ക്രിസ്മസ് ആഘോഷിക്കാൻ മലയാളി കുടിച്ചു തീർത്തത് 152.06 കോടിയുടെ മദ്യം; കഴിഞ്ഞ വർഷത്തേക്കാൾ റെക്കോഡ് വില്പന
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷിക്കാൻ മലയാളി കുടിച്ചു തീർത്തത് 152.06 കോടിയുടെ മദ്യം. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവിൽപനയുടെ കണക്കുകളാണ് ബീവറേജസ് കോർപ്പറേഷൻ പുറത്തുവിട്ടത്. ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനത്തിൻറെ (29.92 കോടി) വർധനവാണ് ഉണ്ടായത്. ഈ വർഷം ഡിസംബർ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയർഹൗസുകളിലൂടെ
പേരാമ്പ്ര വെള്ളിയോടൻ കണ്ടി നാരായണി അന്തരിച്ചു
പേരാമ്പ്ര: വെള്ളിയോടൻ കണ്ടി നാരായണി അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ നടുവിലക്കണ്ടി കുഞ്ഞിക്കണ്ണൻ മക്കൾ: ഉഷാകുമാരി, സീന, റീന. മരുമക്കൾ: ഗോപാലൻ (പേരാമ്പ്ര), രാജൻ (കടിയങ്ങാട്), ചന്ദ്രൻ (പട്ടാണിപ്പാറ) സഹോദരങ്ങൾ: കല്യാണി, അമ്മാളു, മാണിക്യം, ജാനു, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ വാഴയിൽ (കല്ലൂർ)
യോഗ ടീച്ചർ; ലാറ്ററൽ എൻട്രിയായി അപേക്ഷിക്കാം
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന, ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് ജനുവരി സെഷനിലെ പ്രോഗ്രാമിലേക്ക് ലാറ്ററൽ എൻട്രിയായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർ 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എസ്ആർസി
കൊയിലാണ്ടി അരങ്ങാടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരിയായ യുവതിയ്ക്കും പരിക്ക്
കൊയിലാണ്ടി : അരങ്ങാടത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ യാണ് സംഭവം. അരങ്ങാടത്ത് പതിനാലാം മൈല്‍സില്‍ ട്രഷറിയ്ക്ക് മുന്‍പില്‍ ഇന്ന് രാവിലെ 11.30 തോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും കാറിലെ യാത്രക്കാരിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൊടുങ്ങല്ലൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേയ്ക്ക്
കുട്ടികളുടെ നല്ല ആരോഗ്യത്തിന് എന്തൊക്കെ നൽകാം എന്ന് അന്വേഷിക്കുന്ന രക്ഷിതാക്കളോട്; ഓർമ്മശക്തിയും പ്രതിരോധ ശേഷിയും വർധിപ്പിക്കാൻ എബിസി ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം
കുട്ടികളുടെ നല്ല ആരോഗ്യത്തിന് എന്തൊക്കെ നൽകാം എന്ന് അന്വേഷിക്കുകയാണ് രക്ഷിതാക്കൾ. കുട്ടിയുടെ ഓർമ്മശക്തി വർധിപ്പിക്കാനും, പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്ന ഒരു ജ്യൂസ് ഉണ്ട്. എബിസി ജ്യൂസ്. ഈ പാനീയം പോഷകഗുണങ്ങൾ നിറഞ്ഞതാണ്. ഓർമ്മശക്തി വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ഈ ജ്യൂസ് കുടിയ്ക്കുന്നതിലൂടെ സാധിക്കും. കാരറ്റ്, ബീറ്റ്റൂട്ട്, ആപ്പിൾ എന്നിവ ഒന്നിച്ചുചേർത്ത് തയ്യാറാക്കുന്ന ജ്യൂസാണിത്. നിറവും
കുറുവ സംഘത്തിന് പിന്നാലെ ഭീതിപരത്തി കേരളത്തിൽ ഇറാനി ഗ്യാങും; രണ്ട് പേർ റിമാൻഡിൽ, പിടിയിലായത് സ്വർണക്കടയിലെ മോഷണത്തിനിടെ
ഇടുക്കി: കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി പരത്തി ഇറാനി ഗ്യാങ് മോഷ്ടാക്കളും. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങിൽ ഉൾപ്പെട്ട രണ്ടു പേർ പിടിയിലായി. തമിഴ്‌നാട് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരാണ് പിടിയിലായത്. ഇടുക്കി നെടുങ്കണ്ടത്ത് സ്വർണക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പിടിയിലായത്. പടിഞ്ഞാറെ കവലയിലുള്ള സ്റ്റാർ ജുവെൽസിലാണ് മോഷണശ്രമം
വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്; വിശദമായി അറിയാം
കോഴിക്കോട്: 2024-2025 അധ്യയന വര്‍ഷം പ്രൊഫഷണല്‍ കോഴ്സിന് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കായി സ്‌കോളര്‍ഷിപ്പ്. ഓണ്‍ലൈനായി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 30 മുതല്‍ 2025 ജനുവരി മൂന്ന് വരെ നീട്ടി. വിവരങ്ങള്‍ www.ksb.gov.in ല്‍. ഫോണ്‍: 0495-2771881. Description: Prime Minister’s Scholarship for Ex-Servicemen’s Children
വീണ്ടും കുതിച്ച് പൊന്ന്; പവന് 57,000 രൂപ, നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 200 രൂപയാണ് ഇന്ന് വർധിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,000 രൂപയാണ്. ഗ്രാമിനാകട്ടെ 25 രൂപ വര്‍ധിച്ച് 7125 രൂപ ആവുകയും ചെയ്തു. അതേ സമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില
കൊയിലാണ്ടിയില്‍ വന്ദേഭാരത് ടെയിന്‍തട്ടി സ്ത്രീ മരിച്ചു
കൊയിലാണ്ടി: വന്ദേ ഭാരത്‌ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു. ഇന്നു രാവിലെ 8.40 തോടെയാണ് സംഭവം. കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാന്‍ പറ്റാത്ത വിധം മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെക്ക് മാറ്റി. Summary: Woman dies after being hit by Vandebharat Train
തൊഴില്‍ തേടി മടുത്തോ ? വടകരയില്‍ ജനുവരിയില്‍ തൊഴില്‍മേള
വടകര: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവ ചേർന്ന് വടകര മോഡൽ പോളിടെക്നിക്കിന്റെ സഹകരണത്തോടെ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജനുവരി നാലിന് മോഡൽ പോളിടെക്നിക്ക് ക്യാംപസിലാണ് മേള. കൂടുതൽ വിവരങ്ങൾക്ക്: എംപ്ലോയബിലിറ്റി സെൻറർ കോഴിക്കോട് – 0495 2370176 0495 2370178, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വടകര- 0496 2523039. Description: Job fair in Vadakara