പ്രതിഷേധം ഫലം കണ്ടു; വടകര ​ഗവ. ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിച്ചു

വടകര: വടകര ​ഗവ. ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിച്ചു. നിർധനരായ രോ​ഗികളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലുള്ള ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും പ്രതിഷേധവുമായി രം​ഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് നിരക്ക് വർധനവ് താത്ക്കാലികമായി പിൻവലിച്ചത്. എച്ച്എംസിയുമായി ആലോചിച്ച ശേഷമാണ് ഒപി ടിക്കറ്റ് നിരക്ക് നാളെ മുതൽ

അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

അത്തോളി: അത്തോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക്‌ 2മണിയോടെ അത്തോളി കോളിയോട് താഴത്ത് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

സാമ്പത്തിക തട്ടിപ്പിൽ വടകരയിലെ യുവാക്കളെ ഉത്തരേന്ത്യൻ പോലിസ് അറസ്റ്റ് ചെയ്ത സംഭവം; നിയമസഭയിൽ ഉന്നയിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ

വടകര: ഭോപ്പാലിൽ വെച്ച് നടന്ന സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമായി വടകര മേഖലയിലെ 4 വിദ്യാർഥികളെ ഭോപ്പാൽ പോലീസ് അറസ്റ്റ് ചെയ്ത വിഷയം നിയമസഭയിൽ ഉന്നയിച്ച് കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ. സൈബർ സെല്ലിന്റെയും ജനമൈത്രി പോലീസിന്റെയും സഹായത്തോടെ സാമ്പത്തിക, സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ടെന്നും എം.എൽ.എ നിയമസഭയിൽ

ലൈഫ് ഭവന പദ്ധതി നടപ്പാക്കുന്നതിൽ തിരുവള്ളൂർ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക; ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് സിപിഐഎം തിരുവള്ളൂർ ലോക്കൽ സമ്മേളനം

വടകര: സംഘടനാ വിഷയങ്ങളും ജനകീയ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐഎം തിരുവള്ളൂർ ലോക്കൽ സമ്മേളനം പൂർത്തിയായി. തോടന്നൂർ യു പി സ്കൂളിലെ എം സി പ്രേമചന്ദ്രൻ നഗറിലാണ് സമ്മേളനം നടന്നത്. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ ഉദ്ഘാടനംചെയ്തു. ടി കെ രാമചന്ദ്രൻ, കെ.എം ബിജില, വി കെ അശ്വിൻ ലാൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു; വളയത്ത് രണ്ട് പേർ അറസ്റ്റിൽ

നാദാപുരം: കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച രണ്ട് പേർ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണികണ്ടി നംഷിദ് (38), വാണിമേൽ സ്വദേശി കൊയിലോത്തുങ്കര ഇസ്മയിൽ (36) എന്നിവരാണ് അറസ്റ്റിലായത്. എംഡിഎംഎ കേസുകളിൽ സ്ഥിരം പ്രതിയായതോടെയാണ് ചേണികണ്ടി നംഷിദിനെ കഴിഞ്ഞ ഏപ്രിലിൽ കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവിൽ ആറ് മാസത്തേക്ക് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലുള്ള പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് സ്ഥിരീകരിക്കുന്ന ആദ്യത്തെ അമീബിക് ജ്വര മസ്തിഷ്ക ജ്വര രോഗബാധയാണിത്. കടുത്ത പനിയും തലവേദയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോ​ഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലാശയത്തിൽ ഇറങ്ങുന്നവർക്ക് ജാഗ്രത നിർദേശം

സിപിഐഎം ജില്ലാ സമ്മേളനം ജനുവരി 29 മുതൽ 31 വരെ വടകരയിൽ; 501 അം​ഗ സ്വാ​ഗതസംഘം രൂപീകരിച്ചു

വടകര: സിപിഐ എം ജില്ലാ സമ്മേളനം ജനുവരി 29 മുതൽ 31 വരെ വടകരയിൽ നടക്കും. ജില്ലാ സമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. വടകരയിൽ നടന്ന രൂപീകരണ യോഗം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. 501 അം​ഗ സ്വാ​ഗതസംഘം രൂപീകരിച്ചു. സ്വാ​ഗതസംഘം ഭാരവാഹികളായി കെ പി ബിന്ദു( ചെയർപേഴ്സൺ) പി കെ

മൽസ്യത്തൊഴിലാളികൾക്ക് അനധികൃതമായി മദ്യവും ലഹരി വസ്തുക്കളും എത്തിച്ച് നൽകുന്നു; പെരുവണ്ണാമൂഴി സ്വദേശി ലോഡ്ജ് മുറിയിൽ നിന്നും പിടിയിൽ

കോഴിക്കോട് : മൽസ്യതൊഴിലാളികൾക്കിടയിൽ അനധികൃതമായി ലഹരി വസ്തുക്കളും മദ്യവും വിൽപ്പന നടന്നുവരുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പെരുവണ്ണാമൂഴി സ്വദേശി പിടിയിൽ. ബേപ്പൂർ ഹാർബർ റോഡ് ജംഗ്ഷനിലുള്ള പീവീസ് ലോഡ്ജിൽ താമസിച്ചിരുന്ന ചെമ്പനോടയിലെ ദേവസ്യയാണ് പിടിയിലായത്. ഇയാളുടെ മുറിയിൽ നിന്നും 500 മില്ലിയുടെ 18 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. പ്രതി നേരത്തെ ബേപ്പൂർ ഹാർബറിലെ

മേപ്പയ്യൂരിൽ കളവുകേസിൽ സഹോദരങ്ങൾ റിമാൻഡിൽ

മേപ്പയ്യൂർ : കളവുകേസിൽ സഹോദരങ്ങൾ റിമാൻഡിൽ . വിളയാട്ടൂർ അയിമ്പാടി മീത്തൽ കുഞ്ഞികൃഷ്ണന്റെ വീട്ടിൽ നിന്ന് ആറായിരത്തിലധികം രൂപ കളവുപോയ കേസിലാണ് ചാത്തോത്ത് അബിൻ , അജിത് എന്നിവർ പിടിയിലായത്. ശനിയാഴ്ചയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് മേപ്പയ്യൂർ പൊലീസ് സ്ഥലത്തെത്തി ചോദ്യംചെയ്തതിൽ വിജയന്റെ വീട്ടിലെ മേശവലിപ്പിൽ നിന്ന് പണം

ദേശീയപാത നിർമ്മാണത്തിനായി ജലജീവൻ മിഷൻ്റെ പൈപ്പ്ലൈൻ മുറിച്ചു; മാസങ്ങളായി കുടിവെള്ളം മുടങ്ങി അഴിയൂരുകാർ

വടകര: ദേശീയ പാത നിർമാണത്തിൻ്റെ ഭാഗമായി ജല്‍ജീവൻ മിഷന്‍റെ പൈപ്പ്‌ലൈൻ മുറിച്ചിട്ടതിനെ തുടർന്ന് കുടിവെള്ളം മുടങ്ങിയതിനാൽ ദുരിതത്തിലായി നാട്ടുകാർ. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് നടുമുക്കാളി ചോമ്പാല സർവീസ് ബാങ്കിന് സമീപമാണ് പൈപ്പ്ലൈൻ മുറിച്ചിട്ടതിനെ തുടർന്ന് ജലവിതരണം മൂന്ന് മാസമായി തടസപ്പെട്ടത്. അഴിയൂർ പഞ്ചായത്തിലെ ജലക്ഷാമം ഏറെയുള്ള 12, 13, 14 വാർഡുകളിലെ കുന്നിൻ പ്രദേശങ്ങളായ

error: Content is protected !!