സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം; സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. പവന് 1,080 രൂപ ഇടിഞ്ഞ് 56,680 രൂപയിലും, ഗ്രാമിന് 135 രൂപ കുറഞ്ഞ് 7,085 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. മാസത്തെ ഏറ്റവും താഴന്ന നിലവാരമാണിത്. അടുത്തിടെ സ്വര്‍നണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവും ഇതുതന്നെ.
ആഗോള വിപണിയികളിലെ വിലയിടിവാണ് ഇതിനു കാരണം. ഇന്നലെ ഗ്രാമിന് 7,220 രൂപയും, പവന് 57,760 രൂപയുമായിരുന്നു നിരക്ക്.
ഓഹരി വിപണികള്‍ ദിനംപ്രതി റെക്കോഡ് തിരുത്തുന്നത് നിക്ഷേപങ്ങള്‍ സ്വര്‍ണത്തില്‍ നിന്ന് അകലാന്‍ കാരണമായി. ഡോളര്‍ സൂചിക ശക്തമായതും, യുഎസ് ബോണ്ട് വരുമാനം ഉയര്‍ന്നതും സ്വര്‍ണത്തിലെ ഇറക്കത്തിന്റെ വേഗം വര്‍ധിപ്പിച്ചു. മുന്‍ മാസങ്ങളിലെ സ്വര്‍ണ്ണത്തിന്റെ റെക്കോഡ് കുതിപ്പും തിരുത്തലിന്റെ ആഘാതം വര്‍ധിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ ഓഹരി വിപണികളിലെ തിരുത്തല്‍ വരെ സ്വര്‍ണ്ണം ഇടിവ് തുടര്‍ന്നേക്കും.
Description: Big fall in gold prices in the state