കായക്കൊടിയിൽ മിന്നൽ ചുഴലി; മൂന്നു വീടുകൾ പൂർണമായും തകർന്നു, വ്യാപക കൃഷിനാശം
കുറ്റ്യാടി: കായക്കൊടിയില്‍ മിന്നല്‍ ചുഴലി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രദേശത്ത് മിന്നല്‍ ചുഴലി വീശിയത്. രണ്ട് മിനിറ്റ് നീണ്ടുനിന്ന മിന്നൽ ചുഴലിയില്‍ വന്‍നാശമാണ് പ്രദേശത്ത് ഉണ്ടായത്. കായക്കൊടി പഞ്ചായത്തിലെ നാവോട്ട്കുന്ന്, പട്ടര്‍കുളങ്ങര ഭാഗങ്ങളിലാണ് കൂടുതല്‍ നാശം ഉണ്ടായത്. നാവോട്ട്കുന്നില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. രഘു, ജോയ്, ദേവി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. രണ്ട് വീടുകള്‍ക്ക്
വടകരയില്‍ എം.സുധാകരന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ പുസ്തക പ്രകാശനവും അനുസ്മരണവും സംഘടിപ്പിച്ചു
വടകര: എഴുത്തുകാരന്‍ എം സുധാകരന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ പുസ്തകപ്രകാശനവും എം സുധാകരന്‍ അനുസ്മരണവും സംഘടിപ്പിച്ചു. വടകര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എം മുകുന്ദന്‍ കെ.വി സജയിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. ‘എം സുധാകരന്റെ കഥാപ്രപഞ്ചം’ എന്ന വിഷയത്തില്‍ വി.ആര്‍ സുധീഷ് പ്രഭാഷണം നടത്തി. അനുസ്മരണ സമിതി ചെയര്‍മാന്‍ ടി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
നാദാപുരം: നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ നാദാപുരം വടകര റൂട്ടിൽ കക്കംവള്ളി ദേവര ഹോട്ടലിന് സമീപമായിരുന്നു സംഭവം. ഗുരുവായൂരേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. കെ.എസ്.ആർ.ടി.സി
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പടെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശകതമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ,
കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു
കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോട്ടയം ഏറ്റുമാനൂർ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണു മരിച്ചത് ബുധനാഴ്ച അർധരാത്രി കോഴിക്കോട് മീഞ്ചന്ത മേല്‍പാലത്തിനു സമീപമായിരുന്നു അപകടം. ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പാലാ
വടകര മുട്ടുങ്ങൽ പോതുകണ്ടി ഷുഹൈബ് അന്തരിച്ചു
വടകര: വടകര മുട്ടുങ്ങൽ പോതുകണ്ടി ഷുഹൈബ് അന്തരിച്ചു. നാൽപ്പത്തിയാറ് വയസ്സായിരുന്നു. കരൾരോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. പരേതരായ സി.കെ മൊയ്തുവിന്റെയും സൈനബയുടെയും മകനാണ്. നാദഷയാണ് ഭാര്യ. അയൂബ് സഹോദരനാണ്. Muttungal pothukandi Shuhaib passed away in Vatakara
മദ്യലഹരിയില്‍ ഓടിച്ച സ്വിഫ്റ്റ് നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചു; കൊയിലാണ്ടി സ്വദേശിയടക്കം ആറ് പേര്‍ക്ക് പരിക്ക്, കാറില്‍ മദ്യക്കുപ്പികളും
ബാലുശ്ശേരി: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ മറ്റ് വാഹങ്ങളില്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ (25), കൊയിലാണ്ടി സ്വദേശി വിനോദ് (40), കാര്‍ യാത്രക്കാരനായ കാന്തപുരം സ്വദേശി അബ്ദുല്‍ നാസര്‍ (57), അപകടം വരുത്തിയ കാറിലുണ്ടായിരുന്ന ബാലുശ്ശേരി സ്വദേശികളായ ബിബിന്‍ ലാല്‍ (36), കിരണ്‍ (31), അര്‍ജ്ജുന്‍
പുനരധിവാസത്തിന് മുന്‍ഗണനാ പട്ടിക തയ്യാറാക്കി വേഗത്തിൽ നടപ്പിലാക്കും; നിയമസഭ പരിസ്ഥിതി സമിതി വിലങ്ങാട് സന്ദര്‍ശിച്ചു
നാദാപുരം: വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാ പട്ടികയുണ്ടാക്കി വേഗത്തില്‍ നടപ്പിലാക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതി ചെയര്‍മാന്‍ ഇ.കെ.വിജയന്‍ എംഎല്‍എ പറഞ്ഞു. നിയമസഭ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം നാദാപുരം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലങ്ങാട് ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട പഠനം
കൊയിലാണ്ടി മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുള്ളക്കുട്ടി ഹാജിയുടെ മകൾ അസ്മ മലേഷ്യയിൽ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനി മലേഷ്യയില്‍ അന്തരിച്ചു. സാദിഖ് മന്‍സിലില്‍ അസ്മ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. കൊയിലാണ്ടി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പരേതനായ എം.അബ്ദുല്ലക്കുട്ടി ഹാജിയുടെയും അയിഷുവിൻ്റെയും മകളാണ്. ഭർത്താവ്: അബ്ദുസ്സലാം (ടി.കെ ഹൗസ്). മക്കൾ: അഫ്സൽ, സബീറ, നസ്രിൻ. മരുമക്കൾ: അസ്വിൻ, ഇസ്മാഈൽ, നൂരി യുസ്മ (എല്ലാവരും മലേഷ്യ). സഹോദരങ്ങൾ: സി.എം അഹമ്മദ്, സി.എം
ബസിലെ സഹയാത്രക്കാരിയായ വിദ്യാർത്ഥിനിയെ ശല്യംചെയ്തു; കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ
അത്തോളി: ബസിലെ സഹയാത്രക്കാരിയെ ശാരീരികമായി ഉപദ്രവിച്ച കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി ഫൈസലിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 7.30ഓടെ കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്‌വ ബസിലാണ് ഇരുപത്തി രണ്ടുകാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്. വിദ്യാര്‍ത്ഥിനിക്ക് അരികില്‍ ഇരുന്ന ഫൈസല്‍ ബസ് ഉള്ള്യേരി