മഴക്കാലത്തെ ജാഗ്രതയോടെ നേരിടാം; പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പേരാമ്പ്രയില്‍ ബ്ലോക്ക് തല യോഗം


പേരാമ്പ്ര: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പേരാമ്പ്രയില്‍ ബ്ലോക്ക് തലയോഗം ചേര്‍ന്നു. ഓരോ സ്ഥാപനതലത്തിലും പ്രതിരോധ പ്രവര്‍തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് യോഗത്തില്‍ തീരൂമാനിച്ചു.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ഡ്രൈ ഡേ പ്രവര്‍തനങ്ങള്‍ ഫലപ്രദമായി സംഘടിപ്പിക്കുവാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കൊതുകുകളുടെ ഉറവിടങ്ങള്‍ ഇല്ലാ എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തണമെന്നും യോഗത്തില്‍ തീരൂമാനമായി. ആരോഗ്യ മേഖലയില്‍ ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്താനും ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റില്‍ പനി ബാധിതര്‍ക്കുള്ള ചികില്‍സാ സൗകര്യം കൂടി ഉള്‍പ്പെടുത്താനും ജൂലായ് 1 മുതല്‍ താലൂക്ക് ആശുപത്രിയില്‍ വയോജന ക്ലിനിക്ക് ആരംഭിക്കാനും ധാരണയായി. മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്താനും തീരുമാനിച്ചിട്ടുണ്ട്.


ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ഷാരോണ്‍, ഡോ. റാസിഖ് അലി, ഡോ. ജാസ്മിന്‍, ഡോ. ദര്‍ശന്‍ കിടാവ് എന്നീ മെഡിക്കല്‍ ഓഫീസര്‍മാരും ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാറും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി ടി. അഷറഫ്, കെ.കെ ലിസി, ഹെല്‍ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍, ഹെല്‍ത്ത് സെന്ററുകളിലെ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു.