വടകര അഴിത്തല ചേരാൻ്റവിട അൽത്താഫ് അന്തരിച്ചു

വടകര: വടകര അഴിത്തല ചേരാന്റവിട അൽത്താഫ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസ്സായിരുന്നു. പരേതനായ ഹൈദ്രോസിൻ്റെയും സുഹറയുടെയും മകനാണ്. ഭാര്യ: സോഫിയ. മക്കൾ: സുഫീറ, അംബ്രാസ്. സഹോദരങ്ങൾ: ഹസീന, അഫ്സത്ത്, അഷ്കർ, അർഷാദ്, അഫ്സൽ, അർഷിന, അഷ്ഫാക്ക്. മരുമകൻ: അസറുദ്ദീൻ.മയ്യത്ത് നിസ്കാരം രാത്രി 10 മണിക്ക് അഴിത്തല ജുമാ മസ്ജിദിൽ നടക്കും. Summary: Cherantavida Althaf passed away

പാർട്ടി പ്രവർത്തകർക്കായി ആയഞ്ചേരിയിൽ മണ്ഡലം ശില്പശാല സംഘടിപ്പിച്ച് സി.പി.ഐ

ആയഞ്ചേരി: ആയഞ്ചേരിയിലെ പാർട്ടി കേഡർമാർക്കായി ശില്പശാല സംഘടിപ്പിച്ച് സി.പി.ഐ മണ്ഡലം കമ്മറ്റി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിയുമായ അഡ്വ.പി ഗവാസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം സി.കെ.ബിജിത്ത് ലാൽ അധ്യക്ഷത വഹിച്ചു. ലോകസഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ഇന്ത്യ മുന്നണി നടത്തിയ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണെന്ന് ഗവാസ് പറഞ്ഞു.

മടപ്പള്ളി മാളിയേക്കൽ പറമ്പിൽ ചെറുവാണ്ടി കുമാരൻ അന്തരിച്ചു

ഒഞ്ചിയം: മടപ്പള്ളി മാളിയേക്കൽ പറമ്പിൽ ചെറുവാണ്ടി കുമാരൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. പരേതയായ ജാനകിയാണ് ഭാര്യ. മക്കൾ: സുകുമാരൻ, സുനിൽകുമാർ, സുബീഷ്. മരുമക്കൾ: ഉമ, സുധീഷ, പരേതയായ സനിഷ. സഹോദരങ്ങൾ: ഗംഗാധരൻ, ജാനകി. പേരമക്കൾ: അർജുൻ, അലേഗ്, നിവേദ്. Summary: Cheruvandi Kumaran Passed away at Madappalli Maliyekkal Parambil

നടുവണ്ണൂര്‍- മേപ്പയ്യൂര്‍ റൂട്ടില്‍ തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം

നടുവണ്ണൂര്‍: തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. നടുവണ്ണൂര്‍ മേപ്പയ്യൂര്‍ റൂട്ടില്‍ തോട്ടുമൂലയിലെ തോട്ടിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാല് മണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പുരുഷൻ്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പോലീസും

മാഹി സെന്റ് തെരേസ ബസിലിക്ക തിരുനാൾ മഹോത്സവം; രണ്ട് ദിവസം മാഹിയിൽ ​ഗതാ​ഗത ക്രമീകരണം

മാഹി: മാഹി സെന്റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിലെ തിരുനാളിന്റെ ഭാഗമായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ അറിയിച്ചു. തിരുനാളിലെ പ്രധാന ചടങ്ങുകൾ നടക്കുന്ന നാളെയും മറ്റന്നാളുമാണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ തലശ്ശേരി ഭാഗത്തുനിന്നു വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവേ

മെ​ഗാ മെഡിക്കൽ ക്യാമ്പ്; വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണ നഗരം യൂണിറ്റിന്റെ ക്യാമ്പിൽ പങ്കെടുത്തത് നൂറുകണക്കിന് പേർ

വടകര: വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണ നഗരം യൂണിറ്റിന്റെ നേതൃത്വത്തിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, നേത്ര രോ​ഗ വിഭാഗം ഓർത്തോ വിഭാഗം, കാർഡിയോളജി, ചർമരോഗ വിഭാഗം എന്നീ വിഭാഗങ്ങളിലായാണ് പരിശോധന നടന്നത്. 200ൽ പരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.

ചങ്ങരോത്ത് പന്തിരിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് നേരെ അക്രമണം; ഓട്ടോറിക്ഷ കത്തി നശിച്ചു

പേരാമ്പ്ര: ചങ്ങരോത്ത് പന്തിരിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീവെച്ചു. എം.യു.പി സ്കൂളിനടുത്ത് എടക്കുടി മീത്തൽ പി.സി. ഇബ്രാഹീമിൻ്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കാണ് തീവെച്ചത്. ഇബ്രാഹിമിന്റെ മകൻ മുജീബ് ഓടിക്കുന്ന ഓട്ടോറിക്ഷയാണിത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഓട്ടോ പൂർണമായും കത്തിനശിച്ചു. ഓട്ടോ നിർത്തിയ സ്ഥലത്തുള്ള ജനൽ പാളികളും കത്തി. ജനൽ ചില്ലുകൾ പൊട്ടിത്തകർന്നു.

മുചുകുന്ന് കോളേജിന് മുന്നിൽ നിന്നും സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു’; യു.ഡി.വൈ.എഫ് നേതാക്കളുടെ പരാതിയിൽ 60 പേർക്കെതിരെ കേസെടുത്തു

കൊയിലാണ്ടി: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുചുകുന്ന് കോളേജിന് മുന്നിൽ നിന്ന് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന യു.ഡി.വൈ.എഫ് നേതാക്കളുടെ പരാതിയിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. കാനത്തിൽ ജമീല എംഎൽഎയുടെ പി.എ വൈശാഖ്, പി.വിനു, അനൂപ്, സൂര്യ ടി.വി, എന്നിവർ അടക്കം കണ്ടാലറിയാവുന്ന അറുപത് പേർക്കെതിരെയാണ് കൊയിലാണ്ടി പോലീസ് കേസ് എടുത്തിരിക്കുന്നത്. കലാപം ഉണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായ

വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഒപി ടിക്കറ്റ് നിരക്ക് വർധന; പ്രതിഷേധം ശക്തം

വടകര: വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഒപി ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധം ശക്തമാകുന്നു. നിർധനരായ രോ​ഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ തീരുമാനത്തിൽ നിന്നും ആശുപത്രി അധികൃതർ പിന്മാറണം. അന്യായമായ ഒ.പി. ടിക്കറ്റ് വർദ്ധിപ്പിച്ച വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെടണമെന്നും ചെമ്മരത്തൂർ വാർട്സ് അപ്പ്‌ കൂട്ടായ്മ ആവശ്യപ്പെട്ടു. രഘുനാഥ് വെള്ളാച്ചേരി സത്യനാരായണൻ കൂമുള്ളം കണ്ടി, കൃഷ്ണകുമാർ

സംസ്ഥാനത്തെ നഴ്‌സറി സ്‌കൂളുകൾക്ക് നിയന്ത്രണം കൊണ്ടുവരും; കാപ്പിറ്റേഷൻ വാങ്ങുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സറി സ്‌കൂളുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പ്. ആർക്കും ഒരു വീടെടുത്ത് സ്‌കൂൾ തുടങ്ങാവുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്താണ് അവർ പഠിപ്പിക്കുന്നതെന്ന് പോലും അറിയില്ല. അത്തരം സ്‌കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സിലബസിൽ നിയന്ത്രണം കൊണ്ടുവരും. അഞ്ച് ലക്ഷം

error: Content is protected !!