എന്‍സിപി നേതാവും മുൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു
പേരാമ്പ്ര: എൻ.സി.പി നേതാവ് പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, എൻ.സി.പി ജില്ലാ സെക്രട്ടറി, ചെമ്പേരിയിടം ഭഗവതി ക്ഷേത്രം മുൻ പ്രസിഡൻ്റ്, എന്നീ വിവിധ ചുമതലകൾ വഹിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സൗമിനി കിഴക്കയിൽ. മക്കൾ: സൗമ്യ (പി.സി പാലം യു.പി സ്കൂൾ അധ്യാപിക), ബാൽരാജ് (മർച്ചൻ്റ്
കുറ്റ്യാടിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; തളീക്കര പുത്തൻവീട്ടിൽ നൗഷാദ് ആണ് മരിച്ചത്
കുറ്റ്യാടി: കുറ്റ്യാടി മാർക്കറ്റ് റോഡിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തളീക്കര കാഞ്ഞിരോളിയിലെ പുത്തൻവീട്ടിൽ നൗഷാദ് (40 വയസ്സ്) ആണ് മരിച്ചത്. ഭാര്യ എടച്ചേരി സ്വദേശി ഹൈറുന്നിസ. മക്കൾ: മുഹമ്മദ് നിഹാൽ (വിദ്യാർത്ഥി കടമേരി), മുഹമ്മദ് ഹനാൻ (വിദ്യാർത്ഥി നരിക്കുന്ന് യു.പി.സ്കൂൾ). സഹോദരങ്ങൾ; ഫൈസൽ, സത്താർ, ആയിഷ, വഹീദ, സഫീറ, ഷംസീറ. Summary: The young
നാദാപുരം സ്കൂൾ പരിസരത്ത് നിന്നും 900 പാക്കറ്റ് നിരോധിത പുകയില ഉൽപ്പനങ്ങളുമായി യുവാവ് പിടിയിൽ
നാദാപുരം: നാദാപുരം സ്കൂൾ പരിസരത്ത് നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് സർഫേ ആലം (38) ആണ് പിടിയിലായത്. നാദാപുരം എസ് ഐ അനീഷ് വടക്കേടത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് പട്രോളിംഗിന് ഇടയിലാണ് പ്രതി പിടിയിലായത്. പരിശോധനയിൽ പ്രതിയിൽ നിന്ന് വിൽപ്പനക്ക് സൂക്ഷിച്ച 900 പാക്കറ്റ് നിരോധിത പുകയില
വടകര ലോകനാർ കാവിൽ പീടിയേക്കൽ സരോജിനി അമ്മ അന്തരിച്ചു
വടകര: ലോകനാർ കാവിലെ പീടിയേക്കൽ സരോജിനി അമ്മ അന്തരിച്ചു. 82 വയസ്സായിരുന്നു. ഭർത്താവ് പരേതനായ പീടിയേക്കൽ ഗോപാലൻ നായർ. മക്കൾ: ശോഭന (റിട്ടയേഡ് ഹെഡ്മിസ്ട്രസ്സ് ബാലുശ്ശേരി എ.യു.പി സ്കൂൾ), മോഹൻദാസ് (റിട്ടയേഡ് അദ്ധ്യാപകൻ മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ), പ്രേമജ (റിട്ടയേഡ് ഹെഡ്‌മിസ്ട്രെസ് കുറുന്തോടി എം.എൽ.പി സ്കൂൾ). മരുമക്കൾ: പി.സുധാകരൻ (റിട്ടയേഡ് പ്രിൻസിപ്പൽ നന്മണ്ട എച്ച്.എസ്
പാടിയും ആടിയും ചിത്രം വരച്ചും അവർ തീർത്തത് വേറിട്ട മാതൃക; വടകരയിലെ കലാസംഗമത്തിൽ സ്വരൂപിച്ചത് രണ്ടര ലക്ഷം രൂപ
വടകര: പ്രകൃതി ദുരന്തം തീർത്ത ഉണങ്ങാത്ത മുറിവുകൾക്ക് കരുതലിൻ്റെ,സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകകളുമായി വടകരയിലെ ഒരു കൂട്ടം കലാകാരന്മാർ. വയനാട്ടിലെയും വിലങ്ങാട്ടെയും ദുരന്തബാധിതരെ സഹായിക്കാൻ പുതിയ സ്റ്റാൻഡിൽ നടത്തിയ കലാസംഗമം പരിപാടി കാണാൻഎത്തിയവർ ബക്കറ്റിൽ നിക്ഷേപിച്ച നാണയ ത്തുട്ടുകളിലൂടെയും നോട്ടുകളിലൂടെയും ശേഖരിച്ചത് രണ്ടര ലക്ഷം രൂപയാണ്. ആഗസ്റ്റ് 31ന് രാവിലെ 9 മുതൽ രാത്രി 9
ക്യാമ്പ് എക്സിക്യുട്ടീവിൽ നേതാക്കൾ ഒത്തുകൂടി; വില്ല്യാപ്പള്ളിയിൽ കോൺഗ്രസ് നേതൃക്യാമ്പ് സംഘടിപ്പിച്ചു
വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളിയിൽ കോൺഗ്രസ്സ് നേതൃ ക്യാമ്പ് സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വില്ല്യാപ്പള്ളി പണിക്കോട്ടി റോഡിൽ ടി.എച്ച് കുഞ്ഞിരാമൻ നമ്പ്യാർ ഹാളിൽ നടന്ന ക്യാമ്പ് എക്സിക്യുട്ടീവ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ.ടി.ജയിംസ്, ഡി.സി.സി
ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിക്കും, പിവി അന്‍വര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന വ്യക്തി; വിവാദ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ടി.പി.രാമകൃഷ്ണൻ
കോഴിക്കോട്: സിപിഎം നെയും ഗവൺമെണ്ടിനെയും പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള പി.വി.അന്‍വര്‍ എംഎല്‍എ ഉയർത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. പി.വി അന്‍വറിന്റെ ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിച്ച് തുടര്‍ നടപടിയുണ്ടാകും. അന്‍വര്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങള്‍ പറയുന്നത്. പി.വി.അന്‍വര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പാര്‍ട്ടിയുമായി സഹകരിക്കുന്ന വ്യക്തിയെന്ന നിലയില്‍ കാര്യങ്ങള്‍ ചോദിച്ചറിയും. തെളിവുകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും
എൻ.ജി.ഒ അസോസിയേഷൻ നേതാവായിരുന്ന മനത്താനത്ത് കുനിയിൽ എം.കെ.സത്യനാഥൻ അന്തരിച്ചു
വടകര: എൻ.ജി.ഒ അസോസിയേഷൻ നേതാവും റിട്ടയേഡ് കൃഷി വകുപ്പ് ജീവനക്കാരനുമായ മനത്താനത്ത് കുനിയിൽ എം.കെ.സത്യനാഥൻ അന്തരിച്ചു. ഭാര്യ സരസ (റിട്ടയേഡ് ഫെയർ കോപ്പി സൂപ്രണ്ട്, സബ് കോടതി, വടകര). മക്കൾ: സരിൻ നാഥ് (ഐ.ടി ബാംഗ്ലൂർ), സച്ചിൻ നാഥ് (ഇ.എസ്.ഐ കോർപ്പറേഷൻ വടകര). മരുമക്കൾ: ശ്രുതി, അശ്വതി. സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ, രവീന്ദ്രൻ റോണി .
പല്ലിന്റെ മോണയിൽ നിന്ന് രക്തസ്രാവമുണ്ടാകാറുണ്ടോ? ശ്രദ്ധിക്കണം, നിസാരമാക്കരുത്
മോണയുടെയും പല്ലിന്റെയും മോശം അവസ്ഥ കാരണം ആൾക്കാരുടെ അടുത്തിരുന്ന് സംസാരിക്കാൻ വരെ മടിക്കുന്ന ആളുകളുണ്ട്. എന്നും രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേയ്ക്കുക, ഫ്ലോസ് ചെയ്യുക, ഭക്ഷണം കഴിച്ചാലുടൻ വായ കഴുകുക എന്നീ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ തുടക്കത്തിൽ തന്നെ പല പ്രശ്നങ്ങളും തടയാവുന്നതാണ്. എന്നാൽ ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ മോണയുടെ ആരോഗ്യം തകരാറിലായെന്ന്
പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിട സമുച്ഛയത്തിന് നാളെ തറക്കല്ലിടും; കെട്ടിടം നിർമിക്കുന്നത് 56 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച്
പേരാമ്പ്ര: താലൂക്ക് ആശുപത്രിയിൽ 56 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന് തിങ്കൾ രാവിലെ 10ന് മന്ത്രി വീണാ ജോർജ് തറക്കല്ലിടും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. ഇൻകെൽ ഏജൻസി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ കെട്ടിട നിര്മാണം ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയാണ് കരാറെടുത്തത്. 1 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുകയാണ്