ബംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കണ്ണൂർ: ബംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ വെക്കലം നെടുമ്പോയില്‍ സ്വദേശി മുഹമ്മദ് സഹദ് (20), കണ്ണൂർ തോലാംബ്ര ത്രിക്കടാരിപോയില്‍ സ്വദേശി റിഷ്ണു ശശീന്ദ്രൻ (23) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ബന്നാർഘട്ട റോഡ് കമ്മനഹള്ളി ജംങ്ഷനില്‍ വച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടം നടത്തി.
കള്ളംപറമ്പില്‍ കെ.എച്ച് ഷംസുദ്ദീൻ- ഹസീന ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് സഹദ്. ബൊമ്മസാന്ദ്രയിലെ സ്വകാര്യ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണ് സഹദ്.
പരേതനായ നാരായണീയം ശശീന്ദ്രൻ- ഷാജി ശശീന്ദ്രൻ എന്നിവരുടെ മകനായ റിഷ്ണു ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ഒരു വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. അജന്യ, ജിഷ്ണു എന്നിവർ സഹോദരങ്ങളാണ്.
Summary: Bike and car collide in Bengaluru; A tragic end for two youths from Kannur