മദ്യപാനത്തെ ചൊല്ലി തര്‍ക്കം; തിരുവമ്പാടിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു
തിരുവമ്പാടി: കൂടരഞ്ഞി പൂവാറൻതോടിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തികൊന്നു. ബിജു എന്ന ജോണ്‍ ചെരിയന്‍പുറത്താണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയില്‍ കുത്തി കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജോണിനെ കസ്റ്റഡിയിലെടുത്തു. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്ന ആളാണ് ജോണ്‍.കിടന്നുറങ്ങുകയായിരുന്ന ക്രിസ്റ്റിയെ ജോണ്‍ കത്തി കൊണ്ടു
നാദാപുരം ബസ് അപകടം; സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു
നാദാപുരം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 70ഓളം പേർക്ക് പരിക്കേറ്റ ബസപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരേ നാദാപുരം പോലീസ് കേസെടുത്തു. സ്വകാര്യബസിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തില്‍ ബസ് ഓടിച്ച് അപകടത്തിനിടയാക്കിയതിനും അമിത വേഗതയ്ക്കുമാണ് കൂടല്‍ ബസ് ഡ്രൈവറായ വാണിമേല്‍ സ്വദേശിക്കെതിരേ നാദാപുരം പോലീസ് കേസെടുത്തത്.
മണിയൂർ മുതുവന വലിയപുരക്കണ്ടി ചുരുതൈ കുട്ടി അന്തരിച്ചു
മണിയൂർ: മുതുവന വലിയപുരക്കണ്ടി ചിരുതൈ കുട്ടി (85) അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു.മകൾ പരേതയായ വിജയഭാരതി (വില്യാപ്പള്ളി). സഹോദരങ്ങൾ: പരേതരായകുഞ്ഞിരാമൻ പണിക്കർ (ജ്യോത്സ്യൻ),അമ്മാളുക്കുട്ടി, നാരായണിക്കുട്ടി, ലക്ഷ്മിക്കുട്ടി, കല്യാണിക്കുട്ടി. Muthuvana Valiyaparakkandi Chiruthi Kutti Passed away in Maniyur
ലഹരിമരുന്നായ മെത്താഫിറ്റമിനുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍; പ്രതികള്‍ കുടുങ്ങിയത് മുത്തങ്ങയില്‍ വാഹന പരിശോധനയ്ക്കിടെ
കോഴിക്കോട്: ബംഗളുരുവില്‍ നിന്നും ലഹരികടത്തുകയായിരുന്ന കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. പന്നിയങ്കര സ്വദേശി മൈത്രി വീട്ടില്‍ ഷാന്‍ അബൂബക്കര്‍, ബേപ്പൂര്‍ നെടുങ്ങോട്ടുശ്ശേരി പറമ്പ് ഭാഗത്ത് ലുബ്‌നാ വീട്ടില്‍ മിസ്ഫര്‍ സാലിഹ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ലഹരിമരുന്നായ മെത്താഫിറ്റമിന്‍ പിടിച്ചെടുത്തു. വയനാട് മുത്തങ്ങയില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍നിന്ന് 1.880 ഗ്രാം മെത്താഫിറ്റമിന്‍
സാമൂഹ്യ സുരക്ഷാ പെൻഷന് നൽകുന്ന പ്രാധാന്യം ക്ഷേമനിധി പെൻഷനുകൾക്കും നൽകണം; എച്ച്.എം.എസ് വടകര മണ്ഡലം കമ്മറ്റി
വടകര: സാമൂഹ്യ സുരക്ഷ പെൻഷന് സർക്കാർ നൽകുന്ന പ്രാധാന്യം ക്ഷേമനിധി പെൻഷനുകൾക്കും സർക്കാർ നൽകണമെന്ന് എച്ച് എം.എസ് വടകര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളി ക്ഷേമനിധിപെൻഷൻ ഉൾപ്പെടെ പല പെൻഷനുകളും പത്തും പതിനഞ്ചും മാസമായി മുടങ്ങി കിടക്കുകയാണ്. ക്ഷേമനിധിയിൽ 60 വയസു പൂർത്തിയാക്കി പെൻഷനായ പല തൊഴിലാളികളുടെയും ജീവിതം നരക തുല്യം ആയിരിക്കുകയാണ്.
മാഹി തലശ്ശേരി ബൈപാസിൽ വീണ്ടും അപകടം; നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു
ന്യൂമാഹി: തലശ്ശേരി മാഹി ബൈപാസിൽ വാഹനാപകടം തുടർക്കഥയാകുന്നു. നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു കാർ യാത്രക്കാരന് പരിക്ക്. ബൈപാസ് റോഡിലൂടെ അമിത വേഗതയിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.കോടിയേരി പപ്പൻപീടിക ഭാഗത്താണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫോക്സ് വാഗൻ പോളോ കാറാണ് അപകടമുണ്ടാക്കിയത്.അമിത വേഗതയിൽ എത്തിയ പോളോ കാർ ഒരേദിശയിൽ
കൊയിലാണ്ടി ചൂരൽ കാവ് ക്ഷേത്രത്തിലും കണയങ്കോട്ടും നടന്ന മോഷണം; പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച് പോലീസ്
കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി ചൂരൽക്കാവ് ക്ഷേത്രത്തിലും കണയങ്കോട് കെമാർട്ടിലും നടന്ന മോഷണ സംഭവങ്ങളിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് കോണാട്ട് ഇരിങ്ങാട്ട് മീത്തൽ കാരാട്ട് താഴെ ഇ.എം.അഭിനവ് (24), ചേളന്നൂർ കുമാരസ്വാമി അതിയാനത്തിൽ അന്വയ് രാജ് (21) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കുറച്ചുദിവസം മുമ്പ് ചേവായൂരിൽ വെച്ച് കൊയിലാണ്ടി പൊലീസും ചേവായൂർ പൊലീസുമാണ് പ്രതികളെ
ഓർക്കാട്ടേരി പോതുകുറ്റിയിൽ ബ്രിജിത്ത് രാജ് ഒമാനിൽ അന്തരിച്ചു
ഏറാമല: ഓർക്കാട്ടേരി പോതുകുറ്റിയിൽ ബ്രിജിത്ത് രാജ് (35 വയസ്സ്) ഒമാനിൽ വെച്ച് അന്തരിച്ചു. കഴിഞ്ഞ ബുധനാഴ്ച ഒമാനിലെ ജോലിസ്ഥലത്ത് വെച്ച് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. പരേതനായ രാജൻ്റെയും സത്യഭാമയുടെയും മകനാണ്. അച്ഛനായ രാജൻ വർഷങ്ങൾക്ക് മുമ്പ് അബുദാബിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്. ഭാര്യ അനിഷ, സഹോദരി അശ്വതി രാജ് (നിയമ വകുപ്പ്). സംസ്കാരം ഇന്ന് രാവിലെ 11 മണിയോടുകൂടി
‘നൂറ് തൊഴിൽ ദിനങ്ങൾ അനുവദിക്കുക, തൊഴിലെടുത്താൽ ഒരാഴ്ചയ്ക്കകം കൂലി നൽകുക, ചികിത്സാ ആനുകൂല്യങ്ങൾ അനുവദിക്കുക’; ആയഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി
ആയഞ്ചേരി: തൊഴിലുറപ്പ് തൊഴിലാളികളോട് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതർ കാണിക്കുന്ന അവഗണയിലും, അനാസ്ഥയിലും പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. കടമേരി മാക്കം മുക്കിൽ നിന്നാരംഭിച്ച മാർച്ച് ജില്ലാ സീക്രട്ടരി പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഒരു വർഷം മുമ്പേ തൊഴിലാളികൾ നൽകിയ നിവേദനത്തിൽ സൂചിപ്പിച്ച ആവശ്യങ്ങൾ ഒന്നു
എടച്ചേരി ചുണ്ടയിൽ തെരുവിലെ ചിങ്ങന്റെവിട കരിയാടൻ ബാലൻ അന്തരിച്ചു
എടച്ചേരി: എടച്ചേരി ചുണ്ടയിൽ തെരുവിലെ ചിങ്ങന്റെവിട കരിയാടൻ ബാലൻ (88) അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. മക്കൾ: സി.സുരേന്ദ്രൻ മാസ്റ്റർ (സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ) ഉഷ, ജയന്തി, ദിനേശൻ, ഷീജ. മരുമക്കൾ: പറമ്പത്ത് ബാലൻ, എടക്കയിൽ അനിത (എച്ച്.എം ഗവ. എൽ.പി സ്‌കൂൾ ചുഴലി) സന്ധ്യ. Chingantavida Kariyadan Balan passed away in