ദേശീയപാതയിൽ തലശ്ശേരി മാക്കൂട്ടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒഞ്ചിയം കേളുബസാർ സ്വദേശിക്ക് ദാരുണാന്ത്യം


തലശ്ശേരി : ദേശീയപാതയിൽ തലശ്ശേരി മാക്കൂട്ടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഒഞ്ചിയം കേളുബസാർ സ്വദേശിക്ക് ദാരുണാന്ത്യം. കേളുബസാറിലെ സെമീറിൻ്റെ മകൻ മുഹമ്മദ് സെയിൻ (22) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 4.10 ഓടെ പുന്നോൽ മാക്കുട്ടത്ത് വെച്ചാണ് അപകടം. സെയിന്റെ കൂടെ യാത്ര ചെയ്തിരുന്ന ഹർഷാദിനെ ഗുരുതരമായ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.