വന്യമൃ​ഗങ്ങളിൽ നിന്നും ജനങ്ങൾക്ക് രക്ഷ വേണം; പാനൂരിൽ മന്ത്രി എകെ ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം


പാനൂർ: പാനൂരിൽ വനംമന്ത്രി എ കെ ശശീന്ദ്രൻ നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത വനം മന്ത്രി രാജിവെക്കാൻ തയ്യാറാവണം എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

മന്ത്രിയുടെ കാർ പാത്തിപ്പാലത്തൂടെ കടന്നു പോകുന്നതിനിടയിൽ വാഹനം തടഞ്ഞ് നിർത്തിയാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റോബർട്ട് വെള്ളാം വെള്ളി, നിമിഷ വിപിൻദാസ്, എം.സി അതുൽ, വി.പി രാഹുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.