പ്രവർത്തനാവലോകനവും വ്യക്തിത്വ വികസന ക്ലാസും സംഘടിപ്പിച്ച് ഹരിത കര്‍മ്മസേനയുടെ ബ്ലോക്ക് തല സംഗമം; പേരാമ്പ്ര എം.എല്‍.എ ടി.പി. രാമകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പേരാമ്പ്ര ബ്ലോക്ക് തല ഹരിത കര്‍മ്മ സേന സംഗമം സംഘടിപ്പിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങളെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കോഴിക്കോട് ജില്ലാ ശുചിത്വമിഷനും സംയുക്തമായി ആദരിച്ചു. റീജിയണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ അവലോകനവും വ്യക്തിത്വവികസന ക്ലാസ്സും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ശുചിത്വമിഷന്‍ജില്ലാ കോ-ഓഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ കെ.പി. രാധാകൃഷ്ണന്‍ ബ്ലോക്ക് തല റിപ്പോര്‍ട്ട് അവതരണ ക്രോഡീകരണവും പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്ററിലെ ദീപക് വ്യക്തിത്വ വികസനം നേതൃത്വ പരിശീലനവും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ശുചിത്വ മേഖലയിൽ മികച്ച പ്രവർതനം സംഘടിപ്പിച്ച പഞ്ചായത്തുകളിലെ ഹരിത സേനാംഗങ്ങളെ ആദരിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ശശികുമാർ പേരാമ്പ്ര, കെ. സജീവന്‍, പി.കെ. രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. വിനോദന്‍ പി.ടി. അഷറഫ്, ഗിരിജ ശശി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, കെ.കെ. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ഖാദര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ഹരിത കർമ്മ സേനാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.