ഹജ്ജ് 2025: ഇതുവരെ ലഭിച്ചത് 4060 അപേക്ഷകൾ, അവസാന തീയതി സെപ്തംബർ 9

കോഴിക്കോട്‌: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജ് കർമ്മത്തിന് ഇതുവരെ ഓൺലൈനായി അപേക്ഷ നൽകിയത് 4060 പേർ. 710 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും 342 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 3008 അപേക്ഷകൾ ജനറൽ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024

പി.ഭാസ്‌കരന്‍ ജന്മശതാബ്ദി; ആയഞ്ചേരിയില്‍ സെപ്തംബര്‍ ഒന്നിന് ഗാനാലാപന മത്സരം

ആയഞ്ചേരി: പി.ഭാസ്‌കരന്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് ഗ്രന്ഥശാലാസംഘം ആയഞ്ചേരി വേളം നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്നിന് ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. വടകര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ജനാര്‍ദ്ദനന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നേതൃസമിതിയിലുള്ള ആറ് ലൈബ്രറികളില്‍ നിന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി രജിസ്റ്റര്‍ ചെയ്ത അമ്പതോളം ഗായകര്‍ മത്സരത്തില്‍ പങ്കെടുക്കും.

‘മോശം ചോദ്യം ചോദിച്ചു, അത് കടുത്ത മാനസിക വിഷമമുണ്ടാക്കി’; നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടി അഞ്ജലി അമീര്‍

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടിയും ട്രാന്‍സ്‌ജെന്റഡറുമായ അഞ്ജലി അമീര്‍. സുരാജ് തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചുവെന്നും അത് തനിക്ക് കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നുമാണ് അഞ്ജലിയുടെ വെളിപ്പെടുത്തല്‍. ”ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സ്ത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നത് എന്ന് സുരാജ് എന്നോട് ചോദിക്കുന്നത് വരെ എനിക്ക് ഇത്തരം വേദനാജനകമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.

കൂട്ടുകാര്‍ വീണ്ടും ഒത്തൊരുമിച്ചു; വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് സഹായവുമായി കുളത്തുവയൽ സെന്റ് ജോർജസ് എച്ച്എസ്എസിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ

വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സെന്റ് ജോർജസ് എച്ച്എസ്എസ് കുളത്തുവയൽ 2005 -എസ്എസ്എൽസി പൂർവ വിദ്യാർത്ഥി കൂട്ടായ്മ. വീടും സ്ഥലവും നഷ്ടപ്പെട്ട്‌ വാടക വീട്ടിലേക്ക് താമസം മാറിയ 5 കുടുംബത്തിനാണ് സഹായമെത്തിച്ചത്‌. കട്ടിൽ, അലമാര, ബെഡ്, ഡയനിങ് ടേബിൾ, കസേര, പത്രങ്ങൾ, മറ്റു ഉപയോഗ സാധനങ്ങൾ എന്നിവയാണ് കൂട്ടായ്മ നല്‍കിയത്‌. ഗ്രൂപ്പ് അഡ്മിൻമാരായ ജംഷീർ, അഖിലേഷ്,

രണ്ട് മാസത്തെ പെന്‍ഷന്‍ ഓണത്തിന് കിട്ടും; വിതരണം ഉടന്‍ തുടങ്ങും

തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 5 മാസത്തെ കുടിശികയില്‍ ഒരു ഗഡുവും നടപ്പു മാസത്തെ പെന്‍ഷനുമാണ് നല്‍കുന്നത്. ഈ മാസം അവസാനത്തോടെ 60 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 3200 രൂപ വീതം കിട്ടിത്തുടങ്ങും. ഇതിനായി 1800 കോടി രൂപയാണ് വകയിരുത്തുന്നത്. ഓണക്കാല ചെലവുകള്‍ക്ക് മുന്നോടിയായി 3000 കോടി രൂപ ധന

മേപ്പയ്യൂര്‍ കല്ലങ്കിതാഴെ ബസ്സ് മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റത് കണ്ടക്ടര്‍ അടക്കം ഒന്‍പത് പേര്‍ക്ക്‌, പരിക്കേറ്റവരില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റവരില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ബസ്സ് കണ്ടക്ടറടക്കം ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂരിലേയ്ക്ക് പോകുന്ന അരീക്കല്‍ എന്ന ബസ്സ് നരക്കോട് കല്ലങ്കിത്തഴെ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ അഷിക(13), സൂരജ്(14), യാസര്‍(33), ലക്ഷ്മി നിവേദ്യ(13), അക്ഷയ്(13), നയന(15),നൗഷിക(14)

വാണിമേല്‍ വെള്ളിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്

വാണിമേല്‍: വെള്ളിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്. എച്ച്എസ്ടി പിഇടി വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപകരെയാണ് നിയമിക്കുന്നത്. ഇതിനായുള്ള അഭിമുഖം 27ന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. Description: Teacher Vacancy in Vanimel Velliyod Govt Higher Secondary School

ശോഭായാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ അക്രമണം; കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരി ബൂത്ത് പ്രസിഡന്റായ പി.സി (40)ബാബുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 8മണിയോടെ ബാബുവിന്റെ വീടിനടുത്താണ്‌ സംഭവം. തലയ്ക്കും കൈകൾക്കും ഗുരുതരമായി പരുക്കേറ്റ ബാബുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് രാവിലെ ചെറിയ സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ്‌ രാത്രി ഘോഷയാത്ര കഴിഞ്ഞ്

മേപ്പയൂരിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: മേപ്പയ്യൂര്‍ -കൊയിലാണ്ടി ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 7മണിയോടെയാണ്‌ സംഭവം. കൊയിലാണ്ടി നിന്ന് മേപ്പയ്യൂരിലേക്ക് പോകുന്ന അരീക്കല്‍ എന്ന ബസ്സ് നരക്കോട് കല്ലങ്കിത്തഴെ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.   അപകടത്തില്‍ സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേയ്ക്ക്

ഉരുൾപൊട്ടിയ വിലങ്ങാട് വീണ്ടും അതിശക്തമായ മഴയും മലവെളളപാച്ചിലും; നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ വിലങ്ങാട് വീണ്ടും ഭീതി പടര്‍ത്തി അതിശക്തമായ മഴയും മലവെളളപാച്ചിലും. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ പുലര്‍ച്ചെ വരെ നീണ്ടതോടെ വിലങ്ങാട് ടൗണ്‍ വീണ്ടും വെള്ളത്തിനടിയിലായി. ടൗണിലെ പാലം മുങ്ങിയതോടെ ഈ വഴിയുള്ള ഗാതാഗവും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതെ തുടര്‍ന്ന് മഞ്ഞച്ചീളി ഭാഗത്ത് നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാരിഷ് ഹാളിലേക്കും, വിലങ്ങാട്

error: Content is protected !!