പേരാമ്പ്രയിലെ വൻ കഞ്ചാവ് വേട്ട: ഓന്നാം പ്രതിക്ക് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, രണ്ടാംപ്രതിയെ വെറുതെ വിട്ടു; വിധി വടകര നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ കോടതിയുടേത്
പേരാമ്പ്ര: പേരാമ്പ്രയിലെ കഞ്ചാവ് വേട്ടയിൽ പിടിയിലായ പ്രതിക്ക് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് വടകര നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബു. കേസിലെ മറ്റൊരു പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.
കേസിലെ ഒന്നാം പ്രതി കാസര്‍കോട് ഉപ്പള സ്വദേശി ലാല്‍ബാഗില്‍ കിരണ്‍ കുമാർ എച്ചി(24)നെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം. കേസിലെ രണ്ടാം പ്രതി കാസര്‍കോട് ബായിക്കട്ടെ സ്വദേശി ടി.കിരണ്‍ (27) നെ ആണ് കോടതി വിട്ടയച്ചത്. ഇയാൾക്കെതിരെ ചുമത്തിയ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
2020 നവംബർ 21നാണ് കാറിൽ കഞ്ചാവ് കടത്തവെ പേരാമ്പ്ര സാഗര്‍ ഹോട്ടലിനു സമീപത്തുവെച്ച് പോലീസ് പിടിയിലാകുന്നത്. കെ. എൽ. 10 എ.യു. 8070 നമ്പര്‍ ഫോര്‍ഡ് ഫിഗോ കാറില്‍ കടത്തിയ 20.920 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
Summary: Big ganja poaching in Perampra: first accused gets ten years rigorous imprisonment and fine of Rs 1 lakh, second accused acquitted