ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്രചെയ്യവെ പോലീസിനെ കണ്ടു, ഭയന്നോടിയ വിദ്യാർത്ഥി വീണത് 40 അടിയോളം താഴ്ചയുള്ള കിണറിൽ; രക്ഷകരായി മുക്കത്തെ ഫയർ ഫോഴ്സ്

കോഴിക്കോട്: മുക്കത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി കിണറ്റില്‍ വീണ് പരിക്ക്. കളൻതോട് എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ വിദ്യാർഥി ഫദല് (20) ആണ് കണറിൽ വീണത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കോളേജ് വിട്ട് ഇരുചക്ര വാഹനത്തില്‍ ഹെൽമറ്റ് ഇല്ലാതെ സഞ്ചരിക്കവേ പൊലീസിനെ കണ്ടു ഭയന്ന് വാഹനം പാർക്ക് ചെയ്ത്

ചെന്നൈയിൽ നടന്ന വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ മൂന്നുപേർ മരിച്ചു

കോഴിക്കോട്: ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന കോഴിക്കോട് മടവൂര്‍ സി.എം മഖാമിന് സമീപത്തെ തെച്ചന്‍കുന്നുമ്മല്‍ അനസ് (29) ആണ് മരിച്ചത്. ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയിലായിരുന്നു അപകടം നടന്നത്. കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ ഉഷാറാണി (48), മകള്‍ സായ് മോനിഷ (4) എന്നിവരും അപകടത്തില്‍ മരിച്ചു.

രാത്രിയിൽ പാചകവാതകം ചോർന്ന് വീടാകെ പരന്നു, വീട്ടുകാർ അറിഞ്ഞത് കാലത്ത്; പേരാമ്പ്രയിൽ ഫയർ ഫോഴ്സിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പേരാമ്പ്ര: രാത്രിയില്‍ പാചക വാതകം ചോർന്ന് വീടാകെ നിറഞ്ഞു. വീട്ടുകാർ അറിഞ്ഞത് കാലത്ത് അഞ്ചുമണിയോടെ വീട്ടുകാർ ഉണർന്നപ്പോൾ. വിവരമറിഞ്ഞ് എത്തിയ പേരാമ്പ്ര അഗ്നി രക്ഷാസേനയുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വൻദുരന്തം. പേരാമ്പ്ര കൊടേരിച്ചാല്‍ പടിഞ്ഞാറേ മൊട്ടമ്മല്‍ രാമദാസിന്‍റെ വീട്ടിലാണ് ഉപയോഗശേഷം റെഗുലേറ്റർ ഓഫാക്കാത്തതിനെ തുടർന്ന് പൈപ്പ് ജോയിന്‍റിലൂടെ ഗ്യാസ് ചോർന്ന് വീട്ടിലെ മുറികളില്‍ നിറഞ്ഞത്. പുലർച്ചെ

വായനയുടെ വാക്കിന്റെ വരയുടെ വടകരയുടെ ഉത്സവത്തിന് തിരശീലയുയർന്നു; കാൻ ഫെസ്റ്റിവെൽ ഗ്രാൻപ്രി അവാർഡ് ജേതാവ് ദിവ്യപ്രഭ ഉദ്ഘാടനം ചെയ്തു

വടകര: സഫ്ദർ ഹാഷ്മി നാട്യ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വ’ പുസ്തകോത്സവത്തിന് തിരശീലയുയർന്നു. മുൻസിപ്പൽ പാർക്കിൻ്റെ മുൻവശത്തെ കഥാകൃത്ത് പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ വീടു നിന്ന സ്ഥലത്തെ കെട്ടിടത്തിലെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനത്തോടെയാണ് വ ഫെസ്റ്റിന് തിരശീലയുയർന്നത്. കാൻ ഫെസ്റ്റിവെൽ ഗ്രാൻപ്രി അവാർഡ് ജേതാവ് ദിവ്യപ്രഭ ഉദ്ഘാടനം ചെയ്തു. വായനയും സിനിമയും നാട്ടു നന്മകളുടെ അരങ്ങായി

സമൂഹത്തിന് മാതൃകയായി നരിപ്പറ്റ തിനൂരിലെ രണ്ട് കുടുംബം; പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് അവശ്യ ഉപകരണങ്ങൾ കൈമാറി

വടകര: ഓരോ വ്യക്തിജീവിതത്തിലെയും നല്ല മുഹൂർത്തങ്ങൾ സഹജീവികൾക്കു വേണ്ടി കൂടി സമർപ്പിക്കുക എന്നതിന് ഉദാഹരണം ആയിരിക്കുകയാണ് കുറ്റ്യാടിക്കടുത്തുള്ള നരിപ്പറ്റ തിനൂരിലെ രണ്ടു കുടുംബങ്ങളെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് ആവശ്യമായ ഉപകരണങ്ങൾ ഇരു കുടുംബങ്ങളും കൈമാറി. കെ എസ് ഇ ബി അസി: എൻജിനീയറായി വിരമിക്കുന്നതിന്റെ

എഡിജിപി എം.ആർ അജിത് കുമാർ സംഘപരിവാർ സൽക്കാരത്തിലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം; എസ്പി ഓഫീസിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് ലോങ് മാർച്ച്‌ നടത്തി

വടകര: കാഫിർ സ്ക്രീൻ ഷോട്ട് പ്രതികളെ പോലീസ് സംരക്ഷിക്കുന്നു. കാരണം ഇവരുടെ തലപ്പത്ത് എം ആർ അജിത് കുമാറാണ്. അജിത് കുമാർ സംഘ പരിവാർ സൽക്കാരത്തിലാണെന്നും ആ സൽക്കാരത്തിന്റെ ചെലവ് വഹിക്കുന്നത് മുഖ്യ മന്ത്രിയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി എം എ സലാം പറഞ്ഞു.മുസ്‌ലിം യൂത്ത് ലീഗ് വടകരയിലെ എസ്

പുളിയാവ് കോളേജിൽ സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു; നൂറോളം പേർ പങ്കെടുത്തു

ചെക്യാട്: നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവ് എൻ.എസ്.എസ് യൂണിറ്റ്, ഇഖ്റ ഹോസ്പിറ്റലും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പുളിയാവ് കോളേജിൽ CureView എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നസീമ കൊട്ടാരത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി.പി, ബ്ലഡ്‌

സി.പി.എം തറോപ്പൊയിൽ ബ്രാഞ്ച് സമ്മേളനം നടന്നു

വടകര: സി.പി.എം തറോപ്പൊയിൽ ബ്രാഞ്ച് സമ്മേളനം നടന്നു. വടകര ഏരിയ കമ്മിറ്റി അംഗം എൻ കെ അഖിലേഷ് ഉദ്ഘാടനം ചെയ്തു. എം. മാധവൻ അധ്യക്ഷത വഹിച്ചു. വി.സി.പൊക്കൻ പതാക ഉയർത്തി. രക്തസാക്ഷി പ്രമേയം എം. മാധവനും അനുശോചന പ്രമേയം ഷിമ തറമ്മലും അവതരിപ്പിച്ചു. വി.കെ. ബിജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാജേഷ്

വടകര കോളേജ് ഓഫ് എഞ്ചിനീയറിങിൽ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

വടകര: കോളേജ് ഓഫ് എഞ്ചിനീയറിങ് വടകരയില്‍ (മണിയൂര്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. എംസിഎ വിഷയത്തിൽ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നു. സെപ്തംബര്‍ 11 ന് രാവിലെ 10 മണിക്കകം മണിയൂര്‍ കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ അഭിമുഖം നടക്കും. ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള (എംസിഎ/ എം ടെക് കമ്പ്യൂട്ടര്‍ സയന്‍സ്) ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ

ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നൽകിയില്ല ; ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം എൽ ഡി എഫ് ബഹിഷ്കരിച്ചു

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം എൽ ഡി എഫ് ബഹിഷ്കരിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മെമ്പർമാർ നിയമാനുസൃതമായി നൽകിയ ചോദ്യങ്ങൾ യോഗത്തിൽ ഉന്നയിക്കാൻ അവസരം നൽകാതെ മറുപടി നിഷേധിച്ച പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് എൽ ഡി എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചത്. പഞ്ചായത്ത്‌ രാജ് ആക്ട് പ്രകാരം മെമ്പർമാർക്ക് പഞ്ചായത്ത്

error: Content is protected !!