രണ്ട് മാസത്തെ പെന്‍ഷന്‍ ഓണത്തിന് കിട്ടും; വിതരണം ഉടന്‍ തുടങ്ങും
തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 5 മാസത്തെ കുടിശികയില്‍ ഒരു ഗഡുവും നടപ്പു മാസത്തെ പെന്‍ഷനുമാണ് നല്‍കുന്നത്. ഈ മാസം അവസാനത്തോടെ 60 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 3200 രൂപ വീതം കിട്ടിത്തുടങ്ങും. ഇതിനായി 1800 കോടി രൂപയാണ് വകയിരുത്തുന്നത്. ഓണക്കാല ചെലവുകള്‍ക്ക് മുന്നോടിയായി 3000 കോടി രൂപ ധന
മേപ്പയ്യൂര്‍ കല്ലങ്കിതാഴെ ബസ്സ് മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റത് കണ്ടക്ടര്‍ അടക്കം ഒന്‍പത് പേര്‍ക്ക്, പരിക്കേറ്റവരില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റവരില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ബസ്സ് കണ്ടക്ടറടക്കം ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂരിലേയ്ക്ക് പോകുന്ന അരീക്കല്‍ എന്ന ബസ്സ് നരക്കോട് കല്ലങ്കിത്തഴെ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ അഷിക(13), സൂരജ്(14), യാസര്‍(33), ലക്ഷ്മി നിവേദ്യ(13), അക്ഷയ്(13), നയന(15),നൗഷിക(14)
വാണിമേല്‍ വെള്ളിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്
വാണിമേല്‍: വെള്ളിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്. എച്ച്എസ്ടി പിഇടി വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപകരെയാണ് നിയമിക്കുന്നത്. ഇതിനായുള്ള അഭിമുഖം 27ന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. Description: Teacher Vacancy in Vanimel Velliyod Govt Higher Secondary School
ശോഭായാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ അക്രമണം; കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
കണ്ണൂര്‍: കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരി ബൂത്ത് പ്രസിഡന്റായ പി.സി (40)ബാബുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 8മണിയോടെ ബാബുവിന്റെ വീടിനടുത്താണ് സംഭവം. തലയ്ക്കും കൈകൾക്കും ഗുരുതരമായി പരുക്കേറ്റ ബാബുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് രാവിലെ ചെറിയ സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി ഘോഷയാത്ര കഴിഞ്ഞ്
മേപ്പയൂരിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: മേപ്പയ്യൂര്‍ -കൊയിലാണ്ടി ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 7മണിയോടെയാണ് സംഭവം. കൊയിലാണ്ടി നിന്ന് മേപ്പയ്യൂരിലേക്ക് പോകുന്ന അരീക്കല്‍ എന്ന ബസ്സ് നരക്കോട് കല്ലങ്കിത്തഴെ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേയ്ക്ക്
ചെക്യാട് താനക്കോട്ടൂരില്‍ വഴക്കിനിടെ യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍
ചെക്യാട്: താനക്കോട്ടൂരില്‍ യുവതിക്ക് ഭാര്‍ത്താവിന്റെ കുത്തേറ്റു. മാവുള്ളതില്‍ നസീറ (35)യ്ക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി 10മണിയോടെയാണ് സംഭവം. രാവിലെ മുതല്‍ വീട്ടില്‍ ഭര്‍ത്താവ് ഹാരിസും നസീറയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്നാണ് രാത്രിയോടെ നസീറയ്ക്ക് കുത്തേല്‍ക്കുന്നത്. ഹാരിസ് കത്തി കൊണ്ട് കുത്തിയതായാണ് ലഭിക്കുന്ന വിവരം. ഉടന്‍ തന്നെ നാട്ടുകാര്‍ നസീറയെ നാദാപരും ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക്
ടി.ഭാസ്‌കരന്റെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍; പഴങ്കാവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
വടകര: സി.പി.എം നേതാവ് ടി.ഭാസ്‌കരന്റെ ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി പഴങ്കാവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചടങ്ങ് സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പി.പി ബാലകൃഷ്ണൻ സ്വാഗതവും നോർത്ത് ലോക്കൽ സെക്രട്ടറി കെ.സി പവിത്രൻ മാസ്റ്റർ അദ്ധ്യക്ഷതയും വഹിച്ചു.
കാത്തിരിപ്പ് അവസാനിക്കുന്നു; തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് ഉന്നത നിലവാരത്തിലേക്ക്, 12കോടി രൂപയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
വടകര: തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് ഉന്നത നിലവാരത്തിലേക്ക്. 12കോടി രൂപയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് കെ.പി കുഞ്ഞമ്മത് കുട്ടിമാസ്റ്റർ എംഎൽഎ അറിയിച്ചു. പ്രവൃത്തി കഴിയുന്നതോടെ തോടന്നൂർ ടൗൺ മുതൽ 3.75 കിലോമീറ്റർ വരെയുള്ള ഭാഗത്ത് 5.5 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തില്‍ റോഡ് മാറും. 3.75 കി.മീ. മുതൽ ഇടിഞ്ഞ കടവ് ജംഗ്ഷൻ വരെയുള്ള
നഗരവീഥികള്‍ അമ്പാടിയായി, നിറഞ്ഞാടി ഉണ്ണിക്കണ്ണന്മാരും രാധമാരും; വടകരയിലെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ചിത്രങ്ങളിലൂടെ
വടകര: ദ്വാപരയുഗ സ്മരണകളുയർത്തി വടകരയിലെ നഗരവീഥികളില്‍ നിറഞ്ഞാടി ഉണ്ണിക്കണ്ണന്മാരും രാധമാരും. ‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന സന്ദേശത്തിലൂന്നിയായിരുന്നു ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങൾ. വൈകിട്ട് നാല് മണിയോടെയാണ് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ആരംഭിച്ചത്. ശോഭായാത്ര അഞ്ചുവിളക്ക് ജങ്ഷന്‍ വഴി നഗരപ്രദക്ഷിണം നടത്തി ഭഗവതി കോട്ടക്കല്‍ ക്ഷേത്ര പരിസരത്ത്