർ വാർത്താവിനിമയ കേബിൾ പദ്ധതികൾ വികസനപാതയിലാണ്. 2ആഫ്രിക്ക പേൾസ്, ഇന്ത്യ-ഏഷ്യ-എക്‌സ്പ്രസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്‌സ്പ്രസ് (IEX) എന്നിവയാണിവ. സമുദ്രത്തിൻറെ അടിത്തട്ടിലൂടെ വിന്യസിച്ചിട്ടുള്ള ഹൈ-കപ്പാസിറ്റി
ഡെങ്കിപ്പനി ഭീതിയൊഴിയാതെ കോഴിക്കോട് ജില്ല; കഴിഞ്ഞമാസം ദിനം പ്രതി സർക്കാർ ആശുപത്രികളിൽ എത്തിയത് 20 അധികം രോഗികൾ
കോഴിക്കോട്: ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. ഡെങ്കി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര ജാഗ്രത തദ്ദേശ സ്ഥാപനങ്ങൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.കൊതുകുകൾ മുട്ടയിട്ടു പെരുകുന്ന പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി വരുന്നത്. കഴിഞ്ഞ മാസം ദിവസേന ശരാശരി 21 പേരെ വീതമാണ് രോഗം ബാധിച്ച് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയ്ക്ക് എത്തിയ 360 പേരിൽ 108 പേർക്ക്
ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വേണ്ടി ഡബിൾ ബെല്ലടിച്ച് ബസ് ജീവനക്കാർ; വയനാടെയും വിലങ്ങാടിലെയും ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ വടകരയിലെ നൂറിലധികം ബസുകൾ ഓടിത്തുടങ്ങി
വടകര: ദുരിതബാധിതർക്ക് വേണ്ടി വടകരയിലെ ബസുകൾ ഇന്ന് ഡബിൾ ബെല്ലടിച്ച് ഓട്ടം തുടങ്ങി . വയനാട്, വിലങ്ങാട് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്ക്ക് കൈത്താങ്ങാവാനാണ് വടകര താലൂക്കിൽ സർവീസ് മുഴുവൻ ബസുകളും ഇന്ന് കാരുണ്യ യാത്ര നടത്തുന്നത്. 130 ഓളം ബസുകളാണ് ദുരിതാശ്വാസ നിധി സമാഹരണത്തിൽ പങ്കെടുക്കുന്നത്. കാരുണ്യ യാത്ര ആ ർ ടി ഒ
വടകരയിലെ സായാഹ്നങ്ങൾ ഇനി സാംസ്കാരിക സമ്പന്നമാകും; സാംസ്കാരികചത്വരം നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു
വടകര : വടകര ബി.ഇ.എം. സ്കൂളിനു സമീപം നിർമിക്കുന്ന സാംസ്കാരികചത്വരത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. നഗരസഭ വകയിരുത്തിയ 50 ലക്ഷം രൂപയുപയോഗിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. യു.എൽ.സി.സി.എസാണ് ചത്വരത്തിന്റെ ഡി.പി.ആർ. തയ്യാറാക്കി പ്രവൃത്തിയേറ്റെടുത്തത്. വടകരയിലെ സായാഹ്നങ്ങൾ സാംസ്കാരിക സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓപ്പൺ വേദി, ഇരിപ്പിടങ്ങൾ, ചിത്രപ്രദർശനംനടത്താനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഇവിടെ ഒരുക്കുന്നുണ്ട്. ഒന്നാംഘട്ടത്തിൽ 25
തെരുവുനായ ആക്രമണം; ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. തെരുവുനായ്ക്കളുടെ ആക്രമണം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2016-2019 കാലത്തെ അപേക്ഷകരിൽ നിന്നുള്ള 34 പേർക്കാണ് തുക ഇപ്പോൾ അനുവദിച്ചത്. 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് സർക്കാർ ഉത്തരവ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം 15 ദിവസത്തിനകം ഈ
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് കൂടിക്കാഴ്ച നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 24.08.2024 ശനിയാഴ്ച രാവിലെ 10 മണിക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് കൂടിക്കാഴ്ച നടത്തുന്നത്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകേണ്ടതാണ്.
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; പ്രതി തട്ടിപ്പ് നടത്തിയത് ഓൺലൈൻ ട്രേഡിങിൽ പണം നിക്ഷേപിക്കാൻ, സ്വർണം പണയം വച്ചത് തമിഴ്നാട്ടിലെന്ന് സൂചന
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണതട്ടിപ്പ് കേസ് പ്രതി മുൻ മാനേജർ മധ ജയകുമാർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിന്. മോഷ്ടിച്ച സ്വർണ്ണം തമിഴ്നാട്ടിൽ പണയം വെച്ചതായി പോലിസ് ചോദ്യം ചെയ്യലിൽ പ്രതി വെളുപ്പെടുത്തിയതായാണ് സൂചന. ഈ പണം ഓൺലൈൻ വ്യാപാരത്തിൽ നിക്ഷേപിക്കുകയായിരുന്നു. 26 കിലോ സ്വർണ്ണം വിവിധ ഘട്ടങ്ങളിലായാണ് മധ ജയകുമാർ
മുടപ്പിലാവിൽ താഴെ പാലോള്ളതിൽ നാരായണി അന്തരിച്ചു
മുടപ്പിലാവിൽ: താഴെ പാലോള്ളതിൽ നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ് : പരേതനായ കണ്ണൻ മകൾ: വസന്ത മരുമകൻ: നിർമ്മലൻ സഹോദരങ്ങൾ: പരേതരായ മാതു, ചാത്തു. Description: Thaazhe palollathil Narayani passed away
ഓണചന്തയുമായി കൃഷിവകുപ്പ്; കോഴിക്കോട് ജില്ലയിൽ 81 കേന്ദ്രങ്ങൾ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണചന്ത 81 കേന്ദ്രങ്ങളിൽ നടക്കും. വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിലാണ് ഓണചന്തകളിൽ പച്ചക്കറി വിൽക്കുക. സ്വകാര്യ കച്ചവടക്കാർ നൽകുന്നതിനേക്കാൾ 10 ശതമാനം അധികം വില നൽകിയാണ് കർഷകരിൽ നിന്നും പച്ചക്കറികൾ സംഭരിക്കുന്നത്. പച്ചക്കായയും ചേനയുമാണ് കൂടുതൽ സംഭരിക്കുക. സെപ്തംബർ 11 മുതൽ 14 വരെയാണ് ഓണചന്ത നടക്കുക. ജൈവ