ബൈക്കില്‍ ജീപ്പ് ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ കുറ്റ്യാടി സ്വദേശി മരിച്ചു


കുറ്റ്യാടി: ബൈക്കില്‍ ജീപ്പ് ഇടിച്ച് കുറ്റ്യാടി സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. കുറ്റ്യാടി പുതുശ്ശേരിക്കണ്ടി ഗഫൂര്‍(49) ആണ് മരിച്ചത്. മരുതോങ്കരയിലെ മുള്ളന്‍കുന്ന്-പശുക്കടവ് റോഡില്‍ സെന്റര്‍മുക്കില്‍ ഇന്നലെയാണ് അപകടമുണ്ടായത്.

പശുക്കടവ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ ഗഫൂര്‍. ഇതേ സമയം പശുക്കടവില്‍ നിന്നും മുള്ളന്‍കുന്ന് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ജീപ്പ് ഗഫൂർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗഫൂറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുതുശേരിക്കണ്ടി ഇബ്രാഹിമിന്റെ മകനാണ്. ഉമ്മ: കുഞ്ഞാമി തോടത്തം വലിയത്.
ഭാര്യ : നഹീറ കിഴക്കയിൽ പാതിരപറ്റ.
മക്കൾ: മുഹമ്മദ്‌ നാദിർ, നദ ഫാത്തിമ, നഫ സിദ്റ.
സഹോദരങ്ങൾ :മുസ്‌തഫ (സൗദി ), അബ്ദുൽ അസീസ്, മനാഫ്, സൈനബ (ദേവർ കോവിൽ ), നൈസൽ ഹൈത്തമി ( ദാറുസ്സലാം കോളേജ് പൊയിലൂർ )
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച 2.30ന് സെന്റർ മുക്ക് ജുമാ മസ്ജിദിൽ.

Summary: Bike hit by jeep accident; The biker, a middle-aged man from Kuttyadi, died