വടകര അറക്കിലാട് ശിവക്ഷേത്രത്തിന് സമീപം എടാനിക്കോട്ട് നാരായണി അമ്മ അന്തരിച്ചു
വടകര: വടകര അറക്കിലാട് ശിവ ക്ഷേത്രത്തിന് സമീപം എടാനിക്കോട്ട് നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ ഗോപാലൻ നമ്പ്യാർ (സെയിൽ ടാക്സ് ഓഫീസ് വടകര). മക്കൾ: ബാലകൃഷ്ണൻ (ചെന്നൈ ബിസ്നസ്), കുഞ്ഞപ്പ, വേണു, ഉണ്ണികൃഷ്ണൻ (ശ്രീ കൃഷ്ണ ഇൻഡസ്ട്രിയൽ, പുത്തൂർ), ഗിരിജ, പരേതനായ സുരേഷ് ബാബു, പരേതയായ ഭാർഗ്ഗവി. മരുമക്കൾ: ബാലൻ കിടാവ്,
നടിയുടെ ലൈംഗികാതിക്രമ പരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും കൊല്ലം എം.എൽ.എയുമായ എം. മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. മരട് പൊലീസാണ് കേസെടുത്തത്. മുകേഷ് ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയിരുന്നു. അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായി നടി ആരോപിച്ചിരുന്നു. താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന്
തലശ്ശേരി സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു
തലശ്ശേരി: തലശ്ശേരി സ്വദേശിയായ ഹൈസം ജലീൽ (26) ഷാർജയിൽ അന്തരിച്ചു. ദുബൈയിൽ ബിസിനസ് നടത്തുന്ന എം.ജലീലിന്റെയും മാഹി സ്വദേശി സഫാനയുടെയും മകനാണ്. സഹോദരന് നിഫ്താഷ് (ബംഗളുരു), സഹോദരി സിയ (ഷാര്ജ). കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന് കിടന്ന ഹൈസം രാവിലെ പതിവ് പോലെ ഉണരാതായതിനെ തുടർന്ന് മാതാപിതാക്കൾ ചെന്ന് നോക്കിയപ്പോഴാണ് അസ്വാഭാവികമായി ശ്വാസം വലിക്കുന്നത് ശ്രദ്ധിച്ചത്.
എം.ഡി.എം.എ കടത്താൻ ശ്രമം; ആനക്കാംപൊയിൽ റിസോർട്ടിൽ നിന്ന് യുവതിയും സുഹൃത്തും പിടിയിൽ
കോഴിക്കോട്: എം.ഡി.എം.എ കടത്തുന്നതിനിടെ യുവതി ഉൾപ്പെടെ രണ്ടുപേരെ തിരുവമ്പാടി പോലീസ് പിടികൂടി. കൊടുവള്ളി വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(24), പുതുപ്പാടി കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ(25) എന്നിവരാണ് പിടിയിലായത്. ആനക്കാംപൊയിലിലെ റിസോർട്ടിൽ വെച്ചാണ് ഇവർ പോലീസിന്റെ പിടിയിലായത്. കെ.എൽ. 57 സെഡ് 7913 നമ്ബർ കാറിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും ആദ്യം
മകളുടെ വിവാഹത്തിന് വേറിട്ട മാതൃകയുമായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കുടുബവും; വിവാഹ മണ്ഡപത്തിൽ വച്ച് കുടുംബ ആരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി
നരിപ്പറ്റ: മകളുടെ വിവാഹത്തിന് വേറിട്ട മാതൃകയുമായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കുടുബവും. പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളിയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് പരിചരണ വിഭാഗത്തിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി. പഞ്ചായത്ത് പ്രസിഡന്റിന്റെ മകൾ ഡോക്ടർ അനുശ്രീയും വയനാട് കല്പറ്റ ശ്രീതിലകം വീട്ടിൽ അഭിഷേകും തമ്മിലുള്ള വിവാഹമായിരുന്നു. വിവാഹ വേദിയായ വധൂഗൃഹത്തിലൊരുക്കിയ മണ്ഡപത്തിൽവെച്ച്
സഫ്ദർ ഹാഷ്മി നാട്യസംഘം വടകരയിൽ ‘വ’ഫെസ്റ്റ് സംഘടിപ്പിക്കുന്നു; വായനയുടെയും വാക്കിൻ്റെയും വരയുടെയും വടകരയുടെയും ‘വ’ഫെസ്റ്റ്
വടകര: സഫ്ദർ ഹാഷ്മി നാട്യ സംഘത്തിന്റെ നേതൃത്വത്തിൽ വടകരയിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. പുസ്തകോത്സവത്തിന്റെ ഭാഗമയി കവിത കേമ്പ്, കഥ കേമ്പ്. തിരക്കഥ കേമ്പ്, ചിത്ര-ശില്പ കേമ്പ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ‘വ’ ഫെസ്റ്റ് സെപ്തംബർ 17 മുതൽ 22 വരെയാണ് ഫെസ്റ്റ് നടക്കുക. സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. Description: Book festival is coming
മണിയൂർ വെളിച്ചണ്ണ പ്ലാന്റിലെ അഴിമതി ആരോപണം; പ്ലാന്റിലേക്ക് ശനിയാഴ്ച ഓഹരി ഉടമകളുടെ മാർച്ച്
വടകര: മണിയൂർ വെളിച്ചണ്ണ പ്ലാന്റിലേക്ക് ശനിയാഴ്ച ഓഹരി ഉടമകൾ മാർച്ച് നടത്തും. വടകര നാളികേര കമ്പനി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്. കമ്പനിയെ തകർച്ചയിൽ നിന്ന് സംരക്ഷിക്കുക, ഭരണ സമിതിയിലെ അഴിമതി അവസാനിപ്പിക്കുക, കമ്പനിയുടെ പ്രവർത്തനം സുതാര്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉപയോഗിച്ചാണ് പ്രതിഷേധം. ശനിയാഴ്ച രാവിലെ കുറുന്തോടിയിൽ നിന്ന് മാർച്ച് ആരംഭിക്കും. തുടർന്ന്
വടകര താഴങ്ങാടി അയ്യംകൊല്ലിയിൽ അസ്ലം അന്തരിച്ചു
വടകര: താഴങ്ങാടി അയ്യംകൊല്ലിയിൽ അസ്ലം അന്തരിച്ചു. നാൽപ്പത്തിനാല് വയസായിരുന്നു. ഉപ്പ: ഖാദർ ഉമ്മ: ഖദീജ ഭാര്യ: ജസീല മക്കൾ: ഫാത്തിമ സെയ്ബ, മുഹമ്മദ് റസൽ, സഹറ മറിയം
നിരോധിത ഡബിൾനെറ്റ് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; നാളെ കലക്ട്രേറ്റ് മാർച്ച്
വടകര: നിരോധിത ഡബിൾനെറ്റ് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനത്തിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് ഡബിൾനെറ്റ് വല ഉപയോഗിച്ച് ഒരു വിഭാഗം മത്സ്യ ബന്ധനത്തിനം നടത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. നിരോധിത ഡബിൾനെറ്റ് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനത്തിനെതിരെ എന്ന മുദ്രാവാക്യം ഉപയോഗിച്ച് നാളെ രാവിലെ മത്സ്യത്തൊഴിലാളികൾ കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. കോഴിക്കോട് ജില്ല
ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ സീറ്റൊഴിവ്; വിശദമായി അറിയാം
ചൊക്ലി: കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ എല്ലാ അസ്സല്‍ രേഖകളും സഹിതം ഓഗസ്റ്റ് 30ന് വൈകിട്ട് 5 മണിക്ക് മുമ്പ് കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496354639,9188900210. Description: Vacancy of seat in Chokkli Kodiyeri Balakrishnan Memorial