മേമുണ്ടയിൽ തെങ്ങിൽ നിന്ന് വീണ് വയോധികൻ മരിച്ചു
വടകര: മേമുണ്ടയിൽ തെങ്ങിൽ നിന്ന് വീണ് വയോധികൻ മരിച്ചു . കോയോത്ത് മീത്തൽ ഭാസ്ക്കരനാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. ചൊവ്വാഴ്‌ച രാവിലെ മേമുണ്ട ടൗണിനു സമീപത്തെ വീട്ടുപറമ്പിലെ തെങ്ങിൽ നിന്നും തേങ്ങയിടുന്നതിനിടെയാണ് സംഭവം. തേങ്ങയിട്ട ശേഷം താഴേക്ക് ഇറങ്ങുമ്പോൾ ഭാസ്കരൻ നിലത്തേക്ക് വീഴുകയായിരുന്നു. ഉടൻ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്നും കോഴിക്കോട്
ചോറോട് വയോധികയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയുടെ ശരീരം തളർത്തുകയും ചെയ്ത വാഹനാപകടം; അപകടത്തിനിടയാക്കിയ വാഹനം ആറുമാസമായിട്ടും കാണാമറയത്ത്, വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി
വടകര: ചോറോട് ദേശീയപാതയിൽ വയോധികയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയുടെ ശരീരം തളർത്തുകയും ചെയ്ത വാഹനാപകട കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ. ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടി. അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ട് പോലീസ് ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കുട്ടിക്ക് നിയമ സഹായം നൽകുമെന്ന് ലീഗൽ സർവ്വീസ് അതോറിറ്റി അറിയിച്ചു. അപകടത്തിനിടയാക്കിയ വാഹനം ഇപ്പോഴും
കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്
വടകര: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിൽ ഉറുദു ഫുൾ ടൈം, സംസ്കൃതം ഫുൾ ടൈം അധ്യാപക ഒഴിവാണുള്ളത്. ഉദ്യോഗാർത്ഥികളുടെ അഭിമുഖം നാളെ (29.08.2024) രാവിലെ 11 മണിക്ക് നടക്കും. Description: Kuttyadi Govt. Teacher Vacancy in Higher Secondary School
യാത്രാക്ലേശത്തിന് പരിഹാരമായി; ആയഞ്ചേരി കരുവണ്ടി, വെള്ളറാട്ട് പ്രദേശവാസികൾക്ക് ഗതാഗതസൗകര്യമെത്തി
വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 8-ാം വാർഡിലെ കരുവണ്ടി, വെള്ളറാട്ട് ഭാഗങ്ങളിലെ ജനങ്ങളുടെ വളരെയേറെ കാലത്തെ യാത്രാക്ലേശത്തിന് പരിഹാരമായി. കെ.പി കുഞ്ഞമ്മത്കുട്ടി എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ്പണി പൂർത്തിയാക്കിയത്. കരുവാണ്ടിമുക്കിൽ കെ.പി കുഞ്ഞമ്മത് കുട്ടി എം.എൽ എ റോഡ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എൻ.
വൈക്കിലശ്ശേരി കാളാശ്ശേരിമുക്കിലെ എടവനകുനി കുഞ്ഞിരാമൻ അന്തരിച്ചു
വൈക്കിലശ്ശേരി: കാളാശ്ശേരിമുക്കിലെ എടവനകുനി കുഞ്ഞിരാമൻ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ: ദേവി മക്കൾ: ഗീത, സജിത, ഷാജി [സി.പി ഐ.എം. ബ്രാഞ്ച് അംഗം], ശ്രീജ മരുമക്കൾ: ചന്ദ്രൻ, നിഷ, ബാബു ലാൽ, പരേതനായ നാണു Description: Edavanakuni Kunhiraman of Vaikilassery Kalasserimuk passed away
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതി മധ ജയകുമാറിനെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണതട്ടിപ്പ് കേസിലെ പ്രതി മധ ജയകുമാറിനെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി. 6 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് കഴിഞ്ഞതിനെത്തുടർന്നാണ് പോലീസ് മജിസ്ട്രേറ്റിന് മുൻപാകെ മധ ജയകുമാറിനെ ഹാജരാക്കിയത്. പ്രതിയെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. വടകര മജിസ്ട്രേറ്റ് അവധിയിലായതിനാൽ പയ്യോളി മജിസ്ട്രേറ്റ് മുൻപാകെയാണ് പ്രതിയെ ഹാജരാക്കിയത്.
കേരള ഖരമാലിന്യ പരിപാലന പദ്ധതി; വടകര നഗരസഭയിലെ ഹരിത കർമ്മ സേനയ്ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു
വടകര: കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം വടകര നഗരസഭയിലെ ഹരിത കർമ്മ സേനയ്ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. പി ബിന്ദു വിതരണോദ്ഘാടനം നിർവഹിച്ചു. എം.സി.എഫിലേക്കുള്ള മറ്റു ഉപകരണങ്ങളും ചടങ്ങിൽ കൈമാറി. രാജിത പതേരി അധ്യക്ഷത വഹിച്ചു. പ്രജിത എ.പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, സി.ഡി.എസ് ചെയർപേഴ്സൺ, കൗൺസിലർമാർ,
സ്കൂളിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കൈ കുടുങ്ങി; രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് രക്ഷകരായി വടകരയിലെ അഗ്നിരക്ഷാ സേന
വടകര: സ്കൂളിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കൈ കുടുങ്ങിയ വിദ്യാർത്ഥിനിക്ക് വടകരയിലെ അഗ്നിരക്ഷാ സേന രക്ഷകരായി. താഴെയങ്ങാടി ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വൈകീട്ട് 4 മണിയോടെയാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നൗലയുടെ കൈയ്യാണ് സ്കൂളിലെ ഒന്നാം നിലയിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കുടുങ്ങിയത്. കുട്ടിയുടെ കൈ കുടുങ്ങി കിടക്കുന്നത് കണ്ട അധ്യാപകർ ഉടൻതന്നെ അഗ്നി രക്ഷാ
പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനം; നിയമസഭ പരിസ്ഥിതി സമിതി 29 ന് വിലങ്ങാട് സന്ദർശിക്കും
വിലങ്ങാട്: നിയമസഭയുടെ പരിസ്ഥിതി സമിതി ആഗസ്റ്റ് 29 ന് വിലങ്ങാട് സന്ദർശിക്കും. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച്, മേഖലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരിൽ നിന്നും വിവരശേഖരണം നടത്തും. സമിതി ആഗസ്റ്റ് 29 ന് രാവിലെ 8.30 ന് വിലങ്ങാട്ടെ ഉരുൾപൊട്ടൽ ബാധിത മേഖല സന്ദർശിച്ചശേഷം ഉച്ച രണ്ട് മണിക്ക് നാദാപുരം
വീട് വൃത്തിയാക്കുന്നതിനിടെ ശക്തമായ മഴ പെയ്തതോടെ രണ്ടാംനിലയിലെ സണ്‍ഷേഡില്‍ കുടുങ്ങി തൊഴിലാളി; താഴെ ഇറക്കിയത് പേരാമ്പ്രയിലെ അഗ്നിരക്ഷാപ്രവര്‍ത്തകര്‍
പേരാമ്പ്ര: വീട് വൃത്തിയാക്കുന്നതിനിടെ രണ്ടാം നിലയിലെ സണ്‍ഷേഡില്‍ കുടുങ്ങിയ തൊഴിലാളിയ്ക്ക് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കൂത്താളി മൂരികുത്തിയിലാണ് സംഭവം. കണ്ണിപ്പൊയില്‍ അബ്ദുല്‍ റഷീദിന്റെ വീടിന് മുകളിലാണ് ശുചീകരണ തൊഴിലാളിയായ കിളച്ചപറമ്പില്‍ അഷ്‌റഫ് കുടുങ്ങിപ്പോയത്. വീടിന്റെ ഷേഡും, പാത്തിയും വൃത്തിയാക്കുന്നതിനിടയില്‍ മഴയെ തുടര്‍ന്ന് കാല്‍ വഴുതി അപകടത്തില്‍പ്പെടുകയായിരുന്നു. യാതൊരു സുരക്ഷ സംവിധാനവും