മടപ്പള്ളി ജീ.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ അധ്യാപക ഒഴിവ്
വടകര: മടപ്പള്ളി ജി.വി.എച്.എസ്.എസിൽ ഹയർസെക്കൻ്ററി വിഭാഗത്തിൽ മാത്തമാറ്റിക്‌സ് ജൂനിയര്‍ അധ്യാപകരെ ആവശ്യമുണ്ട്. അഭിമുഖം ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും. യോഗ്യതയുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാവണമെന്ന് അറിയിപ്പ്. Teacher Vacancy in Higher Secondary Section in JVHSS, Madapally
വില്യാപ്പള്ളി സൗത്ത് എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപിക വയലാട്ട് ശാന്തകുമാരി ടീച്ചർ അന്തരിച്ചു
വില്യാപ്പള്ളി: വില്യാപ്പള്ളി സൗത്ത് എൽ.പി സ്കൂൾ മുൻ മാനേജരും പ്രധാനാധ്യാപികയുമായിരുന്ന വയലാട്ട് ശാന്തകുമാരി ടീച്ചർ അന്തരിച്ചു. 88 വയസ്സായിരുന്നു. ഭർത്താവ് പരേതനായ ഗോപാലൻ മാസ്റ്റർ, മക്കൾ: സതീഷ് കുമാർ (മസ്കറ്റ്), സുരേഷ് കുമാർ (മുംബൈ), പരേതനായ സന്തോഷ്, ഷെജശ്രീ (പഴങ്കാവ്). മരുമക്കൾ: വസന്തകുമാർ (റിട്ടയേഡ് സൂപ്രണ്ട് മടപ്പള്ളി കോളേജ്), ജ്യോതി (കൂത്തുപറമ്പ്), രഞ്ജിനി (പുന്നോൽ), രജനി
രാത്രിയിൽ ദമ്പതികളായി വീട്ടിലെത്തി ശുചിമുറി സൗകര്യം ആവശ്യപ്പെട്ടു, കത്തിക്കാട്ടി മാല പൊട്ടിച്ചു; കക്കട്ടിലെ വീട്ടിൽ കവർച്ചാശ്രമം
കക്കട്ടിൽ: രാത്രി വീട്ടിൽ വന്നു കയറിയ അപരിചിതയായ സ്ത്രീയും പുരുഷനും കത്തിക്കാട്ടി വീട്ടമ്മയുടെ സ്വർണ്ണമാല മോഷ്ടിക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി അമ്പലക്കുളങ്ങരയിലെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. അമ്പലകുളങ്ങര -നിട്ടൂർ റോഡിൽ കുറ്റിയിൽ ചന്ദ്രിയുടെ വീട്ടിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ബൈക്കിലെത്തിയ പുരുഷനും സ്ത്രിയുമെത്തി ബാത്ത് റൂം സൗകര്യത്തിന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ആ
ഹെൽത്തി കേരള പരിശോധന; കുറ്റ്യാടി, വടയം പ്രദേശങ്ങളിൽ നിന്നും പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു, 9 സ്ഥാപനങ്ങൾക്ക് നോട്ടീസ്
കുറ്റ്യാടി: കുറ്റ്യാടി, വടയം പ്രദേശങ്ങളിൽ വിവിധ സ്ഥലങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ഹെൽത്തി കേരള പരിശോധന നടത്തി. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ പഴകിയ ആഹാരസാധനങ്ങൾ, ഡേറ്റ് കഴിഞ്ഞ പാക്കറ്റ് പാൽ മുതലായവ പിടിച്ചെടുത്ത് നശിപ്പിച്ചു. ന്യൂനതകൾ കണ്ടെത്തിയ 9 സ്ഥാപനങ്ങൾക്ക് ലീഗൽ നോട്ടീസ് നൽകുകയും, COTPA
‘കളഭകേസരി’ പുതുപ്പള്ളി അര്‍ജുനന്‍ ചരിഞ്ഞു
കോട്ടയം: കളഭകേസരി എന്നറിയപ്പെടുന്ന പുതുപ്പള്ളി അര്‍ജുനന്‍ ചരിഞ്ഞു. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അന്ത്യം. പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള മോഴയാനയായ അർജുൻ അസം സ്വദേശിയാണ്. കഴിഞ്ഞ ഒരാഴ്ചയായി കാലിന് വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഡോക്ടർമാർ മരുന്നുകൾ നൽകിയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. തുടര്‍ന്നാണ് ഇന്ന്
വീഡിയോ പിന്‍വലിച്ച് മാപ്പ് പറയണം, ഇല്ലെങ്കില്‍ ഒരു കോടി; യൂട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ.എസ്.ഇ.ബി
തിരുവനന്തപുരം: സോഷ്യല്‍മീഡിയ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ.എസ്.ഇ.ബി. എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസ്. വീഡിയോ പിന്‍വലിച്ച് അതേ മാധ്യമത്തിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 12നാണ് ‘കെഎസ്ഇബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ’
ഒഞ്ചിയം കല്ലേരി മീത്തൽ വിനോദൻ അന്തരിച്ചു
ഒഞ്ചിയം: കല്ലേരി മീത്തൽ വിനോദൻ അന്തരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു. അച്ഛൻ: പരേതനായ കേളപ്പൻ, അമ്മ: നാണി. സഹോദരങ്ങൾ: സതി, രാജൻ, ശൈലജ, മോളി, റീജ. Description: Onchiyam Kalleri Meethal Vinodan passed away.
അഖിലേന്ത്യ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ; മേമുണ്ട ഹയർസെക്കൻഡറി സ്‌ക്കൂളിലെ ആര്യയ്ക്ക് സ്വീകരണം
മേമുണ്ട: പതിനാറാമത് അഖിലേന്ത്യ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ കരസ്ഥമാക്കിയ മേമുണ്ട ഹയർസെക്കൻഡറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആര്യ ആർഎസ്എസിന് സ്വീകരണം നൽകി. സ്‌ക്കൂള്‍ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങില്‍ പ്രിൻസിപ്പൽ ബി ബീന ഉപഹാരം സമർപ്പിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അഖിലേന്ത്യാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നും നാല് കേന്ദ്ര പ്രദേശങ്ങളിലുമായി
ഡെങ്കിപ്പനി ഭീഷണിയില്‍ കോഴിക്കോട്; കടുത്ത ശരീരവേദനയും പനിയുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക, ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാവാം
കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു എന്ന വാര്‍ത്ത കേട്ടതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ മാസം ദിവസേന ശരാശരി 21 പേരെ വീതമാണ് രോഗം ബാധിച്ച് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയ്ക്ക് എത്തിയ 360 പേരിൽ 108 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നതിന്റെ മൂന്നിരട്ടി പേർ
‘പോലീസിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ടുപോവുന്നു, വയനാട്ടില്‍ പോലും ആദ്യമെത്തിയത് പോലീസ്’; വടകരയിലെ പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എഡിജിപി
വടകര: പോലീസിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ടുപോകുന്നുവെന്ന് എഡിജിപി എംആര്‍ അജിത്ത് കുമാര്‍. വടകരയില്‍ നടക്കുന്ന പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ദുരന്തത്തെക്കുറിച്ച് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വയനാട്ടില്‍ പോലും ആദ്യം എത്തിയത് പോലീസുകാരാണ്. എന്നാല്‍ പോലീസിന് ഫോട്ടോ എടുക്കാന്‍ അറിയില്ല. അതിനുള്ള ആളും പോലീസിനില്ല. മറ്റ് സേനാവിഭാഗങ്ങള്‍ ഫോട്ടോ