കേരള സർക്കാർ റേഷൻ സമ്പ്രദായം അട്ടിമറിച്ചതിനെതിരെ പ്രതിഷേധം; തച്ചൻകുന്ന് റേഷൻ ഷോപ്പിൽ കരിങ്കൊടി കെട്ടി പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി
പയ്യോളി: കേരള സർക്കാർ റേഷൻ സമ്പ്രദായം അട്ടിമറിച്ചതിനെതിരെ തച്ചൻകുന്ന് റേഷൻ ഷോപ്പിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റേഷൻ കടയ്ക്ക് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധം സംഘടിപ്പിച്ചത്. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡണ്ട് ഏഞ്ഞിലാടി അഹമ്മദ് അധ്യക്ഷത വഹിച്ചു. മുജേഷ് ശാസ്ത്രി, ശീതൾ രാജ്, കുറുമണ്ണിൽ രവീന്ദ്രൻ, സുബൈർ ചെരക്കോത്ത്, കെ.വി. കരുണാകരൻ തൈക്കണ്ടി, മോഹനൻ മാസ്റ്റർ, സുരേന്ദ്രൻ ചാലിൽ, സുരേന്ദ്രൻ ആയഞ്ചേരി എന്നിവർ പ്രസംഗിച്ചു.
കാര്യാട്ട് ഗോപാലൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ അൻവർ കായിരണ്ടി നന്ദി പറഞ്ഞു.