ബാഗിൽ നിന്നും പിടിച്ചെടുത്തത് 14.44 കിലോഗ്രാം കഞ്ചാവ്; കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയും യുവാവും പിടിയിൽ
കോഴിക്കോട്: 14.44 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശിനിയും യുവാവും പിടിയിൽ. ഇരുപത്തിമൂന്നുകാരിയായ ഷിഫ ഫൈസൽ മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരാണ് പിടിയിലായത്. പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് ഇരുവരും പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. ടോൾ പ്ലാസക്ക് സമീപത്തുനടന്ന പരിശോധനയി ഇവരുടെ ബാഗിൽ നിന്നും കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.
കണ്ണൂക്കര പ്രയാഗിലെ ടി.പി.ദാമോദരൻ അന്തരിച്ചു
അഴിയൂർ: കണ്ണൂക്കര പ്രയാഗിലെടി.പി.ദാമോദരൻ അന്തരിച്ചു. എൺപത്തിയൊമ്പത് വയസ്സായിരുന്നു.ഭാര്യ പ്രേമലത തൈക്കണ്ടി. മക്കൾ: പ്രവീൺ.ടി (അബൂദാബി), അഡ്വ: നവീൻ.ടി (ഹൈക്കോർട്ട്, എറണാകുളം), വിപിൻരാജ്.ടി (അബൂദാബി). മരുമക്കൾ: ബീന പ്രവീൺ, നിരുപമ നവീൻ, ആതിര വിപിൻ. സഹോദരങ്ങൾ:കൃഷ്ണൻ, കുമാരൻ, നാരായണി, ലക്ഷ്മി (അഴിയൂർ), ശാരദ (മുക്കാളി), ജാനു (പെരിങ്ങാടി). പരേതരായ നാണു. സംസ്കാരം ഞായറാഴ്ച കാലത്ത് 10മണി വീട്ടുവളപ്പിൽ
കോരപ്പുഴയില്‍ ചാടിയതെന്നു കരുതുന്നയാളുടെ മൃതദേഹം കാപ്പാട് കണ്ണന്‍കടവില്‍ നിന്നും കണ്ടെത്തി; വടകര സ്വദേശിയുടെതെന്ന് സംശയം
കൊയിലാണ്ടി: കാപ്പാട് കണ്ണന്‍കടവില്‍ നിന്നും മൃതദേഹം കണ്ടെത്തി. കോരപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടേതാണെന്നാണ് സംശയിക്കുന്നത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയത്. പാലത്തില്‍ നിന്നും ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതുപ്രകാരം വടകര കോട്ടപ്പള്ളി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.
ചോറോട് വെച്ചു നടന്ന അപകടം; അമ്മൂമ്മ മരിച്ചു, ആറുമാസമായി ഒമ്പതുകാരി അബോധാവസ്ഥയില്‍, ഇടിച്ചിട്ട ആ കാര്‍ കണ്ടെത്താൻ സഹായിക്കാമൊ?
വടകര: അമ്മൂമ്മയെയും അവരുടെ പേരമകളെയും ഇടിച്ചിട്ട് കടന്നുപോയതാണ് ആ കാർ. അപകടത്തില്‍ അമ്മൂമ്മ മരണപ്പെട്ടു, എന്നാല്‍ പേരമകള്‍ ഒമ്ബതുവയസ്സുകാരി ദൃഷാന ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കോമ സ്റ്റേജിൽ അബോധാവസ്ഥയില്‍ കഴിയുന്നു. കണ്ണൂർ മേലെചൊവ്വ വടക്കൻ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. ഇടിച്ചിട്ട കാർ കണ്ടെത്താൻ ആദ്യം വടകര പോലീസും പിന്നെ
കോരപ്പുഴ പാലത്തില്‍ നിന്നും ചാടിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തി, വടകര സ്വദേശിയുടെതെന്ന് സൂചന; പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നു
എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയത് വടകര സ്വദേശിയെന്ന് സംശയം. പാലത്തില്‍ നിന്നും ചാടിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് ലഭിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയത്. ഇതുവഴി കടന്നുപോയ ഡലിവറി ബോയ് ആണ് പാലത്തിലേക്ക് ഒരാള്‍ ചാടുന്നത് കണ്ടതായി വിവരം നല്‍കിയത്. തുടര്‍ന്ന് നാട്ടുകാര്‍
നാദാപുരം സ്വദേശിനിയായ ഇരുപതുകാരി ബംഗളൂരുവില്‍ ജീവനൊടുക്കിയ നിലയിൽ
വടകര: നാദാപുരം സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി വലിയ പറമ്പത്ത് അശോകന്റെ മകള്‍ അശ്വതിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന യുവതി ബഹളം വെച്ചതോടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചിക് ജാല പോലീസ് സ്റ്റേഷന്‍ പരിധിയിലെ
കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടി; പ്രദേശത്ത് തിരച്ചില്‍
എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പാലത്തിലൂടെ പോയ വാഹനയാത്രക്കാരാണ് ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടത്. പുരുഷനാണ് ചാടിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബീച്ച് ഫയര്‍ഫോഴ്‌സും എലത്തൂര്‍ പോലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. Description:A person jumped into the river from the
‘മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും, പവര്‍ ഗ്രൂപ്പിലില്ല, വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രി, തകര്‍ക്കരുത്’; ഹേമ കമ്മിറ്റി വിവാദത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം: കുറ്റം ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും താന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ലെന്നും പവര്‍ ഗ്രൂപ്പിനെക്കുറിച്ച് ആദ്യമായാണ് അറിയുന്നതെന്നും നടന്‍ മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദത്തില്‍ തിരുനവന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം കേരളത്തില്‍ എത്താന്‍ പറ്റാതെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ പറയുന്നതിങ്ങനെ.. ”കഴിഞ്ഞ 47 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം
മണ്ണറിഞ്ഞ് കൃഷി നടത്താം; ചോറോട് ഈസ്റ്റ് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി മണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ചോറോട് ഈസ്റ്റ്: കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ചോറോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ-ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൃഷിയിടങ്ങളിലെ മണ്ണ് പരിശോധന നടത്തി. നാൽപ്പതോളം കൃഷിയിടങ്ങളിൽ നിന്നും മുൻകൂട്ടി ശേഖരിച്ചവയാണ് പരിശോധന നടത്തിയത്. രാമത്ത് കാവിന് സമീപം നടന്ന പരിപാടി പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു. എൻ.കെ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. മൊബിൽ
കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു
കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച്എംടി ജംങ്ഷനിലാണ് സംഭവം. അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി ബസില്‍ ഓടിക്കയറിയ ശേഷം കണ്ടക്ടറായ അനീഷിനെ കുത്തുകയായിരുന്നു. ശേഷം പ്രതി ഇറങ്ങി ഓടി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.