മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണാനായി പ്രൊജക്ടർ വാങ്ങി, ലോകകപ്പിന് ശേഷം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കും; ഫുട്ബോൾ ആരാധകർക്കായി ബിഗ് സ്ക്രീൻ ഒരുക്കി മുസ്ലിം യൂത്ത് ലീഗം പുറവൂർ ശാഖ
പേരാമ്പ്ര: ഫുട്ബോൾ ആരാധകർക്ക് ഖത്തർ ലോകകപ്പ് വലിയ സ്ക്രീനിൽ ആസ്വദിക്കാൻ സൗകര്യമൊരുക്കി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗിന്റെ പുറവൂർ ശാഖയാണ് ജനങ്ങൾക്ക് മത്സരങ്ങൾ സൗജന്യമായി ഒന്നിച്ചിരുന്ന് കാണാനായി വലിയ സ്ക്രീൻ ഒരുക്കിയത്. ഇതിനായി പുതിയ എൽ.സി.ഡി പ്രൊജക്ടർ വാങ്ങി. ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചതിന് ശേഷം പ്രൊജക്ടർ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കാനാണ് തീരുമാനം.
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സെക്രട്ടറി മൂസ കോത്തമ്പ്ര ഉദ്ഘാടനം ചെയ്തു. പുറവൂർ ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് അമീർ എ.വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീഫ് എടക്കോട്ട് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
കൊടുമയിൽ ഇബ്രാഹിം, എം.ഇ.മുഹമ്മദ് ഇസ്മായിൽ, ഇ.അബൂബക്കർ ഹാജി, പി.എം.മൊയ്തു, എം.അലി, ഉബൈദ് പുത്തലത്ത്, സുബൈർ നാഗത്ത്, മുഹമ്മദ് മിഖ്ദാദ് എ.ടി, പി.എം.റാഷിദ് എന്നിവർ സംസാരിച്ചു. സുബൈർ ഇ നന്ദി പറഞ്ഞു
ഫോട്ടോ: മുസ്ലിം യൂത്ത് ലീഗ് പുറവൂർ ശാഖാ എൽ സി ഡി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വിച്ച് ഓൺ ചെയ്യുന്നു.