അനധികൃത മത്സ്യവില്‍പ്പനയ്‌ക്കെതിരെ പ്രതിഷേധം ശക്തം; വടകര മത്സ്യമാര്‍ക്കറ്റ് തൊഴിലാളികള്‍ ധര്‍ണ നടത്തി
വടകര: ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത മത്സ്യവില്‍പ്പനയ്‌ക്കെതിരെ വടകര ടൗണ്‍ മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ മത്സ്യ മാര്‍ക്കറ്റ് ഹര്‍ത്താല്‍ ആചരിച്ചു. തുടര്‍ന്ന് മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അനധികൃത മത്സ്യവില്‍പ്പനയ്‌ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും നഗരസഭ യാതൊരു നടപടിയും ഇതുവരെ എടുത്തില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മാത്രമല്ല ബൂത്തുകള്‍ക്ക് ലൈന്‍സ് നല്‍കുന്നതായും
‘അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ല, ആരോപണം വ്യാജം’; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നിവിന്‍ പോളി
കൊച്ചി: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. പീഡന പരാതി നൽകിയ പെൺകുട്ടിയെ അറിയില്ലെന്നും, പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും, അടിസ്ഥാന രഹിതമായുള്ള ആരോപണമാണെന്നും ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നതെന്നും നിവിന്‍ പറഞ്ഞു. നിവിന്‍പോളിയുടെ വാക്കുകള്‍; ”ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന്
ഇടംവലം നോക്കാതെ റോഡിലേക്ക്, ബസിന് മുന്നില്‍പ്പെട്ട് ചിന്നിച്ചിതറി; കൂത്തുപറമ്പില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ട അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
കൂത്തുപറമ്പ്: കൂത്തുപറമ്പ് കണ്ടംകുന്നില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇടംവലം നോക്കാതെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡിലേക്ക് കയറുന്നതും ഇതുവഴി എത്തിയ സ്വകാര്യ ബസ് ഇടിക്കുന്നതുമാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്. കണ്ടംകുന്ന് പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചിരുന്നു. ആയിത്തറ സ്വദേശി മനോഹരന്‍ ആണ് മരിച്ചത്. സ്‌കൂട്ടര്‍
സന്നദ്ധരായി മുന്നോട്ട് വന്നത് അഞ്ഞൂറോളം പേര്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നാദാപുരം പുളിയാവ് നാഷണൽ കോളേജിലെ ‘ഹൃദ്യം’ രക്തദാന ക്യാമ്പ്
നാദാപുരം: പുളിയാവ് നാഷണൽ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘ഹൃദ്യം’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ് യൂണിറ്റും എം.വി.ആർ ക്യാൻസർ സെന്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.എം.പി യൂസുഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വളന്റിയേഴ്‌സും വിദ്യാർത്ഥികളും ഉൾപ്പെടെ 66 വിദ്യാർത്ഥികള്‍ രക്തം ദാനം ചെയ്തു. അഞ്ഞൂറോളം വിദ്യാർത്ഥികളാണ് രക്തദാനത്തിന് സന്നദ്ധരായി പേര് രജിസ്റ്റർ
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വടകര യൂണിറ്റ് ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു
വടകര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വടകര യൂണിറ്റ് ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. ജനറൽ ബോഡി സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വ്യാപാരി മിത്ര ചികിത്സാ ധനസഹായവും കൈമാറി. വ്യാപാരി മിത്ര അംഗങ്ങളായ രണ്ടു പേര്‍ക്കുള്ള ചികിത്സാ സഹായധനം ഗീതാ രാജേന്ദ്രൻ (ഗിഫ്റ്റ് ഹൗസ്) കൈമാറി.
പ്രതിമാസം 1,000 രൂപ വീതം; അഭയകിരണം പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം; നോക്കാം വിശദമായി
കോഴിക്കോട്: അശരണരായ വിധകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നല്‍കുന്ന വനിത ശിശുവികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 വയസിന് മേല്‍ പ്രായമുള്ളതും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്കാണ് ധനസഹായം ലഭിക്കുക. www.schemes.wcd.kerala.gov.in ല്‍ വിശദവിവരങ്ങള്‍ ലഭിക്കും. അങ്കണവാടിയിലും ശിശുവികസനപദ്ധതി ഓഫീസുകളിലും
‘സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു’; നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്
കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കേസില്‍ ആറോളം പേര്‍ പ്രതികളാണെന്നാണ് ലഭിക്കുന്ന വിവരം. കേസിലെ ആറാം പ്രതിയാണ് നിവിന്‍. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത്
ഓണം കളറാക്കാന്‍ ഒരുങ്ങി കുടുംബശ്രീ; ഓണം വിപണന മേളകൾ പത്ത് മുതല്‍
കോഴിക്കോട്: വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കമാകും. ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഈ മാസം പത്തിന് പത്തനംതിട്ടയിൽ കുടുംബശ്രീ ഓണംവിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളിൽ ഓരോന്നിലും രണ്ട് വീതം 2140 വിപണന
പച്ച, റോസ്, മഞ്ഞ… വാഹനത്തിന് ചുറ്റും പുകയോട് പുക; നാദാപുരത്ത് യാത്രക്കാര്‍ക്ക് ശല്യം സൃഷ്ടിച്ച് റോഡില്‍ കാറുമായി യുവാക്കളുടെ ‘ആഘോഷയാത്ര’
വടകര: നാദാപുരത്ത് കാല്‍നടയാത്രക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിച്ച് യുവാക്കളുടെ അഭ്യാസ പ്രകടനം. വിവാഹ സംഘത്തോടൊപ്പം സഞ്ചരിച്ച രണ്ടു കാറുകളിലെ യുവാക്കളാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ഫാന്‍സി കളര്‍ പുക പടര്‍ത്തിയാണ് ഇവര്‍ വാഹനവുമായി പോയത്. പിറകെ വരുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കും മറ്റും ഇത് ഏറെ പ്രയാസം സൃഷ്ടിച്ചു. പിന്നിലെ വാഹനങ്ങള്‍ക്ക്
വരണ്ട ചുമയും വിറയലോടുകൂടിയ പനിയും പിടികൂടിയിട്ട് ആഴ്ചകളായോ ? എങ്കില്‍ സൂക്ഷിക്കണം, ചെള്ള് പനിയുടെ ലക്ഷണമാവാം!!
കണ്ണൂർ മാലൂർ ഗ്രാമപഞ്ചായത്തില്‍ ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്തതോടെ ആളുകള്‍ ആശങ്കയിലാണ്. കഴലവീക്കമോ, വരണ്ട ചുമയോ പിടിപെട്ടാല്‍ ചെള്ള് പനിയാണോ എന്ന പേടിയിലാണ് മിക്കവരും. എന്നാല്‍ തുടക്കത്തില്‍ തന്നെ കൃത്യമായി ശ്രദ്ധിച്ച് പരിചരിച്ചാല്‍ ചെള്ള് പനിയെ പ്രതിരോധിക്കാന്‍ സാധിക്കും. ചെള്ള് പനിയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളെകുറിച്ചും വിശദമായി അറിയാം വിറയലോടുകൂടിയ പനി, തലവേദന, പേശിവേദന, ചുവന്ന