പേരാമ്പ്ര ഗവ. ഐടിഐയിൽ ഗെസ്റ്റ് ഇൻസ്‌ട്രക്ടർ ഒഴിവ്

പേരാമ്പ്ര: പേരാമ്പ്ര ​ഗവൺമെന്റ് ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ താൽക്കാലിക ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്‌ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം 5ന് രാവിലെ 11ന് ഐടിഐ പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും . കൂടുതൽ വിവരങ്ങൾക്ക് 9400127797 എന്ന നമ്പറിൽ ബന്ധപ്പെടുക. Description: Perampra Govt. Guest Instructor Vacancy in ITI

കോഴിക്കോട് ഉൾപ്പടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; കേരളത്തിൽ ഒരാഴ്ച കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ

ഗതാഗതക്കുരുക്ക് രൂക്ഷം; വില്യാപ്പള്ളി ടൗണിൽ ബസുകളിൽ നിന്ന് യാത്രക്കാരെ ഇറക്കുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തി

വില്ല്യാപ്പള്ളി: ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ വില്യാപ്പള്ളി ടൗണിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തണ്ണീർപ്പന്തൽ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ അൽഹിന്ദ് ട്രാവൽസ് ഷോപ്പിനു മുന്നിലും, വടകര ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ വിഎം കോംപ്ലക്സിന് മുന്നിലും നിർത്തി യാത്രക്കാരെ ഇറക്കണം. കൂടുതൽ സമയം ബസ്സുകൾ ഈ സ്റ്റോപ്പുകളിൽ നിർത്തിയിടരുത്. അൽ ഹിന്ദ് ട്രാവൽസ് ഷോപ്പ് മുതൽ പോസ്റ്റ് ഓഫീസ്

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട; ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന മെത്താഫിറ്റാമിനുമായി ഒഞ്ചിയം, കുഞ്ഞിപ്പള്ളി സ്വദേശികൾ പിടിയിൽ

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. മെത്താഫിറ്റാമിൻ, കഞ്ചാവ് എന്നിവയുമായി ഒഞ്ചിയം, കുഞ്ഞിപ്പള്ളി സ്വദേശികൾ പിടിയിൽ. ഒഞ്ചിയം പുതിയോട്ടിലെ അമൽ നിവാസിൽ പി അമൽ രാജ്, അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ചുംബങ്ങാടി പറമ്പിലെ പി അജാസ് എന്നിവരാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന

പ്ലാസ്റ്റിക്ക് മാലിന്യം പരിശോധിക്കുന്നതിനിടെ ലഭിച്ചത് സ്വർണ്ണാഭരണം; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് മാതൃകയായി അഴിയൂരിലെ ഹരിതകർമ്മ സേന

അഴിയൂർ: ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിക്കെയേൽപ്പിച്ച് മാതൃകയായി. അഴിയൂർ ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങൾ വിവിധ വാർഡുകളിൽ നിന്നായി ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾക്കിടയിൽ നിന്നാണ് സ്വർണാഭരണം ലഭിച്ചത്. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ സ്വർണ്ണാഭരണം ഉടമസ്ഥക്ക് കൈമാറി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഹരിത കർമ്മ

വടകര കോട്ടപ്പള്ളി പുനത്തിൽ താമസിക്കും കാട്ടിൽ മൂസ്സഹാജി അന്തരിച്ചു

വടകര: കോട്ടപ്പള്ളി പുനത്തിൽ താമസിക്കും കാട്ടിൽ മുസ്സഹാജി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ മറിയം. മക്കൾ: മുനീറ, ഫാത്തിമ, സംഷീറ, മുഫീദ, സാലിഹ. മരുമക്കൾ: സലീം ചിറക്കൽ, കരീം ആയഞ്ചേരി, റഫീഖ് തെറോപൊയിൽ, നൗഷാദ് കോട്ടപ്പള്ളി, മുഹമ്മദ് ഫലാഹി പള്ളിയത്ത്. സഹോദരങ്ങൾ: മറിയം, കുഞ്ഞാമി, കാട്ടിൽ അബ്ദുല്ല, ഖദീജ, പരേതനായ അമ്മദ്, അയിശു. Summary: Kattil

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയും എൽഎസ്.ഡി സ്റ്റാമ്പുകളും കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ വൻ മയക്ക് മരുന്ന് വേട്ട. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം സിവില്‍ എക്സൈസ് ഓഫീസർ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ സർക്കിള്‍ ഇൻസ്പെക്ടർ ജനാർദ്ദനൻ.പി.പി യും പാർട്ടിയും കണ്ണൂർ ടൗണ്‍ ഭാഗത്തു നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ പിടികൂടിയത്. താളിക്കാവ് പരിസരത്ത് വെച്ച്രണ്ട് കിലോഗ്രാം കഞ്ചാവും

എന്‍സിപി നേതാവും മുൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു

പേരാമ്പ്ര: എൻ.സി.പി നേതാവ് പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, എൻ.സി.പി ജില്ലാ സെക്രട്ടറി, ചെമ്പേരിയിടം ഭഗവതി ക്ഷേത്രം മുൻ പ്രസിഡൻ്റ്, എന്നീ വിവിധ ചുമതലകൾ വഹിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സൗമിനി കിഴക്കയിൽ. മക്കൾ: സൗമ്യ (പി.സി പാലം യു.പി സ്കൂൾ അധ്യാപിക), ബാൽരാജ് (മർച്ചൻ്റ്

കുറ്റ്യാടിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; തളീക്കര പുത്തൻവീട്ടിൽ നൗഷാദ് ആണ് മരിച്ചത്

കുറ്റ്യാടി: കുറ്റ്യാടി മാർക്കറ്റ് റോഡിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തളീക്കര കാഞ്ഞിരോളിയിലെ പുത്തൻവീട്ടിൽ നൗഷാദ് (40 വയസ്സ്) ആണ് മരിച്ചത്. ഭാര്യ എടച്ചേരി സ്വദേശി ഹൈറുന്നിസ. മക്കൾ: മുഹമ്മദ് നിഹാൽ (വിദ്യാർത്ഥി കടമേരി), മുഹമ്മദ് ഹനാൻ (വിദ്യാർത്ഥി നരിക്കുന്ന് യു.പി.സ്കൂൾ). സഹോദരങ്ങൾ; ഫൈസൽ, സത്താർ, ആയിഷ, വഹീദ, സഫീറ, ഷംസീറ. Summary: The young

നാദാപുരം സ്കൂൾ പരിസരത്ത് നിന്നും 900 പാക്കറ്റ് നിരോധിത പുകയില ഉൽപ്പനങ്ങളുമായി യുവാവ് പിടിയിൽ

നാദാപുരം: നാദാപുരം സ്കൂൾ പരിസരത്ത് നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് സർഫേ ആലം (38) ആണ് പിടിയിലായത്. നാദാപുരം എസ് ഐ അനീഷ് വടക്കേടത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് പട്രോളിംഗിന് ഇടയിലാണ് പ്രതി പിടിയിലായത്. പരിശോധനയിൽ പ്രതിയിൽ നിന്ന് വിൽപ്പനക്ക് സൂക്ഷിച്ച 900 പാക്കറ്റ് നിരോധിത പുകയില

error: Content is protected !!