‘കോഴ്സ് തീരാൻ രണ്ട് മാസം കൂടിയേ ബാക്കിയുള്ളൂ, ദിവസങ്ങൾക്ക് മുൻപ് നാട്ടിൽ വന്ന് മടങ്ങിയതാണ്’; ബാം​ഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ച വടകര കൊയിലാണ്ടിവളപ്പിലെ നിയാസിന് കണ്ണീരോടെ വിട നൽകി നാട്


വടകര: കോഴ്സ് തീരാൻ രണ്ട് മാസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. ദിവസങ്ങൾക്ക് മുൻപ് അവധിക്ക് നാട്ടിൽ വന്ന് ബാം​ഗ്ലൂരിലേക്ക് മടങ്ങിയതായിരുന്നു നിയാസ്. എല്ലാവരോടും വളരെ ബഹുമാനത്തോടെ സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു. നിയാസിന്റെ മരണ വാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് കൊയിലാണ്ടി വളപ്പ് വാർഡ് കൗൺസിലർ നിസാബി വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

നാട്ടിലുണ്ടായിരുന്ന സമയത്തെല്ലാം നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. ഇന്നലെ അവന്റെ ഖബറടക്കം നടക്കുമ്പോൾ അവന്റെ ബന്ധുക്കൾക്കൊപ്പം ഒരുപാട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. കരഞ്ഞ് കൊണ്ടാണ് സുഹൃത്തുക്കൾ അവനെ ഖബറിടത്തിലേക്ക് യാത്രയാക്കിയത്. കണ്ട് നിന്ന തങ്ങളുടെ ഹൃദയം പോലും വിങ്ങിപ്പൊട്ടിയെന്ന് നിസാബി പറഞ്ഞു.

വ്യാഴാഴ്ച അർദ്ധ രാത്രി ബാംഗ്ലൂർ ബിടിഎമ്മിലാണ് അപകടം നടന്നത്. നിയാസ് മുഹമ്മദും മാഹി സ്വദേശിയായ സുഹൃത്തും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വടകര ജുമ അത്ത് പള്ളിയിലാണ് മൃതദേഹം ഖബറടക്കിയത്.

also read:-

https://vatakara.news/car-and-bike-collide-in-bangalore/