ഈ ബിരിയാണിയിൽ രുചി മാത്രമല്ല, ഒരുപാട് പ്രതീക്ഷകളുണ്ട്, കരുതലും; രണ്ട് വയസ്സുകാരൻ സദ്വിക്കിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കോട്ടൂരിൽ ബിരിയാണി ചലഞ്ച്


കോട്ടൂർ: കോട്ടൂരിൽ ഉയർന്ന ബിരിയാണി വാസനയിൽ ഒരുപാട് പ്രാർത്ഥനയടങ്ങിയിരുന്നു, പ്രതീക്ഷകളും.. രണ്ട് വയസ്സുകാരൻ സദ്വിക്കിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്ന മോഹം. ചികിത്സയ്ക്കായി ധനസമാഹരണാർത്ഥം പെരവച്ചേരി ടീ കേളോത്ത് താഴ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്.

നെഫ്രോട്ടിക്ക് എന്ന രോഗമാണ് കോട്ടൂർ പഞ്ചായത്തിലെ പത്തൊൻപതാം വാർഡിലെ ചെറിയ കായോക്കണ്ടി ഷിബു അയന ദമ്പതികളുടെ രണ്ട് വയസ്സുകാരനായ സദ്വിക്കിനെ പിടികൂടിയത്. 12 വർഷത്തോളം നീണ്ട തുടർ ചികിൽസ ഇതിനു ആവശ്യമാണെന്നാണ് വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം.

ചികിത്സയ്‌ക്കെല്ലാമായി ഏകദേശം 20 ലക്ഷത്തോളം രൂപയുടെ ചിലവന് പറഞ്ഞിരിക്കുന്നത്. എന്നാൽ വാടകവീട്ടിൽ കഴിയുന്ന കൂലിപ്പണിക്കാരനായ ഷിബുവിന്റെ പരിധികൾക്കു ഏറെ മീതെയാണ് ഈ പണം.

വാട്സാപ്പ് കൂട്ടായ്മ നടത്തിയ ബിരിയാണി ചലഞ്ചിൽ ഒരു ലക്ഷം രൂപ സമാഹരിച്ചു. PANAM കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് ചികിൽസാ സഹായ കമ്മിറ്റി കൺവീനർ പി .എം ഉണ്ണികൃഷ്ണന് കൈമാറി. കോട്ടൂർ ഗ്രാമപഞ്ചായത്ത് പത്തൊൻപതാം വാർഡ് മെമ്പർ കെ.പി .മനോഹരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കവി അബ്ദുള്ള പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. വി .കെ .ഇസ്മയിൽ , രവിപറമ്പത്ത്, ടി .വൈശാഖ്, സി.ടി ആനന്ദൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. യു.പി ശശികുമാർ സ്വാഗതം പറഞ്ഞു.

സഹായിക്കാൻ താൽപര്യമുള്ളവർ ഈ എക്കൗണ്ടിൽ പണം അയയ്ക്കാൻ അഭ്യർത്ഥിക്കുന്നു .Ac No 0189073000062395 IFSCCode SIBL0000189