വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഒപി ടിക്കറ്റ് നിരക്ക് വർധന; പ്രതിഷേധം ശക്തം

വടകര: വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഒപി ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധം ശക്തമാകുന്നു. നിർധനരായ രോ​ഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ തീരുമാനത്തിൽ നിന്നും ആശുപത്രി അധികൃതർ പിന്മാറണം. അന്യായമായ ഒ.പി. ടിക്കറ്റ് വർദ്ധിപ്പിച്ച വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെടണമെന്നും ചെമ്മരത്തൂർ വാർട്സ് അപ്പ്‌ കൂട്ടായ്മ ആവശ്യപ്പെട്ടു. രഘുനാഥ് വെള്ളാച്ചേരി സത്യനാരായണൻ കൂമുള്ളം കണ്ടി, കൃഷ്ണകുമാർ

സംസ്ഥാനത്തെ നഴ്‌സറി സ്‌കൂളുകൾക്ക് നിയന്ത്രണം കൊണ്ടുവരും; കാപ്പിറ്റേഷൻ വാങ്ങുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സറി സ്‌കൂളുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പ്. ആർക്കും ഒരു വീടെടുത്ത് സ്‌കൂൾ തുടങ്ങാവുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്താണ് അവർ പഠിപ്പിക്കുന്നതെന്ന് പോലും അറിയില്ല. അത്തരം സ്‌കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സിലബസിൽ നിയന്ത്രണം കൊണ്ടുവരും. അഞ്ച് ലക്ഷം

കണ്ണൂക്കര മാടാക്കരയിൽ തെരുവ് നായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

കണ്ണൂക്കര: മാടാക്കരയിൽ തെരുവുനായയുടെ ആക്രമം. രണ്ട് പേർക്ക് കടിയേറ്റു. മണിയാംകണ്ടി അശ്വിൻ (21), വീരാന്റെ കുനിയിൽ അൻവയ (17) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇന്നലെയാണ് സംഭവം. പരിക്കേറ്റ ഇരുവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഇവരെ കടിച്ചത് ഭ്രാന്തൻ നായയാണെന്ന് സംശയമുള്ളതായി നാട്ടുകാർ പറഞ്ഞു. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.

മദ്രസകൾ അടച്ചുപൂട്ടണം, സർക്കാർ ധനസഹായം നൽകുന്നത് നിർത്തണം; മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നെന്ന് ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി: മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എൻ.സി.പി.സി.ആർ കത്തയച്ചു. സംസ്ഥാനം ഫണ്ട് നൽകുന്ന മദ്രസകളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്നും നിർദേശമുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇടവഴിയിൽ അനക്കമില്ലാതെ എന്തോ കിടക്കുന്നു, സൂക്ഷിച്ച് നോക്കിയപ്പോൾ ഞെട്ടി; കീഴരിയൂർ നടുവത്തൂരിൽ കുറുക്കനെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്

കീഴരിയൂർ: നടുവത്തൂരിൽ നാട്ടുകാർക്ക് കൗതുകമായി കൂറ്റൻ പെരുമ്പാമ്പ്. ഇന്ന് രാവിലെ 9.30ഓടെയാണ് തത്തംവെള്ളി പൊയിലിലെ ഇടവഴിയിൽ ഇരയെ പിടിച്ച് പെരുമ്പാമ്പ് കിടക്കുന്നത് കണ്ടത്. രാവിലെ ഇതുവഴി പോയ ഒരു തെങ്ങുകയറ്റ ജോലിക്കാരനാണ് പാമ്പിനെ കണ്ടത് എന്നാണ് ലഭിക്കുന്ന വവിരം. പിന്നാലെ പ്രദേശത്തെ കുട്ടികളടക്കമുള്ളവർ പാമ്പിനെ കാണാനായി എത്തുകയായിരുന്നു. ഏതാണ്ട് 2 മീറ്ററോളം നീളമുള്ളതാണ് പാമ്പ്. പ്രദേശത്ത്

കെ.എം കൃഷ്ണൻ, ടി.പി മൂസ്സ ചരമവാർഷികം; ചൊവ്വാഴ്ച കാർത്തികപ്പള്ളി കുറിഞ്ഞാലിയോട് അനുസ്മരണ സമ്മേളനം

ഓർക്കാട്ടേരി: സിപിഐ നേതാക്കളായിരുന്ന കെ എം കൃഷ്ണന്റെയും ടി പി മൂസ്സയുടേയും ചരമവാർഷിക ദിനാചരണം ചൊവ്വാഴ്ച കാർത്തിക പള്ളിയിൽ നടക്കും. കാലത്ത് 7 മണിക്ക് കെ എം കൃഷ്ണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. 8 മണിക്ക് ടി പി മൂസ്സയുടെ വസതിയിൽ അനുസ്മരണ യോ​ഗം ചേരും. സി പി ഐ ജില്ലാ സെക്രട്ടറി കെ

കോഴിക്കോട് റെയിൽവേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കാഞ്ചീപുരം സ്വദേശി

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ന് സ്‌റ്റേഷനില്‍ എത്തിയ മംഗളൂരു-കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നും വീണാണ് ഇയാള്‍ മരിച്ചത്‌. സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെയായിരുന്നു അപകടം. എസി കമ്പാർട്മെന്റിലെ ഡോറിലിരുന്ന ഒരാള്‍ സ്റ്റേഷനിൽ നിന്നും ട്രെയിൻ

പ്രമുഖ നാടക പ്രവർത്തകൻ ആർ കെ സത്യന്റെ ഓർമ്മയിൽ നാട്; കാർത്തികപ്പള്ളിയിൽ അനുസ്മണയോ​ഗം

വില്ല്യാപള്ളി: ജയകേരള കലാവേദിയുടെ മുൻ സെക്രട്ടറിയും പ്രമുഖ നാടക പ്രവർത്തകനുമായിരുന്ന ആർ കെ സത്യന്റെ ആറാം ചരമവാർഷികം വിപുലമായി ആചരിച്ചു. ജയകേരള കലാവേദിയുടെ ആഭിമുഖ്യത്ത കാർത്തികപ്പള്ളി കെ എം സ്മാരകത്തിൽ അനുസ്മരണ യോഗം നടന്നു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഒഎം അശോകൻ അധ്യക്ഷത വഹിച്ചു.

കീഴരിയൂർ ഹെല്‍ത്ത് സെന്ററില്‍ നിന്നും വിതരണം ചെയ്തതില്‍ വീണ്ടും പൂപ്പല്‍പിടിച്ച ഗുളിക; പരാതിയുമായി മധ്യവയസ്ക

കീഴരിയൂര്‍: കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും വീണ്ടും പൂപ്പല്‍പ്പിടിച്ച ഗുളിക ലഭിച്ചതായി കീഴരിയൂര്‍ സ്വദേശിനിയുടെ പരാതി. തറോല്‍മുക്കിലെ സൗദയ്ക്കാണ് പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിച്ച ഗുളിക വീട്ടിലെത്തി കഴിക്കാനായി പൊളിച്ചുനോക്കിയപ്പോള്‍ പൂപ്പല്‍പോലുള്ള വസ്തു ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഗുളികയുമായി ഹെല്‍ത്ത് സെന്ററിലെത്തി പരാതി നല്‍കി. പാരസെറ്റമോള്‍ 500

നവരാത്രി ദിനത്തിലും പുതിയ അഥിതി എത്തി; സംസ്ഥാനത്തെ അമ്മതൊട്ടിലിൽ ഈ വർഷം എത്തിയത് 15 കുരുന്നുകൾ

തിരുവനന്തപുരം: അമ്മ തൊട്ടിലില്‍ നവരാത്രി ദിനത്തില്‍ പുതിയ അതിഥി എത്തി . ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. നവരാത്രി ദിനത്തിൽ ലഭിച്ചത് കൊണ്ട് നവമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം തിരുവനന്തപുരത്തെ അമ്മ തൊട്ടിലില്‍ 15 കുഞ്ഞുങ്ങളെയാണ് ലഭിച്ചതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉറ്റവര്‍ ഉപേക്ഷിക്കുന്ന ഈ

error: Content is protected !!